പിഎം നരേന്ദ്ര മോദി ബയോപിക്ക് തിയ്യേറ്ററുകളിലേക്ക്! കോണ്‍ഗ്രസിനെ ട്രോളി സിനിമയുടെ പുതിയ ട്രെയിലര്‍!
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം ആസ്പദമാക്കിയൊരുക്കിയ എറ്റവും പുതിയ ചിത്രമാണ് പിഎം നരേന്ദ്ര മോദി. വിവേക് ഒബ്റോയി മോദിയായി വേഷമിട്ട ചിത്രം റിലീസിങ്ങിനൊരുങ്ങുകയാണ്. മേയ് 24നാണ് സിനിമ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ചിത്രത്തിന്റെ പുതിയ ട്രെയിലര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു.
ചായക്കടക്കാരനില്‍ നിന്നും പ്രധാനമന്ത്രി പദവി വരെയെത്തിയ നരേന്ദ്ര മോദിയുടെ ജീവിതമാണ് സിനിമയില്‍ കാണിക്കുന്നത്. ഗുജറാത്ത്, ഉത്തരാഖണ്ഡ്, മുംബൈ തുടങ്ങിയവിടങ്ങളിലായിരുന്നു സിനിമ ചിത്രീകരിച്ചിരുന്നത്. 23 ഭാഷകളിലായാണ് ചിത്രം പുറത്തിറങ്ങുന്നത്.

ഒമങ് കുമാറാണ് നരേന്ദ്ര മോദിയുടെ ബയോപിക്ക് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സിനിമ നേരത്തെ പൂര്‍ത്തിയായെങ്കിലും തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക് കാരണം റിലീസ് മാറ്റിവെക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് പിന്നാലെയാണ് മോദിയുടെ ബയോപിക്ക് ചിത്രം എത്തുന്നത്.
ബയോപിക്കില്‍ അമിത് ഷായുടെ റോളിലെത്തുന്നത് മനോജ് ജോഷിയാണ്. മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായിരുന്നപ്പോഴുളള രാഷ്ട്രീയ അവസ്ഥയെ ചിത്രത്തില്‍ പരിഹസിക്കുകയും കോണ്‍ഗ്രസ് പാര്‍ട്ടിയെ ട്രോളുകയും ചെയ്യുന്നുണ്ട്. ബൊമാന്‍ ഇറാനി, ദര്‍ശന്‍ കുമാര്‍, പ്രശാന്ത് നാരായണന്‍, സെറീന വഹാബ്, ബര്‍ഖ ബിഷ്ത് സെന്‍ഗുപ്ത, അന്‍ജന്‍ ശ്രീവാസ്തവ് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.


Click it and Unblock the Notifications











