അമിതാഭ് ബച്ചനെ വിട്ട് തരണം, രേഖയെ വീട്ടിലേക്ക് വിളിച്ച് വരുത്തി ജയ ബച്ചൻ! അന്ന് നടന്ന സംഭവകഥയിങ്ങനെ...
ബോളിവുഡ് സിനിമാലോകത്ത് ഏറ്റവും വിവാദമുണ്ടാക്കിയ പ്രണയകഥയാണ് നടന്‍ അമിതാഭ് ബച്ചനും രേഖയും തമ്മിലുണ്ടായത്. അന്ന് പ്രമുഖ നടിയായ ജയയെ ബച്ചന്‍ വിവാഹം കഴിക്കുകയും മക്കളായ അഭിഷേകും സഹോദരി ശ്വേത ബച്ചനുമൊക്കെ ജനിച്ചിരുന്നു. ഭര്‍ത്താവിനെ നഷ്ടപ്പെടുത്താന്‍ ഒരുക്കമല്ലാതിരുന്ന ജയ ബച്ചനെ വീണ്ടെടുക്കാന്‍ ഇറങ്ങി പുറപ്പെടുകയായിരുന്നു. അങ്ങനെയാണ് രേഖയും ബച്ചനും തമ്മിലുള്ള പ്രണയം അവസാനിപ്പിക്കുന്നത്.
രേഖയെ വീട്ടിലേക്ക് വിളിച്ച് വരുത്തിയാണ് ജയ ബച്ചന്‍ ആ പ്രണയം പൊളിക്കുന്നത്. ഇത് പിന്നീട് ഇന്റര്‍നെറ്റിലെ വലിയ ചര്‍ച്ചകളായി. ഇപ്പോഴും അതേ പ്രധാന്യത്തോട് കൂടി ഇന്റര്‍നെറ്റില്‍ വൈറലായി മാറാറുമുണ്ട്. അടുത്തിടെ എഴുത്തുകാരന്‍ ഹനീഫ് സാവേരി ഇതേ കുറിച്ച് സംസാരിച്ചിരുന്നു. രേഖ എങ്ങനെയാണ് ബച്ചന്റെ ജീവിതത്തിലേക്ക് കടന്നതെന്നും പിന്നീട് സംഭവിച്ചതിനെ കുറിച്ചും ഇദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ വൈറലാവുകയാണ്....

ഒരുമിച്ച് നായിക, നായകന്മാരായി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും 'ദോ അഞ്ജാനെ' എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് അമിതാഭ് ബച്ചനും രേഖയും തമ്മിലുള്ള ബന്ധം ദൃഢമാവുന്നത്. അവര്‍ പ്രണയത്തിലായത് എങ്ങനെയാണെന്ന് എനിക്കറിയില്ല. പക്ഷേ അവര്‍ തമ്മില്‍ പ്രണയമുണ്ടായിരുന്നു എന്ന് 100 ശതമാനം വ്യക്തമായി എനിക്ക് അറിയാം. ഇതിനിടയില്‍ 1982 ല്‍ പുറത്തിറങ്ങിയ കൂലി എന്ന സിനിമയുടെ ചിത്രീകരണത്തിനിടയില്‍ അമിതാഭ് ബച്ചന് ഗുരുതരമായി പരിക്കേറ്റു.
ആശുപത്രിയില്‍ പ്രവേശിപ്പിച്ച അമിതാഭിന്റെ സൈഡില്‍ ഇടംവലം മാറാതെ ഭാര്യയായ ജയ ബച്ചന്‍ നിലയുറപ്പിച്ചു. ഡോക്ടര്‍മാരുമായി സഹകരിച്ച് ഭര്‍ത്താവിനെ നല്ല രീതിയില്‍ പരിചരിക്കാന്‍ ജയയ്ക്ക് സാധിച്ചു. ബോധം വന്നപ്പോള്‍ ജയയുടെ സ്‌നേഹവും പരിചരണവും അമിതാഭ് വ്യക്തമായി മനസിലായി. അവിടെ വെച്ചാണ് ബച്ചന് മാനസാന്തരം വരികയും അദ്ദേഹം മാറി ചിന്തിക്കാനും തുടങ്ങിയത്. ഇതോടെ രേഖയും അമിതാഭും തമ്മില്‍ വഴക്കുകള്‍ രൂപപ്പെട്ടു.

ഇത് മനസിലാക്കിയതോടെയാണ് ജയ ഇവര്‍ക്കിടയില്‍ ഇടപെടാന്‍ തീരുമാനിക്കുന്നത്. അങ്ങനെ അമിതാഭ് ബച്ചന്‍ ഇല്ലാത്ത സമയം നോക്കി രേഖയെ തന്റെ വീട്ടിലേക്ക് വിളിച്ച് വരുത്തി. ഉച്ചഭക്ഷണം കഴിക്കാനെന്ന വ്യാജേനെ വിളിച്ചതോടെ രേഖ വരികയും ചെയ്തു. രേഖയ്ക്ക് ഭക്ഷണം വിളമ്പി കൊടുക്കുകയും ഒത്തിരി നേരം സംസാരിക്കുകയുമൊക്കെ ചെയ്തു. ഭര്‍ത്താവിനെ വിട്ട് തരണമെന്നും നിങ്ങളുടെ ബന്ധം അവസാനിപ്പിക്കണമെന്നുമൊക്കെ ജയ ആവശ്യപ്പെട്ടു.
മാത്രമല്ല ആ സമയത്ത് രേഖയുടെ മുഖത്ത് നോക്കിയിട്ട് അമിതാഭ് തന്റേതാണെന്നും എന്നും അങ്ങനെ തന്നെയായിരിക്കുമെന്നും ജയ അവകാശപ്പെട്ടു. ഇതോടെ ജയയില്‍ നിന്നും അമിതാഭിനെ തനിക്ക് കിട്ടില്ലെന്ന് രേഖയ്ക്ക് ബോധ്യം വന്നു. ആ നിമിഷത്തിലാണ് പ്രണയത്തില്‍ നിന്നും പിന്മാറമെന്ന് നടി തീരുമാനിക്കുന്നത്.
ബോളിവുഡിലെ ക്ലാസിക് ഹിറ്റ് ചിത്രമായ സില്‍സില എന്ന ചിത്രത്തില്‍ അമിതാഭ് ബച്ചനൊപ്പം നായികമാരായി അഭിനയിച്ചത് ജയ ബച്ചനും രേഖയുമായിരുന്നു. അങ്ങനെ നിരവധി സിനിമകള്‍ വന്നു. ബച്ചനും രേഖയും പ്രണയബന്ധത്തിലേക്ക് കടക്കുന്നതിന് മുന്‍പ് ജയയും ഇവരുമായി നല്ല സൗഹൃദമായിരുന്നു. മൂന്ന് സുഹൃത്തുക്കളെ പോലെ സിനിമയിലും പുറത്തും ജീവിച്ചിരുന്നവരാണ്. എന്നാല്‍ പെട്ടെന്നുണ്ടായ റിലേഷന്‍ ഇവരെ ശത്രുക്കളെ പോലെയാക്കി. അതിന് മുന്‍പ് പല സിനിമകളിലേക്കും നായികയായി രേഖയെ നിര്‍ദ്ദേശിച്ചത് ജയയായിരുന്നു. ആ സിനിമയില്‍ അമിതാഭ് ബച്ചനാണ് നായകനായി അഭിനയിക്കേണ്ടിയിരുന്നത്. എന്നാല്‍ പിന്നീട് സഞ്ജയ് ഖാനാണ് അതിലഭിനയിച്ചത്.


Click it and Unblock the Notifications











