For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'സണ്ണിയുടെ ആരാധകരുടെ ലിസ്റ്റിൽ ഒസാമ ബിൻ ലാദൻ വരെ'; ലാദന്റെ ബം​ഗ്ലാവിൽ താരത്തിന്റെ സിനിമകളുടെ വലിയ ശേഖരം!

  |

  യാതൊരു മുഖവുരയോ നെടുനീളൻ വരികളോ ഇല്ലാതെ തന്നെ ആളുകൾ‍ക്ക് സുപരിചിതയാണ് നടി സണ്ണി ലിയോണി. നാൽപത്ത് പിന്നിട്ടിട്ടും സണ്ണിക്ക് ഇന്നും 20 കാരിയുടെ ശരീര സൗന്ദര്യവും ചുറുചുറുക്കുമൊക്കെയാണുള്ളത് എന്ന കാര്യം ഈ ലോകത്ത് ഒരാളും നിഷേധിക്കുകയില്ല. അതുകൊണ്ടുതന്നെയാണ് സോഷ്യൽ മീഡിയയിലടക്കം ഒരുപാട് ആരാധകരുള്ള ഒരു താരമായി സണ്ണി ലിയോണി ഇന്നും നിലകൊള്ളുന്നത്. നമ്മൾ മലയാളികൾക്ക് എന്തോ അവരോട് ഒരു പ്രത്യേക ഇഷ്ടമുണ്ടെന്ന് തുറന്ന് പറയാതെ വയ്യ. ഒരിക്കൽ സണ്ണി ലിയോണി കേരളം സന്ദർശിക്കാനെത്തിയപ്പോൾ തിങ്ങിക്കൂടിയ ജനക്കൂട്ടം അതിന് ഉദാഹരണമാണ്. സണ്ണി ചേച്ചിയെന്നാണ് മലയാളികൾ അവരെ അഭിസംബോധന ചെയ്യുന്നത്.

  'സീതയും ഇന്ദ്രനും വീണ്ടും സ്വീകരണ മുറികളിലേക്ക്'; സീതപെണ്ണിന്റെ പ്രമോ വീഡിയോ പങ്കിട്ട് സ്വാസികയും ഷാനവാസും!

  ഏറ്റവും അതിശയകരമായതും ലോകത്തെ മുഴുവൻ വിസ്മയിപ്പിക്കുന്നതുമായ ശരീര സൗന്ദര്യത്തിന് ഉടമയാണ് സണ്ണി ലിയോണി. തൻ്റെ ശരീര സൗന്ദര്യത്തിൽ ഒരു രീതിയിലും വീഴ്ച ഉണ്ടാകാതെ കാത്തുസൂക്ഷിക്കുവാനായി സണ്ണി ശ്രമിക്കാറുണ്ട്. ഒരു നടി എന്നതിൽ ഉപരി തൻറെ നിലപാടുകളിലൂടെ പലപ്പോഴും സോഷ്യൽമീഡിയയിൽ ഏറെ ചർച്ചയായിട്ടുള്ള താരവുമാണ് സണ്ണി. താൻ പോൺ ഇൻഡസ്ട്രിയിൽ എത്തിയത് സ്വന്തം ഇഷ്ടപ്രകാരമായിരുന്നുവെന്നുവരെ അവർ തുറന്നുപറഞ്ഞിട്ടുമുണ്ട്. കരഞ്ജിത്ത് കൗർ വോഹൃ എന്നായിരുന്നു സണ്ണിയുടെ ആദ്യ നാമം. 1981 മെയ് 13 നായിരുന്നു ജനനം. മോഡലിംഗിലൂടെയായിരുന്നു സിനിമയിലേക്കുള്ള തുടക്കം.

  'ചവറുകൾ വായിച്ച് സമയം കളയരുത്... ഇനി ഇത് ആവർത്തിക്കരുത്'; മലൈക മാതാപിതാക്കൾക്ക് നൽകിയ താക്കീത്!

