ഐശ്വര്യ റായി കുറച്ചൂടി ബഹുമാനത്തോടെ പെരുമാറണം! ഇഷ്ടമില്ലാത്ത കാര്യം അവളോട് തുറന്നടിക്കുമെന്ന് നടി ജയ ബച്ചന്‍
ഐശ്വര്യ റായ് ബച്ചനും അഭിഷേക് ബച്ചനും തമ്മിലുള്ള ദാമ്പത്യത്തില്‍ പ്രശ്‌നങ്ങളാണെന്ന തരത്തിലുള്ള വാര്‍ത്തകളാണ് ഈ ദിവസങ്ങളില്‍ വരുന്നത്. ഇരുവരും വിവാഹമോചനത്തിലേക്ക് നീങ്ങുകയാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും പരക്കുന്നുണ്ട്. മുന്‍പ് പലപ്പോഴും സമാനമായ രീതിയില്‍ വാര്‍ത്തകള്‍ വന്നെങ്കിലും അത് സത്യമല്ലെന്ന് താരങ്ങള്‍ വ്യക്തമാക്കിയിരുന്നു.
ഇപ്പോള്‍ വീണ്ടും ഊഹാപോഹങ്ങള്‍ പ്രചരിച്ച് തുടങ്ങിയതോടെ താരങ്ങളെ ചുറ്റിപ്പറ്റിയുള്ള പഴയകഥകളും പ്രചരിക്കാന്‍ തുടങ്ങി. അതില്‍ പ്രധാനം ഐശ്വര്യ റായിയും അമ്മായിയമ്മ ജയ ബച്ചനും തമ്മിലുള്ള ബന്ധത്തെ കുറിച്ചാണ്. മരുമകളെ കുറിച്ച് ജയ ബച്ചന്‍ മുന്‍പ് പറഞ്ഞ ചില കാര്യങ്ങളും ഇതിനൊപ്പം പ്രചരിക്കുകയാണ്.

ഭര്‍ത്താവിനൊപ്പം പതിനാറ് വര്‍ഷത്തോളം ദാമ്പത്യജീവിതം നയിച്ച അഭിഷേക് ബച്ചന്‍ ബച്ചനും ഐശ്വര്യ റായിയും അവരുടെ കുടുംബ വീടായ ജല്‍സയില്‍ നിന്ന് മാറിത്താമസിച്ചതായിട്ടാണ് റിപ്പോര്‍ട്ടുകള്‍ ഐശ്വര്യ തന്റെ അമ്മായിയപ്പനുമായി വളരെ സ്‌നേഹബന്ധത്തിലാണെങ്കിലും ജയ ബച്ചനുമായി അത്ര സുഖകരമല്ലെന്നാണ് പറയപ്പെടുന്നത്. അഭിഷേകുമായിട്ടുള്ള വിവാഹം കഴിഞ്ഞത് മുതല്‍ വീട്ടിലെ മകളെ പോലെയാണ് ഐശ്വര്യ പെരുമാറുന്നത്.
അഭിഷേകിന് നല്ല ഭാര്യയായും മകള്‍ ആരാധ്യയ്ക്ക് നല്ല അമ്മയാവാനുമൊക്കെ ഐശ്വര്യയ്ക്ക് സാധിച്ചിരുന്നു. എന്നാല്‍ ജയ ബച്ചന്‍ ഒരിക്കലും തന്റെ മരുമകളായ ഐശ്വര്യ റായ് ബച്ചനെ ഇഷ്ടപ്പെട്ടിരുന്നില്ലെന്നാണ് പറയപ്പെടുന്നത്. ഒരിക്കല്‍ ഐശ്വര്യയുമായുള്ള തന്റെ ബന്ധമെങ്ങനെയാണെന്ന് ജയ ബച്ചന്‍ സംസാരിച്ചിരുന്നു. ഒരു അഭിമുഖത്തില്‍ സംസാരിക്കുമ്പോഴാണ് ജയ മരുമകളെ പറ്റി തുറന്നടിച്ചത്.
'എനിക്ക് അവളില്‍ നിന്നും എന്തെങ്കിലും ഇഷ്ടമല്ലാത്ത കാര്യം സംഭവിക്കുകയാണെങ്കില്‍, ഞാനത് ഐശ്വര്യയുടെ മുഖത്ത് നോക്കി തന്നെ പറയും. അവളുടെ പുറകില്‍ ഞാനൊരു രാഷ്ട്രീയം കളിക്കുന്നില്ല. ഞാന്‍ പറഞ്ഞതില്‍ അവള്‍ എന്നോട് വിയോജിപ്പാണെങ്കില്‍, അവളും അത് സ്വയം പ്രകടിപ്പിക്കാറുണ്ട്' എന്നായിരുന്നു ജയ ബച്ചന്‍ പറഞ്ഞത്.

എന്നിരുന്നാലും, മരുമകളായ ഐശ്വര്യ തന്നോട് കൂടുതല്‍ ബഹുമാനത്തോടെ പെരുമാറണമെന്ന് താന്‍ ആഗ്രഹിക്കുന്നുതായിട്ടും ജയ ബച്ചന്‍ വെളിപ്പെടുത്തി. ഐശ്വര്യ ബഹുമാനത്തോടെ കഴിയണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നുണ്ട്. മാത്രമല്ല താനും ഐശ്വര്യയും വീട്ടില്‍ എങ്ങനെയാണ് സമയം ചിലവഴിക്കുന്നുവെന്നും നടി പങ്കുവെച്ചു.
ഞാന്‍ കുറച്ച് കൂടി നാടകീയമായിട്ടാണ് പെരുമാറുന്നത്. അവള്‍ കുറച്ചൂടി ബഹുമാനത്തോടെ പെരുമാറണമെന്നാണ് എന്റെ ആഗ്രഹം. എനിക്ക് വയസായി. ഞാനിപ്പോള്‍ വീട്ടിലിരുന്ന് പരദൂഷണം പറയുന്നതൊക്കെ ശരിക്കും ആസ്വദിക്കാറുണ്ട്. എന്നാല്‍ അവള്‍ക്ക് ഒന്നിനും സമയമില്ല. ഐശ്വര്യ ഇത്തരം സംസാരങ്ങള്‍ക്ക് നില്‍ക്കാറില്ല. എങ്കിലും മരുമകളുമായി നല്ല ബന്ധമാണ് തനിക്കുള്ളതെന്നും ജയ കൂട്ടിച്ചേര്‍ത്തു.
എന്തായാലും ജയ ബച്ചനും ഐശ്വര്യ റായിയും തമ്മിലുള്ള ബന്ധം ഇപ്പോള്‍ പ്രശ്‌നത്തിലാണെന്ന് തന്നെയാണ് റിപ്പോര്‍ട്ടുകള്‍. അടുത്തിടെ അമിതാഭിന്റെയും ജയയുടെയും മകള്‍ ശ്വേത ബച്ചന്റെ മകന്റെ സിനിമാ പ്രിവ്യൂ കാണാന്‍ ജയ ബച്ചന്‍ എത്തിയിരുന്നില്ല. പകരം അമിതാഭും അഭിഷേകും ഐശ്വര്യ റായി അടക്കമുള്ളവര്‍ ഉണ്ടായിരുന്നു. പിന്നാലെ ഐശ്വര്യയുടെയും അഭിഷേകിന്റെയും മകള്‍ ആരാധനയുടെ സ്‌കൂളിലെ പരിപാടിയില്‍ നിന്നും ജയ ബച്ചന്‍ വിട്ട് നിന്നു.
അമിതാഭ് വന്നെങ്കിലും ഐശ്വര്യ പങ്കെടുക്കുന്ന പരിപാടികളില്‍ നിന്നും ജയ സ്വയം മാറി നില്‍ക്കുകയാണ്. അതേ സമയം ഇവര്‍ താമസിച്ചിരുന്ന ജല്‍സ എന്ന വീട് മകള്‍ ശ്വേതയുടെ പേരിലേക്ക് കൊടുത്തതായിട്ടും റിപ്പോര്‍ട്ടുകളുണ്ട്. കോടികള്‍ വിലമതിക്കുന്ന ബംഗ്ലാവിന് സമാനമായ വീടാണ് ബച്ചന്‍ മകള്‍ക്ക് കൊടുത്തത്. ഇതാണ് ഐശ്വര്യ വീട്ടില്‍ നിന്നും പോകാനുള്ള കാരണമെന്നും പറയപ്പെടുന്നു.


Click it and Unblock the Notifications











