»   » ഊര്‍മ്മിള മണ്ഡോദ്ക്കറിന്റെ മാദക സൗന്ദര്യം പകര്‍ത്താനാണ് രംഗീലയെടുത്തതെന്ന് രാം ഗോപാല്‍ വര്‍മ്മ

ഊര്‍മ്മിള മണ്ഡോദ്ക്കറിന്റെ മാദക സൗന്ദര്യം പകര്‍ത്താനാണ് രംഗീലയെടുത്തതെന്ന് രാം ഗോപാല്‍ വര്‍മ്മ

Posted By: Nihara
Subscribe to Filmibeat Malayalam

രാംഗോപാല്‍ വര്‍മ്മ സംവിധാനം ചെയ്ത രംഗീല ഊര്‍മ്മിള മണ്ഡോദ്ക്കറിന് ഏറെ പ്രശസ്തി നേടിക്കൊടുത്ത ചിത്രമാണ്. താരത്തിന്റെ കരിയര്‍ തന്നെ മാറ്റി മറിച്ച ചിത്രം കൂടിയായിരുന്നു രംഗീല. തൊണ്ണൂറുകളില്‍ ബോളിവുഡിലെ മാദകറാണിയായി ഊര്‍മ്മിള മാറിയതും ഈ ചിത്രത്തിലൂടെയാണ്. തന്റെ സിനിമാ കരിയറില്‍ സൗന്ദര്യം കൊണ്ടു തന്നെ ഇത്രയധികം ആകര്‍ഷിച്ചത് ഊര്‍മ്മിള മാത്രമാണെന്നാണ് രാംഗോപാല്‍ വര്‍മ്മ പറയുന്നത്.

ഊര്‍മ്മിളയുടെ മാദക സൗന്ദര്യം പകര്‍ത്തുന്നതിനു വേണ്ടിയാണ് രംഗീല സിനിമ എടുത്തതെന്ന് സംവിധായകനായ രാംഗോപാല്‍ വര്‍മ്മ വെളിപ്പെടുത്തി. ചിത്രമിറങ്ങി വര്‍ഷങ്ങള്‍ കഴിഞ്ഞാണ് സംവിധായകന്‍ ഇത്തരമൊരു വെളിപ്പെടുത്തല്‍ നടത്തുന്നത്. തന്റെ ബ്ലോഗിലാണ് രംഗീലയെക്കുറിച്ചും ഊര്‍മ്മിളയെക്കുറിച്ചുമുള്ള കാര്യങ്ങള്‍ വര്‍മ്മ വെളിപ്പെടുത്തിയിട്ടുള്ളത്.

രംഗീലയിലൂടെ സെക്‌സ് സിംബലായി മാറിയ ഊര്‍മ്മിള

ഊര്‍മ്മിളയുടെ മാദക സൗന്ദര്യം രാംഗോപാല്‍ വര്‍മ്മയെ ആകര്‍ഷിച്ചിരുന്നു. രംഗീലയ്ക്കു ശേഷമാണ് ഊര്‍മ്മിള സെക്‌സ് സിംബല്‍ ലെവലിലേക്ക് മാറിയത്. ഊര്‍മ്മിളയെ മാദകറാണിയാക്കി മാറ്റിയ ചിത്രം കൂടിയാണ് രംഗീല. രാംഗോപാല്‍ വര്‍മ്മയുടെ രംഗീലയ്ക്ക് ശേഷം താരത്തിന്റെ കരിയര്‍ തന്നെ മാറി മറിഞ്ഞു.

ഊര്‍മ്മിളയുടെ സൗന്ദര്യം തന്നെയും ആകര്‍ഷിച്ചിരുന്നു

സിനിമയിലെത്തിയതിനു ശേഷം തന്നെ ഏറെ സ്വാധീനിച്ച പെണ്‍കുട്ടിയാണ് ഊര്‍മ്മിള. അവരുടെ സൗന്ദര്യത്തെ ദിവ്യ സൗന്ദര്യമെന്നേ ഞാന്‍ വിശേഷിപ്പിക്കൂ. ഊര്‍മ്മിളയുടെ കരിയര്‍ തന്നെ മാറ്റി മറിക്കാന്‍ രംഗീലയ്ക്കു കഴിഞ്ഞു.

ഊര്‍മ്മിള മനോഹരമായൊരു പെയിന്റിങ്ങാണ്

മനോഹരമായൊരു പെയിന്റിങ്ങാണ് ഊര്‍മ്മിള. അതിന്റെ യഥാര്‍ത്ഥ സൗന്ദര്യം അറിയണമെങ്കില്‍ മനോഹരമായൊരു ഫ്രെയിം കൂടി വേണമായിരുന്നു. അതാണ് രംഗീലയിലൂടെ ചെയ്തതെന്നും സംവിധായകന്‍ കുറിച്ചിട്ടുണ്ട്.

സാധാരണ സ്ത്രീയായി കാണാന്‍ കഴിയില്ല

ഊര്‍മ്മിളയെ ഒരു സാധാരണ സ്ത്രീയായി കാണാന്‍ തനിക്ക് കഴിഞ്ഞിരുന്നില്ല. യാഥാര്‍ത്ഥ്യത്തോട് നീതി പുലര്‍ത്താനാവാത്ത കാര്യമാണെന്ന് തനിക്കറിയാം. അവരെ ഒരിക്കലും സാധാരം വ്യക്തിയായി കാണാന്‍ തനിക്ക് കഴിയില്ലെന്നും ബ്ലോഗില്‍ രാംഗോപാല്‍ വര്‍മ്മ വെളിപ്പെടുത്തിയിട്ടുണ്ട്.

ഇടയ്ക്ക് വേര്‍പിരിഞ്ഞു

രംഗീലയ്ക്ക് ശേഷം രാംഗോപാല്‍ വര്‍മ്മയും ഊര്‍മ്മിള മണ്ഡോദ്ക്കറും തമ്മില്‍ അടുപ്പത്തിലായിരുന്നു. എന്നാല്‍ പിന്നീട് വര്‍മ്മയുമായി വേര്‍പിരിഞ്ഞ താരം ബിസിനസുകാരനായ അക്തര്‍ മിറിനെ വിവാഹം ചെയ്തു. വിവാഹത്തിന് ഊര്‍മ്മിളയ്ക്ക് ആശംസ അര്‍പ്പിച്ചവരുടെ കൂട്ടത്തില്‍ വര്‍മ്മയുമുണ്ടായിരുന്നു. രംഗീല പോലെ ജീവിതം എമ്മും മികച്ചതാവട്ടെയെന്നാണ് വര്‍മ്മ കുറിച്ചത്.

English summary
“After coming into films, the first girl to have an impact on me was Urmila Matondkar. I was mesmerized by her beauty — from her face to her figure... everything about her was just divine. She had done a few films before Rangeela, which hadn’t done well and she hadn’t made much of an impact on the audience either. Then, after Rangeela, she became the nation’s sex symbol.”

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam