പ്രിയങ്കയ്ക്കൊപ്പം കറക്കവും നൈറ്റ് പാർട്ടിയും നടത്തി ഷാരൂഖ്, വാർത്തയായപ്പോൾ ആരാധകരോട് മാപ്പ് പറഞ്ഞു!

ഒരു കാലത്ത് ഏറ്റവും നല്ല സുഹൃത്തുക്കളായിരുന്നു കിങ് ഖാൻ ഷാരൂഖും പ്രിയങ്ക ചോപ്രയും. ബോളിവുഡിന് മുഴുവൻ ഇത് അറിയാവുന്ന കാര്യവുമാണ്. പലർക്കും അസൂയ തോന്നുന്ന തരത്തിൽ ഒരു ബോണ്ടിങ് ഇരുവരും തമ്മിൽ ഉണ്ടായിരുന്നു. ഷാരൂഖ് തനിക്ക് എപ്പോഴും ഒരു വിസ്മയമാണെന്ന് പ്രിയങ്ക തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്. അതുപോലെ തന്നെ ഷാരൂഖ് ഖാൻ പ്രിയങ്കയ്ക്ക് തന്റെ ജീവിതത്തിലും ഹൃദയത്തിലും വലിയൊരു സ്ഥാനം നൽകി അടുത്ത് നിർത്തിയിരുന്നു.

എന്നിരുന്നാലും ഇരുവരുടേയും സൗഹൃദം ഇൻഡസ്‌ട്രിയിലുള്ള ആളുകളിലും ഷാരൂഖ് ഖാന്റെ ഭാര്യ ഗൗരി ഖാനിനും അസ്വസ്ഥത ഉണ്ടാക്കി. ഇൻഡസ്ട്രിക്കുള്ളിൽ ഷാരൂഖ്-പ്രിയങ്ക സൗഹൃദം ചർച്ചായിക്കൊണ്ടിരിക്കുന്ന സമയത്ത് ഇരുവരുടേയും ബന്ധത്തെക്കുറിച്ചുള്ള വാർത്ത 2011ൽ പത്രത്തിൽ വാർത്തയായി വന്നു.

ഡോൺ സീരിസ് ഷൂട്ടിങ്ങിനിടെയാണ് ഷാരൂഖും പ്രിയങ്കയും അടുത്തതെന്നാണ് റിപ്പോർട്ട്. നിശാക്ലബ്ബുകളിലും പാർട്ടികളിലും പരിപാടികളിലും അവർ ചുറ്റിത്തിരിയുന്നത് പാപ്പരാസികൾ കണ്ടിട്ടുമുണ്ട്.

 Shah Rukh Khan

ഇരുവരുടേയും ബന്ധം എല്ലാവരും ചർച്ച ചെയ്ത് തുടങ്ങിയപ്പോൾ ഷാരൂഖ് ഖാൻ പ്രിയങ്ക ചോപ്രയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയും ആരാധകരോട് മാപ്പ് പറയുകയും സത്യാവസ്ഥ വെളിപ്പെടുത്തുകയും ചെയ്തു. സ്ത്രീകളെ ഏറെ ബഹുമാനിക്കുന്ന നടനെന്നാണ് ഷാരൂഖാന് പൊതുവേയുള്ള ഇമേജ്.

മറ്റുള്ള സൂപ്പർ സ്റ്റാറുകൾ തലക്കനം കാണിക്കുമ്പോൾ ഏത് പ്രായത്തിലുള്ള സ്ത്രീയാണെങ്കിലും അവർക്ക് വേണ്ട കെയറിങും സ്നേഹവും ഷാരൂഖ് നൽകും. കത്രീന കൈഫിനൊപ്പം മാധ്യമങ്ങളെ കണ്ടപ്പോഴാണ് തന്നെ കുറിച്ച് പ്രചരിക്കുന്ന വാർത്തകളി‍ൽ ഷാരൂഖ് പ്രതികരിച്ചത്.

 Shah Rukh Khan

വർഷങ്ങൾ പഴക്കമുള്ള വീഡിയോ ഇപ്പോഴും സോഷ്യൽമീഡിയിൽ വൈറലാണ്. എന്റെ കൂടെ ജോലി ചെയ്തിരുന്ന ഒരു സ്ത്രീ എന്റെ പേരിൽ ചോദ്യം ചെയ്യപ്പെട്ടു. ഞാൻ അവളോട് എല്ലാ സ്ത്രീകളോടും കാണിക്കുന്ന ബഹുമാനം കാണിക്കുന്നില്ല എന്നതാണ് എന്നെ ഏറ്റവും അസ്വസ്ഥമാക്കുന്നത്. ഇത് അൽപ്പം അനാദരവാണെന്ന് ഞാൻ കരുതുന്നു.

അതിൽ ഞാൻ അങ്ങേയറ്റം ഖേദിക്കുന്നു. ക്ഷമിക്കണം എന്നർത്ഥം. അവൾ എന്റെ സുഹൃത്താണ്. അവൾ എനിക്ക് ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ്. എന്റെ ഹൃദയത്തോട് വളരെ അടുത്താണ്. എപ്പോഴും അങ്ങനെയായിരിക്കും. അവൾ ഒരു കൊച്ചു പെൺകുട്ടിയാണ്. ഞങ്ങൾ സുഹൃത്തുക്കളായി സ്‌ക്രീനിൽ ചില നല്ല നിമിഷങ്ങൾ പങ്കിട്ടു. ഇത് എനിക്ക് വളരെ നിർഭാഗ്യകരവും സങ്കടകരവുമാണ്. ഷാരൂഖ് ഖാൻ പ്രിയങ്കയുമായുള്ള ബന്ധത്തെ കുറിച്ച് സംസാരിച്ച് പറഞ്ഞതിങ്ങനെയായിരുന്നു.

ശേഷം ഷാരൂഖ് ഖാൻ തന്റെ ആരാധകരോട് ക്ഷമ ചോദിക്കുകയും ചെയ്തിരുന്നു. ഡോൺ സീരിസിൽ ഒരുമിച്ച് അഭിനയിച്ച ശേഷം ഒരു അവാർഡ് ഷോയുടെ റിഹേഴ്സലിന് പ്രിയങ്കയും ഷാരൂഖും ഒരുമിച്ച് എത്തിയതോടെയാണ് ​ഗോസിപ്പ് ശക്തമായത്. കൂടാതെ കരൺ ജോഹറിന്റെ പിറന്നാളിന് പ്രിയങ്ക വന്നപ്പോൾ ഷാരൂഖ് ചുംബനം നൽകിയാണ് പ്രിയങ്കയെ സ്വീകരിച്ചത്.

ഇരുവരും തമ്മിൽ ശക്തമായൊരു ബന്ധമുണ്ടെന്ന് ആളുകൾക്ക് തോന്നാൻ മറ്റൊരു കാരണം ഷാരൂഖ് ഉടമസ്ഥനായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ പ്രേത്സാഹിപ്പിക്കാൻ പ്രിയങ്ക എത്തി എന്നതാണ്. ഷാരൂഖ് ധരിക്കാറുള്ള ലതർ ജാക്കറ്റ് ധരിച്ച് പ്രിയങ്ക ഒരിക്കൽ പാപ്പരാസികൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടതും ഇരുവരും ഡേറ്റിങിലാണെന്ന ​ഗോസിപ്പ് ശരിവെച്ചു.

Read more about: shah rukh khan priyanka chopra
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X