'അമൃതയെ വിവാഹം ചെയ്തതും രണ്ട് കുട്ടികളുള്ളതും മറച്ചുവെച്ചു'; കരീനയ്ക്ക് മുമ്പ് സെയ്ഫ് പ്രണയിച്ച ഇറ്റാലിയൻ മോഡൽ

സെയ്ഫ് അലി ഖാൻ തൻ്റെ വ്യക്തി ജീവിതത്തിൻ്റെ പേരിൽ എപ്പോഴും വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന താരമാണ്. അമൃത സിങ്ങുമായുള്ള വിവാഹബന്ധം പരാജയപ്പെട്ടപ്പോഴും കരീന കപൂറുമായുള്ള സന്തോഷകരമായ ജീവിതത്തിന് ഇടയിലുമെല്ലാം സെയ്ഫിന്റെ മുൻകാല പ്രണയബന്ധങ്ങൾ ആരാധകർക്കിടയിൽ ഇടയ്ക്കിടെ ചർച്ചയാകാറുണ്ട്. ഇന്ന് നാല് കുട്ടികളുടെ അച്ഛനാണ് നടൻ. അമൃതയിൽ നിന്ന് വിവാഹമോചനം നേടിയതിന് തൊട്ടുപിന്നാലെ നടൻ ഇറ്റാലിയൻ മോഡലായ റോസ കാറ്റലാനോയുമായി പ്രണയത്തിലായ കഥ ബോളിവുഡിൽ പാട്ടാണ്.

പാർട്ടികൾ, ഇവൻ്റുകൾ, അവാർഡ് ഷോകൾ തുടങ്ങി എല്ലായിടത്തും സെയ്ഫ് റോസയ്ക്കൊപ്പം ആ സമയത്ത് പ്രത്യക്ഷപ്പെടാറുണ്ടായിരുന്നു. എന്നാൽ ഇവരുടെ പ്രണയത്തിന് രണ്ട് വർഷം മാത്രമെ ആയുസുണ്ടായിരുന്നുള്ളു. രണ്ട് വർഷം ഒരുമിച്ച് ജീവിച്ചതിന് ശേഷം ഇരുവരും വേർപിരിഞ്ഞു.

Saif Ali Khan Rosa Catalano

ഒരു പ്രമുഖ പോർട്ടലിന് നൽകിയ അഭിമുഖത്തിൽ റോസ കാറ്റലാനോ സെയ്ഫ് അലി ഖാനുമായുള്ള തൻ്റെ ബന്ധത്തെക്കുറിച്ച് സംസാരിക്കുകയും വഞ്ചനയിലൂടെ സെയ്ഫ് തന്റെ പ്രണയം നേടുകയായിരുന്നുവെന്ന് തുറന്ന് പറയുകയും ചെയ്തിരുന്നു. കെനിയയിൽ നടന്ന ഒരു ആകസ്മിക കൂടിക്കാഴ്ചയിൽ നിന്നാണ് എല്ലാം ആരംഭിച്ചതെന്നും താൻ വിവാഹിതനാണെന്നും രണ്ട് കുട്ടികളുണ്ടെന്നും സെയ്ഫ് തന്നോട് പറഞ്ഞില്ലെന്നും റോസ അഭിമുഖത്തിൽ വെളിപ്പെടുത്തി.

ഇന്ത്യയിൽ വന്ന് നടനൊപ്പം താമസിക്കാൻ തുടങ്ങിയതിന് ശേഷമാണ് അമൃതയെ കുറിച്ചും കുട്ടികളെ കുറിച്ചും റോസ അറിഞ്ഞ് തുടങ്ങിയതത്രെ. അദ്ദേഹം കെനിയയിൽ വന്നപ്പോൾ ഞങ്ങൾ ഒരു ഷോയിൽ വെച്ചാണ് ആദ്യമായി കണ്ടുമുട്ടിയത്. അങ്ങനെ ഞങ്ങൾക്കിടയിൽ പതിയെ പ്രണയം സംഭവിച്ചു. ഞാൻ അദ്ദേഹത്തെ കണ്ടുമുട്ടിയപ്പോൾ സെയ്ഫ് വിവാഹിതനാണെന്ന് എനിക്ക് അറിയില്ലായിരുന്നു.

ഞാൻ ഇന്ത്യയിൽ വന്നശേഷമാണ് സെയ്ഫ് വിവാഹമോചനം നേടിയതും കുട്ടികളുള്ളതും ഞാൻ അറിഞ്ഞത്. ദൈവം അവരെ അനു​ഗ്രഹിക്കട്ടെ എന്ന് പറഞ്ഞാണ് റോസ അവസാനിപ്പിച്ചത്. സെയ്ഫിനോട് ഭ്രാന്തമായ പ്രണയമുണ്ടായിരുന്നിട്ടും മനസില്ലാമനസോടെയാണ് റോസ സെയ്ഫിൽ നിന്നും അകന്ന് പോയത്. എന്നിരുന്നാലും സെയ്ഫിൻ്റെ മക്കളായ സാറ അലി ഖാനോടും ഇബ്രാഹിം അലി ഖാനോടും റോസയ്ക്ക് അങ്ങേയറ്റം അടുപ്പമുണ്ടായിരുന്നു.

നടനുമായുള്ള വേർപിരിയലിന് ശേഷം അവരിൽ നിന്ന് അകന്നുനിൽക്കുന്നത് അതുകൊണ്ട് റോസയ്ക്ക് ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. ഇന്ത്യയിലെ ജീവിതവുമായി പൊരുത്തപ്പെടാൻ റോസയെ പ്രധാനമായും സഹായിച്ചത് സാറയും ഇബ്രാഹിമുമായിരുന്നു. താൻ അവരെ എപ്പോഴും ഭ്രാന്തമായി സ്നേഹിക്കുമെന്ന് പലപ്പോഴായി റോസ പറഞ്ഞിട്ടുമുണ്ട്. സെയ്ഫുമായി പിരിഞ്ഞശേഷമുള്ള റോസയുടെ അവസ്ഥ പരിതാപകരമായിരുന്നുവെന്ന് സുഹൃത്തായ ഡിസൈനർ ഒരിക്കൽ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.

Saif Ali Khan Rosa Catalano

ഓരോ ദിവസം കഴിയുന്തോറും സെയ്പ് കൂടെയില്ലാതെയുള്ള ജീവിതം നേരിടാൻ റോസയ്ക്ക് കഴിയുന്നില്ലായിരുന്നുവെന്ന് ഇരുവരുമായി ചങ്ങാത്തത്തിലായിരുന്ന ഡിസൈനർ വെളിപ്പെടുത്തി. എല്ലാവരോടും സംസാരിക്കുന്നത് റോസ നിർത്തിയെന്നും തികച്ചും വ്യത്യസ്തയായ വ്യക്തിയായി മാറിയെന്നും സുഹൃത്ത് പറഞ്ഞു. സെയ്ഫിന്റെ മൂഡ് സ്വിങ്സ് റോസയെ വല്ലാതെ ബാധിച്ചു.

ജോലി ചെയ്യുമ്പോൾ ഹൈപ്പറാക്ടീവായി തികച്ചും വ്യത്യസ്തനായ വ്യക്തിയായി സെയ്ഫ് മാറുമായിരുന്നുവത്രെ. ജോലിയുടെ ടെൻഷനിൽ ആയിരിക്കുമ്പോൾ റോസയോട് സംസാരിക്കാവൻ പോലും സെയ്ഫ് കൂട്ടാക്കുകയില്ലായിരുന്നു. സെയ്ഫിൻ്റെ ആരോഗ്യനിലയെക്കുറിച്ച് റോസയ്ക്ക് വളരെ ആശങ്കയുമുണ്ടായിരുന്നുവെന്നും സു​ഹൃത്ത് വെളിപ്പെടുത്തി. ഒരു ബന്ധം നിലനിന്നുപോകാൻ ഇരുവശത്ത് നിന്നും ശ്രമങ്ങൾ നടത്തേണ്ടതുണ്ട്.

എന്നാൽ താനും സെയ്ഫും തമ്മിലുള്ള ബന്ധം സംരക്ഷിക്കാൻ ശ്രമിക്കുന്നത് താൻ മാത്രമാണെന്നാണ് ഒരിക്കൽ വേർപിരിയലിന്റെ കാരണം വെളിപ്പെടുത്തി റോസ പറഞ്ഞു. ഞങ്ങൾ പ്രണയത്തിലായിരുന്നപ്പോൾ സെയ്ഫ് എന്നെ സാമ്പത്തികമായി സഹായിച്ചിട്ടില്ല.

സെയ്ഫുമായി പ്രണയത്തിലായിരുന്നപ്പോൾ ഞാൻ ഇന്ത്യയിൽ നിന്നത് വർക്കുകൾ വഴി ബില്ലുകൾ അടയ്ക്കാനും വാടക നൽകാനും എനിക്ക് കഴിഞ്ഞു എന്നതിനാലാണ്. ഇന്ത്യയിൽ ഞാൻ നിന്നപ്പോൾ ആരും എൻ്റെ ബില്ലുകൾ അടച്ചിട്ടില്ലെന്ന് വീണ്ടും ആവർത്തിച്ച് പറയുന്നുവെന്നാണ് സെയ്ഫുമായി ബന്ധപ്പെട്ട സാമ്പത്തീക ഇടപാടുകളെ കുറിച്ചുള്ള വിവാദത്തിൽ പ്രതികരിച്ച് ഒരിക്കൽ റോസ പറഞ്ഞത്.

Read more about: saif ali khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X