ഐശ്വര്യ റായി നല്ലൊരാളെ വിവാഹം കഴിച്ചതില്‍ സന്തോഷമുണ്ട്! നടിയുടെ വിവാഹത്തെ പറ്റി സല്‍മാന്‍ ഖാന്‍ പറഞ്ഞത്
ഒരുകാലത്ത് ബോളിവുഡിന്റെ പ്രിയപ്പെട്ട ജോഡിയായിരുന്ന സല്‍മാന്‍ ഖാനും ഐശ്വര്യ റായിയും. ഇരുവരും തമ്മില്‍ സിനിമയിലെ കെമിസ്ട്രി പോലെ ജീവിതത്തിലും ഉണ്ടായിരുന്നു. താരങ്ങളുടെ പ്രണയകഥ വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്നും വലിയ ചര്‍ച്ചയ്ക്ക് കാരണമാവാറുണ്ട്. ഒരു കാലത്ത് കാമുകനായിരുന്നെങ്കിലും ഐശ്വര്യയെ സംബന്ധിച്ചിടത്തോളം സല്‍മാന്‍ ഖാന്‍ എന്നത് ഒരിക്കലും സംസാരിക്കാനോ ഓര്‍ക്കാനോ ആഗ്രഹിക്കാത്ത അധ്യായമാണ്.
1990 കളുടെ അവസാനത്തില്‍ ബോളിവുഡിലെ ഏറ്റവും ചൂടേറിയ ചര്‍ച്ചകളിലൊന്നായിരുന്നു ഐശ്വര്യയും സല്‍മാനും തമ്മിലുള്ള ബന്ധം. അന്ന് അവര്‍ വിവാഹം കഴിക്കാനൊക്കെ ആഗ്രഹിച്ചെങ്കിലും വിധി അതിന് സമ്മതിച്ചില്ല. 2002-ല്‍ ഇരുവരും വേര്‍പിരിഞ്ഞു. ആ വേര്‍പിരിയല്‍ വളരെ മോശം അവസ്ഥയിലായരുന്നുവെന്നും ഐശ്വര്യ റായി തന്നെ തുറന്ന് സംസാരിച്ചിട്ടുണ്ട്. മാത്രമല്ല ഇത് കാരണം നടിയ്ക്ക് നിരവധി പ്രോജക്റ്റുകള്‍ നഷ്ടപ്പെടാനുള്ള കാരണമായി മാറുകയും ചെയ്തു.

അന്നുമുതല്‍, ഇരുവരും മാധ്യമങ്ങളില്‍ പരസ്പരം സംസാരിക്കുന്നത് പോലും ഒഴിവാക്കി. എന്നിരുന്നാലും, ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ സല്‍മാന്‍ ഐശ്വര്യയെക്കുറിച്ച് സംസാരിച്ചിരുന്നു. അന്ന് നടന്‍ പറഞ്ഞകാര്യങ്ങളാണ് ഇപ്പോള്‍ വീണ്ടും വൈറലാവുന്നത്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇന്ത്യ ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് സല്‍മാന്‍ ഖാന്‍ അഭിഷേക് ബച്ചനുമായുള്ള ഐശ്വര്യ റായിയുടെ വിവാഹത്തെക്കുറിച്ച് സംസാരിച്ചത്. ഐശ്വര്യ നല്ലൊരു കുടുംബത്തില്‍ നിന്ന് നല്ല ആളെ കണ്ടെത്തിയതില്‍ തനിക്ക് സന്തോഷമുണ്ടെന്നാണ് നടന്‍ സൂചിപ്പിച്ചത്.
'ഐശ്വര്യ അഭിഷേകിനെ വിവാഹം കഴിച്ചതില്‍ ഞാന്‍ വളരെ സന്തോഷവാനാണ്. അവന്‍ ഒരു നല്ല കുടുംബത്തില്‍ നിന്നുള്ള മികച്ച വ്യക്തിത്വമുള്ള ആളാണ്. അവള്‍ക്കായി ഞാന്‍ ആഗ്രഹിക്കുന്ന ഏറ്റവും നല്ല കാര്യം അവള്‍ സന്തോഷകരമായ ജീവിതം നയിക്കുന്നതാണ്', എന്നാണ് സല്‍മാന്‍ പറഞ്ഞത്.

