For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'സെയ്ഫിന്റെ കഴിഞ്ഞ കാല ജീവിതം അറിഞ്ഞപ്പോൾ ആദ്യം ഷോക്കും പിന്നെ സന്തോഷവും തോന്നി'; കരീന പറഞ്ഞത് ഇങ്ങനെ!

  |

  ബോളിവുഡിൽ ഏറ്റവും സെലിബ്രേറ്റ് ചെയ്യപ്പെടുന്ന താര ജോഡിയാണ് സെയ്ഫ് അലി ഖാനും കരീന കപൂറും. ഒരിക്കൽ സെയ്ഫിനെ കരീന വിശേഷിപ്പിച്ചത് കാസിനോവ എന്നാണ്. സെയ്ഫുമായി പ്രണയത്തിലാകും മുമ്പ് താൻ ഏറെ പരിഭ്രാന്തിയിലായിരുന്നുവെന്നും കരീന വെളിപ്പെടുത്തിയിട്ടുണ്ട്.

  2009ലാണ് സെയ്ഫിനെ കുറിച്ച് കരീന പൊതുവേദിയിൽ സംസാരിച്ചത്. സെയ്ഫിന്റെ കഴിഞ്ഞ കാല ജീവിതം അറിഞ്ഞപ്പോൾ ആ​ദ്യം ഷോക്കും പിന്നെ സന്തോഷവും തോന്നിയെന്നാണ് കരീന പറയുന്നത്.

  Also Read: അത്രയ്ക്ക് അങ്ങോട്ട് അഹങ്കരിക്കരുത്, ഹണി റോസിനോട് കയർത്ത യുവതി; താരം നൽകിയ മറുപടി

  2008ൽ പുറത്തിറങ്ങിയ തഷാൻ എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് കരീനയും സെയ്ഫും പ്രണയത്തിലായത്. 1991ലാണ് സെയ്ഫ് അലി ഖാൻ നടിയായിരുന്ന അമൃത സിങിനെ വിവാഹം ചെയ്തത്. അതും വലിയ വയസിന്റെ വ്യത്യാസത്തിൽ.

  അന്ന് ഇരുവരുടേയും ആ വിവാഹം ഒരു വിപ്ലവം തന്നെയായിരുന്നു. വിവാഹത്തോടെ അമൃത അഭിനയം നിർത്തി. ആ സമയത്ത് ഏറ്റവും തിരക്കുള്ള നായികയായിരുന്നു അമൃത. പിന്നീട് ഇരുവർക്കും ഇബ്രാഹിം, സാറ എന്നിങ്ങനെ രണ്ട് കുഞ്ഞുങ്ങൾ പിറന്നു.

  Also Read: എവിടെ പീസ് എവിടെ? അമൃതയെക്കുറിച്ചുള്ള അശ്ലീല ചോദ്യത്തിന് ഗോപി സുന്ദര്‍ നല്‍കിയ മറുപടി

  അമൃതയെ വിവാഹം ചെയ്ത ശേഷം സെയ്ഫിന്റെ കരിയർ ​ഗ്രാഫ് ഉയർന്നു. മാത്രമല്ല മുൻനിര താരമായി മാറുകയും ചെയ്തു. ശേഷം 2004ൽ മാനസീകമായി ഒത്തുപോകാൻ കഴിയാത്തതിനാൽ ഇരുവരും വിവാ​ഹമോചിതരായി.

  അമൃതയുമായി പിരിഞ്ഞ് വൈകാതെ സെയ്ഫ് മോഡൽ റോസ കാറ്റലാനോയുമായി ഡേറ്റിംഗ് ആരംഭിച്ചെങ്കിലും മൂന്ന് വർഷത്തിന് ശേഷം ഇരുവരും വേർപിരിഞ്ഞു.

  അഭിമുഖത്തിൽ പങ്കെടുത്ത് സംസാരിക്കവെ കരീന ഇങ്ങനെ പറഞ്ഞു. 'എനിക്ക് സെയ്ഫ് അലി ഖാന്റെ കഴിഞ്ഞ കാലം അറിയണമെന്ന താൽപര്യമുണ്ടായിരുന്നു. അദ്ദേഹം ഒരു കാസിനോവയാണല്ലോ.'

