'എനിക്കൊപ്പം വർക്ക് ചെയ്ത താരങ്ങളേക്കാൾ മികച്ചയാളാണ് വിരാട്'; കോഹ്ലിയും തമന്നയും പ്രണയത്തിലായിരുന്നുവോ?

​ഗോസിപ്പുകൾക്ക് ക്ഷാമമില്ലാത്ത മേഖലകളാണ് സിനിമയും സ്പോർട്സും. സെലിബ്രിറ്റികളുടെ പേരിൽ ഗോസിപ്പുകൾ വരുന്നത് പുതിയ കാര്യവുമല്ല. സിനിമാ താരങ്ങൾ മാത്രമല്ല കായിക താരങ്ങളും ഇടയ്ക്കിടെ ചില ഗോസിപ്പുകളിൽ കുടുങ്ങാറുണ്ട്. പ്രത്യേകിച്ചും പ്രശസ്ത കായിക താരങ്ങളും നടിമാരും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള കിംവദന്തികൾ ഇടയ്ക്കിടെ വാർത്തകളിൽ ഇടം നേടാറുണ്ട്. അവയിൽ ചിലത് സത്യമായും മറ്റ് ചിലത് ​ഗോസിപ്പ് മാത്രമായും അവസാനിക്കും.

അത്തരത്തിൽ ഒരിടയ്ക്ക് നടി തമന്നയും വിരാട് കോഹ്‌ലിയും ഡേറ്റിംഗിലാണെന്ന വാർത്തകൾ പ്രചരിച്ചിരുന്നു. ഇരുവരും ഒരു പരസ്യത്തിൽ ഒരുമിച്ച് അഭിനയിച്ചതോടെയാണ് അഭ്യൂഹം പരന്നത്. അനുഷ്‌ക ശർമ്മയെ വിവാഹം കഴിക്കുന്നതിന് മുമ്പ് വിരാട് കോഹ്ലി ചില നടിമാരുമായി ഡേറ്റിംഗ് നടത്തിയിരുന്നതായി വാർത്തകളുണ്ടായിരുന്നു.

Tamannaah Bhatia  Virat Kohli

അതിൽ ഒരാൾ തമന്നയാണെന്നാണ് ​ഗോസിപ്പുകൾ പരന്നത്. പിന്നീട് ഇരുവരും വേർപിരിഞ്ഞതായും പറയപ്പെടുന്നു. തങ്ങളെ കുറിച്ച് ഇത്രയേറെ ​ഗോസിപ്പുകൾ പ്രചരിച്ചിട്ടും ഇരുവരും അന്ന് ഇതിനോടൊന്നും പ്രതികരിച്ചിരുന്നില്ല. എന്നാൽ കുറച്ച് നാളുകൾക്ക് ശേഷം തമന്ന വിരാടുമായുള്ള ഡേറ്റിംഗ് അഭ്യൂഹങ്ങളിൽ എത്രമാത്രം സത്യമുണ്ടെന്നത് തുറന്നുപറഞ്ഞു.

ഞങ്ങൾ ഒരുമിച്ച് പരസ്യത്തിൽ അഭിനയിക്കുമ്പോൾ നാല് വാക്ക് മാത്രമെ പരസ്പരം സംസാരിച്ചിരുന്നുള്ളൂ. അത്രമാത്രം. അതിനുശേഷം ഞാൻ വിരാടിനെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. പക്ഷെ ഞാൻ വർക്ക് ചെയ്ത ഒട്ടുമിക്ക താരങ്ങളേക്കാളും മികച്ച ആളാണ് അദ്ദേഹം എന്ന് പറയാതിരിക്കാനാവില്ലെന്നും തമന്ന പറഞ്ഞു. വിരാടിൻ്റെയും അനുഷ്‌കയുടെയും വിവാഹ ഫോട്ടോകൾ കണ്ടിട്ടുണ്ടോ എന്ന ചോദ്യത്തിനോടും നടി പ്രതികരിച്ചു.

ഞാൻ ഓൺലൈനിൽ ഏതെങ്കിലും ചിത്രങ്ങൾ വന്നാൽ അത് ശ്രദ്ധിക്കുന്നയാളാണ്. ഞാൻ വിരാടിൻ്റെയും അനുഷ്‌കയുടെയും ചിത്രങ്ങൾ കണ്ടു. ഇരുവരും ഒരുമിച്ച് വളരെ ക്യൂട്ട് ആയി കാണപ്പെട്ടു. അവർക്ക് വളരെ സന്തോഷകരമായ ദാമ്പത്യ ജീവിതം ആശംസിക്കുന്നു എന്നായിരുന്നു തമന്നയുടെ മറുപടി. ഒരുകാലത്ത് ഇന്ത്യയിൽ ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ട പ്രണയമായിരുന്നു വിരാട് കോഹ്ലിയും അനുഷ്ക ശർമയും തമ്മിലുള്ളത്.

വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ 2017ലാണ് ഇരുവരും വിവാ​​ഹിതരായത്. രണ്ട് കുഞ്ഞുങ്ങളുടെ മാതാപിതാക്കളാണ് ഇരുവരും ഇപ്പോൾ. അതുപോലെ തന്നെ തമന്നയും വിവാഹ ജീവിതത്തിലേക്ക് കടക്കാൻ ഒരുങ്ങുകയാണ്. ബോളിവുഡ് താരം വിജയ് വര്‍മ്മയുമായി താരം പ്രണയത്തിലാണ്. ലസ്റ്റ് സ്റ്റോറീസ് എന്ന വെബ് സീരീസിൽ ഒരുമിച്ച് പ്രവർത്തിക്കുന്നതിനിടയിൽ ഇരുവരും പരിചയപ്പെടുകയും പ്രണയത്തിലാവുകയുായിരുന്നു.

Tamannaah Bhatia  Virat Kohli

സിനിമാ പ്രദർശനങ്ങൾ ഉൾപ്പെടെ വിവിധ പരിപാടികളിലും ഇവർ ഒരുമിച്ചാണ് അടുത്ത കാലത്തായി പങ്കെടുക്കാറുള്ളത്. പുതുവർഷം ആഘോഷിക്കാൻ തമന്നയും വിജയ് വർമ്മയും ഗോവയിൽ ഈ വർഷം ആദ്യം എത്തിയിരുന്നു. ഒരു പാർട്ടിയിൽ തമന്നയ്ക്ക് ലിപ് ലോക്ക് നൽകുന്ന വിജയ് വർമ്മയുടെ വീഡിയോ ഇൻ്റർനെറ്റിൽ വൈറലായിരുന്നു. ഞാൻ വിജയ് വർമ്മയ്‌ക്കൊപ്പം വളരെ നാച്വറലായ വ്യക്തിയാണ്.

ഞാൻ അദ്ദേഹത്തെ വളരെയധികം കെയർ ചെയ്യുന്നു. അദ്ദേഹത്തോടൊപ്പമുള്ളപ്പോൾ ഞാൻ സന്തോഷവതിയാണ് എന്നാണ് കുറച്ച് നാൾ മുമ്പ് ഒരു ഇം​​ഗ്ലീഷ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പ്രണയത്തെ കുറിച്ച് സംസാരിക്കവെ തമന്ന പറഞ്ഞത്.

More from Filmibeat

Read more about: tamannaah bhatia virat kohli
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X