അതേ സമയം പ്രണയത്തിലായിരുന്ന സമയത്ത് സല്‍മാന്‍ ഖാനെതിരെ ഗുരുതര ആരോപണങ്ങളുമായിട്ടാണ് ഐശ്വര്യ റായി രംഗത്ത് വന്നത്. 'ഞാനും സല്‍മാനും വേര്‍പിരിഞ്ഞു. കാരണം അദ്ദേഹവുമായി പൊരുത്തപ്പെടാന്‍ തനിക്ക് കഴിയുന്നില്ല. ഞങ്ങള്‍ വേര്‍പിരിഞ്ഞ ശേഷവും, അവന്‍ എന്നെ വിളിച്ച് അസഭ്യം പറയുമായിരുന്നു. മാത്രമല്ല എനിക്ക് അവിഹിത ബന്ധമുണ്ടെന്ന് അയാള്‍ സംശയിക്കുന്നുവെന്നും പറഞ്ഞിരുന്നതായിട്ടും', നടി വെളിപ്പെടുത്തി.
എന്റെ സഹനടന്മാരായ അഭിഷേക് ബച്ചന്‍ മുതല്‍ ഷാരൂഖ് ഖാന്‍ വരെയുള്ള നടന്മാരുടെ പേരിനൊപ്പം എന്നെ ബന്ധപ്പെടുത്തിയാണ് സംസാരിച്ചിരുന്നത്. മാത്രമല്ല അദ്ദേഹം ശാരീരികമായിട്ടും എന്നെ ഉപദ്രവിച്ചിട്ടുണ്ട്. ഭാഗ്യവശാല്‍ പരിക്ക് പറ്റിയതിന്റെ യാതൊരു അടയാളവും കാണിക്കാതെയും ഒന്നും സംഭവിക്കാത്തത് പോലെയും ഞാന്‍ ജോലിക്ക് പോകും. ശരിക്കും സല്‍മാന്‍ എന്നെ വേട്ടയാടി. ഞാന്‍ അവന്റെ കോളുകള്‍ എടുക്കാന്‍ വിസമ്മതിച്ചപ്പോഴാണ് എന്നെ ശാരീരിക പരിക്കേല്‍പ്പിച്ചതെന്നാണ് ഐശ്വര്യ പറഞ്ഞത്.
നിരവധി ആരോപണങ്ങള്‍ക്കും കിംവദന്തികള്‍ക്കും ശേഷമായിരുന്നു ഐശ്വര്യ റായി സല്‍മാനെ കുറിച്ച് രണ്ട് പേജുള്ള ഔദ്യോഗിക പത്രക്കുറിപ്പ് ഇറക്കിയത്. 'എന്റെ ക്ഷേമത്തിനും എന്റെ കുടുംബത്തിന്റെ ആത്മാഭിമാനത്തിനും വേണ്ടി, ഞാന്‍ മിസ്റ്റര്‍ സല്‍മാന്‍ ഖാനൊപ്പം ഇനി അഭിനയിക്കില്ലെന്നും സല്‍മാന്‍ ഖാന്റെ അധ്യായം എന്റെ ജീവിതത്തിലെ ഒരു പേടിസ്വപ്നമായിരുന്നു അത് ഇപ്പോള്‍ അവസാനിച്ചതില്‍ ഞാന്‍ സന്തോഷിക്കുന്നു', എന്നും ഐശ്വര്യ പറഞ്ഞിരുന്നു.


Click it and Unblock the Notifications











