'അതൊരു ചെറിയ കുഞ്ഞല്ലേ... എന്തിന് വേണ്ടിയാണ് ഇതൊക്കെ ചെയ്യുന്നത്'; ഐശ്വര്യയെ ആരാധകർ പരിഹസിച്ചപ്പോൾ!

പ്രശസ്തിയുടെ നെറുകയിൽ നിൽക്കുന്ന നടിമാർ വിവാഹിതരായാൽ ഒന്നുകിൽ സിനിമ ഉപേക്ഷിക്കുകയോ അല്ലെങ്കിൽ കുടുംബ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാവുകയോ ചെയ്യുമെന്ന വിശ്വാസമാണ് ആരാധകർക്ക്. അതുകൊണ്ട് തന്നെ എത്രത്തോളം വില കൂടിയ നായികയാണെങ്കിലും വിവാ​​​ഹിതായായാൽ ദാമ്പത്യം സംരക്ഷിക്കാൻ സിനിമ ഉപേക്ഷിക്കും.

കുറച്ച് വർഷങ്ങളെ ആയിട്ടുള്ളൂ ഈ രീതികൾക്ക് മാറ്റം വന്ന് തുടങ്ങിയിട്ട്. അതേസമയം മൾട്ടി ടാസ്ക്ക് ചെയ്ത് കുടുംബ ജീവിതവും പ്രൊഫഷണൽ ലൈഫും അനായാസം മുന്നോട്ട് കൊണ്ടുപോകുന്ന നടിയാണ് എല്ലാവരുടെയും എക്കാലത്തെയും പ്രിയങ്കരിയായ ഐശ്വര്യ റായ് ബച്ചൻ.

തന്റെ സ്വകാര്യ ജീവിതത്തിൽ മകൾ ആരാധ്യയ്ക്ക് ഒരു നല്ല അമ്മയും ഭർത്താവ് അഭിഷേക് ബച്ചന് സ്നേഹനിധിയായ ഭാര്യയുമാണ് താരം. പന്ത്രണ്ട് വയസുകാരി ആരാധ്യ ഏക മകളായത് കൊണ്ട് തന്നെ എല്ലാവിധ സുഖ സൗകര്യങ്ങളും നൽകിയാണ് ഐശ്വര്യ സംരക്ഷിക്കുന്നത്. മകളെ ഒറ്റയ്ക്കാക്കി ഒരു യാത്രപോലും ഐശ്വ​ര്യ പോകാറില്ല. എവിടെ പോകുമ്പോഴും വിരൽ തുമ്പിൽ ആരാധ്യയും കാണും.

Aishwarya Rai

മകളെ ഇപ്പോഴും കൈകു‍ഞ്ഞിനെ പോലെ സ്വാതന്ത്ര്യം കൊടുക്കാതെയാണ് ഐശ്വര്യ വളർത്തുന്നതെന്ന വിമർശനവും അതുകൊണ്ട് തന്നെ പതിവാണ്. അത്തരത്തിൽ മകളുടെ എട്ടാം പിറന്നാൾ ​ഗംഭീരമായി ആഘോഷിച്ചപ്പോഴും ഐശ്വര്യയ്ക്കും അഭിഷേകിനും നിരവധി പരിഹാസം സോഷ്യൽമീഡിയ വഴി ലഭിച്ചിരുന്നു. ആരാധ്യയ്ക്ക് മേക്കപ്പ് ചെയ്തുവെന്നതിന്റെ പേരിലായിരുന്നു വിമർശനം.

2019 നവംബർ 16നാണ് ആരാധ്യയുടെ എട്ടാം പിറന്നാൾ ആഘോഷമായി ബച്ചൻ കുടുംബം കൊണ്ടാടിയത്. യൂണികോൺ ആകൃതിയിലുള്ള കേക്കും രസകരമായ റൈഡുകളും എല്ലാം ഉൾപ്പെടുന്ന വലിയ ആഘോഷമായിരുന്നു. അഭിഷേകും ഐശ്വര്യയും മാത്രമല്ല ആരാധ്യയുടെ മുത്തച്ഛൻ അമിതാഭ് ബച്ചനും ജയാ ബച്ചനും ഒപ്പം സഹോദരി ശ്വേതയും മകൾ നവ്യ നന്ദയും ജന്മദിന പാർട്ടിയിൽ പങ്കുചേരാൻ എത്തിയിരുന്നു.

പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം അക്കാലത്ത് വൈറലായിരുന്നു. പിന്നാലെ വിമർശനവും വന്നു. പിറന്നാൾ ആഘോഷങ്ങളിൽ നിന്നുള്ള ആരാധ്യയുടെ ഒരു ക്ലോസ് അപ് ഷോട്ടാണ് ഏറ്റവും കൂടുതൽ വൈറലായത്. ആ ഫോട്ടോയെ കേന്ദ്രീകരിച്ചായിരുന്നു കമന്റുകൾ ഏറെയും. ആരാധ്യയ്ക്ക് അനാവശ്യമായി വാരി വലിച്ച് മേക്കപ്പ് ഇട്ടുവെന്നതിന്റെ പേരിലായിരുന്നു ഐശ്വര്യയെ ആരാധകർ വിമർശിച്ചത്.

അതൊരു ചെറിയ കുഞ്ഞല്ലേ... എന്തിന് വേണ്ടിയാണ് ഇത്തരത്തിൽ മേക്കപ്പ് ചെയ്യുന്നത്?, കുട്ടികൾക്ക് അവരുടേതായ സൗന്ദര്യമില്ലേ... മേക്കപ്പ് പ്രൊഡക്ടുകൾ ഉപയോ​ഗിച്ച് അസുഖം വരുത്തണോ എന്നെല്ലാമായിരുന്നു കമനന്റുകൾ.

aishwarya rai

ഇത്രയേറെ വിമർശനം വന്നിട്ടും ഐശ്വര്യ ഒന്നിനോടും പ്രതികരിച്ചില്ല. ഐശ്വര്യ റായ് ബച്ചൻ കാൻ ഫിലിം ഫെസ്റ്റിവലിലെ സ്ഥിരം സാന്നിധ്യമാണ്. കാൻ ഫിലിം ഫെസ്റ്റിവലിന്റെ റെഡ് കാർപെറ്റിൽ താരം പ്രത്യക്ഷപ്പെടുന്ന ലുക്ക് കാണാനാണ് ഇന്ത്യൻ സിനിമലോകം എല്ലാ വർഷവും കാത്തിരിക്കുന്നതും. മകളുടെ ജനനത്തിന് ശേഷം ഐശ്വര്യ ആരാധ്യയെയും തന്നോടൊപ്പം കാൻ ഫിലിം ഫെസ്റ്റിവലിലേക്ക് കൊണ്ടുപോകാറുണ്ട്.

2019 ലെ കാനിൽ ഐശ്വര്യ മകൾ ആരാധ്യയ്‌ക്കൊപ്പം ചുവന്ന പരവതാനിയിൽ പ്രത്യക്ഷപ്പെട്ടപ്പോൾ ഒരു വിഭാ​ഗം പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടില്ല. അതുകൊണ്ട് തന്നെ ഇരുവരെയും പരിഹസിച്ചുള്ള ട്രോളുകളും മീമുകളും ഇറങ്ങുകയും ചെയ്തിരുന്നു. അമ്മയെപ്പോലെ സമാനമായ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചാണ് ആരാധ്യ അന്ന് പ്രത്യക്ഷപ്പെട്ടത്.

കാൻ പോലെ പ്രസ്റ്റീജിയസായ വേദിയിലേക്ക് മകളെയും കൂട്ടി വരുന്നതിനാണ് അന്ന് താരം വിമർശിക്കപ്പെട്ടത്. നെപ്പോട്ടിസമാണ് ഐശ്വര്യ മകൾക്കൊപ്പം കാനിൽ പങ്കെടുക്കാൻ കാരണമെന്നും അന്ന് വിമർശനമുയർന്നിരുന്നു. ആരാധ്യയുടെ ചുണ്ടിൽ ചുംബിച്ചതിന്റെ പേരിൽ ഒരിടയ്ക്ക് ഐശ്വര്യ വ്യാപകമായ സോഷ്യൽമീഡിയ ബുള്ളിയിങിന് ഇരയായിരുന്നു.

Read more about: aishwarya rai
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X