»   » സെയ്ഫ് അലിഖാന്‍ പത്മപ്രിയ ചിത്രത്തില്‍ ഒരു നായിക കൂടി..

സെയ്ഫ് അലിഖാന്‍ പത്മപ്രിയ ചിത്രത്തില്‍ ഒരു നായിക കൂടി..

By: Pratheeksha
Subscribe to Filmibeat Malayalam

സെയ്ഫ് അലിഖാനും പത്മപിയയും ഒരുമിക്കുന്ന ബോളിവുഡ് ചിത്രം ഷെഫില്‍ ഒരു താരം കൂടി. രാമന്‍ രാഘവ് 2.0 എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേററം കുറിച്ച ഷോബിത ധുലിപാലയാണ് ചിത്രത്തിന്റെ ഭാഗമാവുന്നത്. രാജകൃഷ്ണ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഷോബിത സെയ്ഫിന്റെ പ്രണയിനിയായാണെത്തുന്നത്.

ഡിസംബറോടെ ഷോബിത ചിത്രീകരണത്തിനായെത്തും. കേരളം ,ഗോവ,ഗുജറാത്ത്,ദില്ലി, പഞ്ചാബ് എന്നിവിടങ്ങളിലാണ് ഷൂട്ടിങ്. 2014 ല്‍ പുറത്തിറങ്ങിയ അമേരിക്കന്‍ കോമഡി ഡ്രാമയായ ഷെഫ് എന്ന ചിത്രത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണിത്.

Read more:നടി ശ്രീദേവിയ്ക്ക് ഇനി ആശങ്ക വേണ്ട..മകള്‍ ജാന്‍വി ബോളിവുഡിലേയ്ക്ക്!

photo-2016-1

സ്‌കാര്‍ലറ്റ് ജോഹന്‍സണായിരുന്നു ചിത്രത്തിലെ നായകന്‍. സെയ്ഫിന്റെ സുഹൃത്തായി എത്തി പിന്നീട് പ്രണയത്തിലാവുന്ന കഥാപ്രാത്രമാണ് ഷോബിതയുടെത്. എന്നാല്‍ ചിത്രം ഒരു പൂര്‍ണ്ണ റീമേക്കായിരിക്കില്ലെന്നാണ് സംവിധായകന്‍ പറയുന്നത്.

ഷെഫുമാരുടെ ജീവിതമാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം. മുന്‍പ് എയര്‍ലിഫ്റ്റ് എന്ന ബോളിവുഡ് ചിത്രവും രാജകൃഷ്ണ മേനോന്‍ സംവിധാനം ചെയ്തിരുന്നു

English summary
onemore actress plays in saif padmapriya movie,shobita dhulipa doing a major role in rajakrishna menon's bollywood movie chef
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam