അച്ഛന്‍ അയാളെ വിശ്വസിച്ചു, 18 വയസില്‍ ആള്‍ ദൈവത്തില്‍ നിന്നുണ്ടായ ദുരനുഭവത്തെ കുറിച്ച് അനുപ്രിയ
മീ ടൂ പോലെയുള്ള ക്യാംപെയിനിലൂടെ പ്രമുഖ നടിമാര്‍ അടക്കമുള്ളവരുടെ വലിയ തുറന്ന് പറച്ചിലുകള്‍ രാജ്യം കേട്ട് കഴിഞ്ഞു. പലതും കോളിളക്കം സൃഷ്ടിക്കുകയും ചെയ്തിരുന്നു. മീ ടൂ തുറന്ന് വച്ച പാത പിന്തുടര്‍ന്ന് പലപ്പോഴും ചില വെളിപ്പെടുത്തലുകള്‍ വരാറുണ്ട്. ഇപ്പോഴിതാ നടി അനുപ്രിയ ഗോയങ്കയുടെ വാക്കുകളാണ് തരംഗമായി കൊണ്ടിരിക്കുന്നത്.
ആശ്രമം എന്ന സീരിസില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച് തിളങ്ങി നില്‍ക്കുകയായിരുന്നു അനുപ്രിയ. ഇതേ സീരിസില്‍ ബോളിവുഡ് താരം ബോബി ഡിയോളാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കരിയറില്‍ നേട്ടങ്ങളില്‍ നില്‍ക്കുകയാണെങ്കിലും തന്റെ ജീവിതത്തില്‍ ആള്‍ ദൈവവുമായി ബന്ധപ്പെട്ട് മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നാണ് അനുപ്രിയ ഇപ്പോള്‍ പറയുന്നത്.

ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെയായിരുന്നു ചെറുപ്പത്തില്‍ നടന്ന സംഭവത്തെ കുറിച്ച് നടി തുറന്ന് പറഞ്ഞത്. എന്റെ അച്ഛന്‍ വലിയ വിശ്വാസിയായിരുന്നു. എന്നെ സംബന്ധിച്ച് ആത്മീയത എന്ന് പറയുന്നത് മറ്റൊന്നാണ്. ഞാന്‍ വിശ്വസിക്കുന്നത് പ്രപഞ്ചത്തിലാണ്. വലിയൊരു ശക്തി മുകളിലുണ്ടെന്നാണ് ഞാന്‍ കരുതിയിരിക്കുന്നത്. ദൈവമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. അതൊരു ആശ്വസമാണ്. എന്നെ സംബന്ധിച്ച് ജീവിതത്തില്‍ അര്‍ത്ഥവത്തായ കാര്യങ്ങള്‍ ചെയ്യുക എന്നതാണ് ആത്മീയതയെന്നാണ് അനുപ്രിയ പറയുന്നത്.

എനിക്ക് ആശ്വാസം ലഭിക്കുന്നതിനാല്‍ ദൈവ ഉണ്ടെന്ന് വിശ്വസിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അതേ സമയം എന്റെ അച്ഛനെ സംബന്ധിച്ച് ആത്മീയ ആചാര്യന്മാരിലായിരുന്നു വിശ്വാസം. ജീവിതത്തിലെ മറ്റെല്ലാ ജോലിയും ഉപേക്ഷിച്ച് അവരുടെ പിന്നാലെയായിരുന്നു അദ്ദേഹം. അതുകൊണ്ട് തന്നെ ഈ ആത്മീയത ഞങ്ങളുടെ കുടുംബത്തെ നന്നായി ബാധിച്ചിരുന്നു. ഒരു ഭര്‍ത്താവാണെന്നും മക്കളുടെ അച്ഛനാണെന്നുമുള്ള ഉത്തരവാദിത്തങ്ങളില്‍ നിന്നും അദ്ദേഹത്തെ പിന്നോട്ടടിപ്പിച്ചു. കൃത്യമായി ജോലി ചെയ്യാന്‍ പോലും അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. ഇതെല്ലാം ഞങ്ങളെ വലിയ വിഷമ സ്ഥിതിലേക്കാണ് നയിച്ചത്.

ഒരിക്കല്‍ എനിക്കൊരു ആത്മീയ ആചാര്യനില്‍ നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ട്. ചെറിയ പ്രായത്തിലായിരുന്നു ആ സംഭവം നടക്കുന്നത്. ഞാനും അച്ഛനെ പോലെ വിശ്വസിക്കാന്‍ തുടങ്ങി വരികയായിരുന്നു അയാളെ. അദ്ദേഹത്തിന്റെ വാക്കുകള്‍ അത്രയും വിശ്വസിനിയമായിരുന്നു. എന്റെ കുടുംബം മൊത്തം അയാളെ വിശ്വസിച്ചിരുന്നു. ആ സ്വതന്ത്ര്യം അയാള്‍ എന്നില്‍ മുതലെടുത്ത് തുടങ്ങി. എനിക്കന്ന് 17-18 വയസ് പ്രായമുണ്ടാവും. ഭാഗ്യവശാല്‍, ചെറുപ്പമായിരുന്നുവെങ്കിലും, അയാളില്‍ നിന്നും ഞാന്‍ രക്ഷപ്പെട്ടു.
Recommended Video

മുന്‍പത്തെ കൂടിക്കാഴ്ചക്കളില്‍ നിന്നും എനിക്ക് ചില സൂചനകള്‍ ലഭിച്ചിരുന്നു. അതിനാല്‍ എന്തെ കുഴപ്പമുണ്ടെന്ന് എനിക്ക് തോന്നി. അതോടെ ഞാന്‍ പ്രതികരിച്ചു. ആ സംഭവത്തോടെ ഞാന്‍ എന്നെ തന്നെ സംശയിച്ചു തുടങ്ങി. ജീവിതത്തിലെ മോശം അനുഭവങ്ങളിലൊന്നായിരുന്നു എന്നുമാണ് അനുപ്രിയ ഗോയങ്ക വെളിപ്പെടുത്തിയിരിക്കുന്നത്. വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ നടിയുടെ ഈ വാക്കുകള്‍ വൈറലായി മാറിയിരിക്കുകയാണ്.


Click it and Unblock the Notifications