  ശേഷം ചില പോൺ സിനിമകളിൽ അഭിനയിച്ചായിരുന്നു സിനിമാ ജീവിതം തുടങ്ങിയത്. അമേരിക്കൻ പൗരത്വം ഉള്ള ഇന്ത്യൻ വംശജ കൂടിയാണ് സണ്ണി. ഓൺലൈൻ ലോകത്തും അല്ലാതേയും നിരവധി ആരാധക സമ്പത്തുള്ള നടി കൂടിയാണ് സണ്ണി. കാനഡയിലെ ഒൻടേറിയോ പ്രവിശ്യയിലെ സാർണിയ എന്ന നഗരത്തിലാണ് സണ്ണി ജനിച്ചത്. സിക്ക് പഞ്ചാബി മാതാപിതാക്കളാണ് സണ്ണിയുടേത്. അച്ഛൻ ടിബറ്റിൽ ജനിച്ച്‌ ഡൽഹിയിൽ വളർന്നയാളും. അമ്മ ഹിമാചൽ പ്രദേശിലെ സിറാമൗർ ജില്ലയിൽ ജനിച്ചയാളും ആയിരുന്നു. 2008ലായിരുന്നു താരത്തിന്റെ അമ്മയുടെ മരണം. 2011ൽ സംഗീതഞ്ജനായ ഡാനിയേൽ വെബ്ബറെ സണ്ണി ലിയോണി വിവാഹം കഴിച്ചു. ഇൻഡോ-കനേഡിയൻ പോൺ ചിത്രങ്ങളിലെ നായികയും പിന്നീട് ബോളിവുഡ് നായികയും, ബിസിനസ്സുകാരിയുമൊക്കെ സണ്ണി വളർന്നു. സെക്സ് ത്രില്ലർ ചിത്രമായ ജിസം 2 വിലൂടെയായിരുന്നു ബോളിവുഡ് സിനിമയിൽ സണ്ണിയുടെ രംഗപ്രവേശം.

  ശേഷം ജാക്‌പോട്ട്, രാഗിണി എംഎംഎസ്-2, ഏക് പെഹലി ലീല തുടങ്ങി നിരവധി സിനിമകളിലൂടെ ബോളിവുഡിലെ നിറസാന്നിധ്യമായി വളർന്നു. നിരവധി സിനിമകളിൽ ഐറ്റം ഗാനരംഗങ്ങളിലും എത്തുകയുണ്ടായി. മലയാളത്തിൽ മമ്മൂട്ടി നായകനായ മധുരരാജയിലും സണ്ണി ഐറ്റം ഗാനരംഗത്തിൽ ചുവടുവെച്ചു. കൂടാതെ നിരവധി വേദികളിലും സിനിമകളിലും ടെലിവിഷൻ പരിപാടികളിലും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. എംടിവി ഇന്ത്യയുടെ റെഡ് കാർപ്പെറ്റ് റിപ്പോർട്ടിലും ഇടം നേടിയ താരം ബിഗ് ബോസ്, സ്പ്ലിറ്റ് വില്ല റിയാലിറ്റി ഷോകളുടേയും ഭാഗമായിട്ടുണ്ട്. വിവിഡ് എൻറർടെയ്ൻമെൻറ്സിനൊപ്പം നിരവധി നീലചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട് സണ്ണി. ജീവിത പങ്കാളിയായ ഡാനിയേൽ വെബ്ബറുമായി ചേർന്ന് സ്വന്തം സ്റ്റുഡിയോ ആരംഭിച്ചു സണ്ണി. പിന്നീട് സണ്ണി തന്നെ കഥ എഴുതി സംവിധാനം ചെയ്ത അശ്ലീല ചിത്രങ്ങൾ വിവിഡ് എൻറർടെയ്ൻമെൻറ്സ് വിതരണം ചെയ്യാൻ തുടങ്ങി. ദി ഡാർക്ക് സൈഡ് ഓഫ് ദി സൺ, സണ്ണി സ്ലബർ പാർട്ടി, റോൺപ്ലേ, ഗോഡ്ഡസ് തുടങ്ങിയവ അത്തരത്തിൽ ഇറങ്ങിയവയാണ്.

  സിനിമയ്ക്ക് പുറമെ സാമൂഹിക പ്രവർത്തനത്തിനും സണ്ണി സമയം കണ്ടെത്തിയിട്ടുണ്ട്. ലോസ് ആഞ്ചലസിൽ നടത്തിയ റോക്-അൻ-റോൾ എന്ന പരിപാടിയിലൂടെ സമാഹരിച്ച തുക അമേരിക്കൻ ക്യാൻസർ സൊസൈറ്റിക്ക് കൈമാറിയത് ഏറെ ശ്രദ്ധ നേടിയ കാര്യമാണ്. വളർത്ത് മൃഗങ്ങളെ പരിപാലിക്കുന്ന ക്യാമ്പയിനോടൊപ്പവും സണ്ണി പ്രവർത്തിച്ചിട്ടുണ്ട്. മൂന്ന് കുട്ടികളാണ് സണ്ണി ലിയോൺ-ഡാനിയൽ വെബ്ബർ ദമ്പതികൾക്കുള്ളത്. നിഷയാണ് ആദ്യത്തെ കുട്ടി. സണ്ണിയും വെബ്ബറും ചേർന്ന് നിഷയെ ദത്തെടുത്തതാണ്. ശേഷം വാടക ഗർഭധാരണത്തിലൂടെ നോഹ്, അഷർ എന്നി ഇരട്ടക്കുട്ടികളുടേയും അമ്മയും അച്ഛനുമായി ഇരുവരും. നിഷയെ ദത്തെടുത്തതിന്റെ പേരിലും നിരവധി വിമർശനങ്ങൾ സണ്ണിക്ക് കേൾക്കേണ്ടി വന്നിട്ടുണ്ട്. കൈയ്യടി കിട്ടാൻ വേണ്ടിയും വാർത്തകളിൽ ഇടം പിടിക്കാൻ വേണ്ടിയുമാണ് സണ്ണി നിഷയെ ദത്തെടുത്തത് എന്നായിരുന്നു ഉയർന്ന പ്രധാന വിമർശനങ്ങളിൽ ഒന്ന്. എല്ലാ വിമർശനങ്ങൾക്കും ചെവി കൊടുക്കാൻ ശ്രമിക്കാത്ത സണ്ണി മക്കളെ കുറിച്ചുള്ള ആരോപണങ്ങളോ വാർത്തകളോ വന്നാൽ മറിച്ചൊന്ന് ആലോചിക്കാതെ പ്രതികരിക്കാറുണ്ട്. സണ്ണിയുടെ എല്ലാ യാത്രകളിലും താരത്തിന്റെ ഭർത്താവ് ഡാനിയേലും മൂന്ന് മക്കളും എപ്പോഴും ഉണ്ടാകാറുണ്ട്.