  'ലോകത്തിന് തന്നെ അറിയാവുന്ന കാര്യമാണ് അത്. അദ്ദേഹം ഒരു ലേഡീസ് മാനാണ് എന്നത്. അതിനാൽ തന്നെ സെയ്ഫുമായി പ്രണയത്തിലാകുന്നത് എങ്ങനെയെന്നത് എന്നെ വല്ലാതെ പരിഭ്രാന്തിയിലാക്കിയ ഒന്നായിരുന്നു.'

  'ശേഷം അദ്ദേഹത്തിന്റെ കഴിഞ്ഞ കാലം മനസിലാക്കിയപ്പോൾ ഷോക്കും അതുപോലെ തന്നെ സന്തോഷവും തോന്നി. പക്ഷെ ഇപ്പോൾ അ​ദ്ദേഹം മാറി', കരീന പറഞ്ഞു. 'ചിലപ്പോൾ‌ ഷൂട്ടിനിടയിൽ എന്റെ ഭൂതകാലത്തെ കുറിച്ചുള്ള ചോദ്യങ്ങളുമായി കരീന വരും.'

  'ഇപ്പോൾ വിശദീകരിക്കണമെന്ന് വാശിപിടിക്കും. ശേഷം ഞാൻ പറഞ്ഞ് തുടങ്ങുമ്പോൾ ഇപ്പോൾ എനിക്ക് സമയമില്ല... പിന്നെ പറയാമെന്ന് പറഞ്ഞ് പോകും. അങ്ങനെയായിരുന്നു നടന്നത്' സെയ്ഫ് പറഞ്ഞു. 2008ൽ കരീനയുടെ പേര് തന്റെ കൈയിൽ പച്ചകുത്തിയാണ് സെയ്ഫ് കരീനയുമായുള്ള ബന്ധം പരസ്യമാക്കിയത്.

  നാല് വർഷത്തെ ഡേറ്റിംഗിന് ശേഷം 2012 ഒക്ടോബർ 16 ന് ഇരുവരും വിവാഹിതരായി. കരീനയും സെയ്ഫും തങ്ങളുടെ ആദ്യത്തെ കുഞ്ഞായ തൈമൂർ അലി ഖാന് 2016ൽ ജന്മം നൽകി.

  ശേഷം കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ അവർ തങ്ങളുടെ രണ്ടാമത്തെ കുട്ടി ജഹാംഗീർ അലി ഖാനെ പ്രസവിച്ചു. തഷനെ കൂടാതെ കരീനയും സെയ്ഫും എൽഒസി കാർഗിലും ഓംകാരയിലും ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്.

  2003ൽ പുറത്തിറങ്ങിയ എൽഒസി കാർഗിൽ ആയിരുന്നു ഇരുവരും ഒന്നിച്ചുള്ള ആദ്യ ചിത്രം. 2006ൽ പുറത്തിറങ്ങിയ ഓംകാരയിലും ഇവർ അഭിനയിച്ചു. ഹൻസാത്തമേത്തയുടെ സിനിമയാണ് ഇനി വരാനിരിക്കുന്ന കരീന കപൂർ സിനിമ.

  ഏക്ത കപൂറാണ് ചിത്രത്തിന്റെ സഹനിർമ്മാതാവ്. കരീന അടുത്തിടെ സുജോയ് ഘോഷ് സംവിധാനം ചെയ്യുന്ന ഒടിടി പ്രൊജക്റ്റിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയിരുന്നു.

  നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യുന്ന ചിത്രം ജാപ്പനീസ് നോവലായ ദി ഡിവോഷൻ ഓഫ് സസ്പെക്ട് എക്സിനെ അടിസ്ഥാനമാക്കിയുള്ളതാണ്. പ്രഭാസിനും കൃതി സനോനുമൊപ്പം ആദിപുരുഷ് എന്ന ചിത്രത്തിലാണ് സെയ്ഫ് ഇനി പ്രത്യക്ഷപ്പെടാൻ പോകുന്നത്.

  Read more about: kareena kapoor
  English summary
  Once Kareena Kapoor Revealed That She Was Shocked After Hearing Saif Ali Khan past-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X