  Recommended Video

  Night Drive Movie Theatre Response | Indrajith Sukumaran | Anna Ben | FilmiBeat Malayalam

  ലോകത്തെമ്പാടുമായുള്ള സണ്ണിയുടെ ലക്ഷോപലക്ഷം ആരാധകരിൽ‍ ഒരാൾ അൽ ഖാഇദ‎ എന്ന തീവ്രവാദ സംഘടനയുടെ മുൻ നേതാവായിരുന്ന കൊല്ലപ്പെട്ട ഒസാമ ബിൻ ലാദൻ ആണ്. ഇത് തെളിയിക്കുന്ന നിരവധി കാര്യങ്ങൾ ബിൻ ലാദന്റെ ബം​ഗ്ലാവിൽ‍ നിന്നും അമേരിക്കൻ സൈന്യം കണ്ടെത്തിയിരുന്നു. പലർക്കും സണ്ണിയുടെ ആരാധകരിൽ ഒരാൾ തീവ്രവാദി സംഘടനയുടെ നേതാവ് ബിൻ ലാദനുമാണെന്ന വിവരം അറിയുമായിരുന്നില്ല. എഫ്.ബി.ഐയുടെ പട്ടികയിൽ ഏറ്റവും വിലയുള്ള തീവ്രവാദി ഒസാമയായിരുന്നു. അമേരിക്കൻ ഐക്യനാടുകളിലെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ ഭീകരാക്രമണം നടത്തിയാണ് ബിൻ ലാദൻ കൂടുതൽ കുപ്രസിദ്ധനായത്. 2011 മേയ് 1ന് പാക്കിസ്ഥാനിൽ അമേരിക്ക നടത്തിയ സൈനിക നടപടിയിൽ ബിൻ ലാദൻ കൊല്ലപ്പെട്ടു. പാക്-അഫ്​ഗാൻ അതിർത്തിയിലെ ഗോത്രവർഗ്ഗ മേഖലകളിലെവിടെയോ ഒളിവിൽ കഴിയുകയായിരുന്നു ഒസാമ എന്നാണ് പരക്കെ അറിയപ്പെട്ടിരുന്നത്. എന്നാൽ അമേരിക്കയുടെ വെളിപ്പെടുത്തലുകളനുസരിച്ച് ഇസ്ലാമാബാദിൽ നിന്നും 50കി.മീ മാത്രം അകലെ അബ്ബോട്ടാബാദ് എന്ന സ്ഥലത്ത് കോടികൾ വിലമതിക്കുന്ന ഒരു മൂന്ന് നില ബംഗ്ലാവിലായിരുന്നു ബിൻ ലാദനെ കണ്ടെത്തിയത്. ശേഷം ബം​ഗ്ലാവിൽ പരിശോധന നടത്തിയപ്പോഴാണ് സണ്ണി ലിയോൺ അഭിനയിച്ച സിനിമകളുടേയും മറ്റും നിരവധി വീഡിയോകളും കാസറ്റുകളും കണ്ടെത്തിയത് എന്നാണ് റിപ്പോർ‍ട്ട്. പലരും പിന്നീട് ഇക്കാര്യം സണ്ണി ലിയോണിയെ അറിയിച്ചപ്പോൾ അത്ഭുതമായിരുന്നു സണ്ണിക്ക്. ശേഷം കുറേ നേരം പൊട്ടിചിരിച്ച സണ്ണി നേരത്തെ ഇതേ കുറിച്ച് കേട്ടിരുന്നുവെങ്കിലും സത്യമാണെന്ന് കരുതിയിരുന്നില്ലെന്നാണ് സണ്ണി പ്രതികരിച്ചത്.

  Read more about: sunny leone
  English summary
  Osama Bin Laden was huge fan of sunny leone, report says Laden kept Large collection of the actress' movies
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X