അനുഷ്ക ശർമയെ ഉപേക്ഷിക്കണം, വിരാട് കോലിയ്ക്ക് ഉപദേശം, നടിയ്ക്കെതിരെ ഉയരുന്നത് രൂക്ഷ വിമർശനം...

ബോളിവുഡിലെ ഏറ്റവും പ്രായം കുറഞ്ഞ നിർമ്മാതാവാണ് നടി അനുഷ്ക ശർമ. വിവാഹത്തിന് ശേഷം അഭിനയത്തിൽ നിന്ന് വിട്ട് നിൽക്കുന്ന താരം, സിനിമ നിർമ്മാണത്തിൽ പൂർണ്ണ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. അനുഷ്ക നിർമ്മിച്ച പരി, ഭൂത്, ഫില്ലൂരി എന്നീ ചിത്രങ്ങൾക്ക് മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ചിരുന്നു. ഇപ്പോൾ വെബ് സീരീസുകൾ സജീവമാകുന്ന കാലമാണ്. താരം വെബ് സീരീസ് നിർമ്മാണത്തിലേയ്ക്കും ചുവട് വെച്ചിരിക്കുകയാണ്.

അനുഷ്ക ആദ്യമായി നിർമ്മിച്ച വെബ് സീരീസാണ് പതാൾ ലോക്. മികച്ച പ്രേക്ഷക പ്രതികരണമാണ് സീരീസിന് ലഭിക്കുന്നത്. ഭർത്താവും ക്രിക്കറ്റ് താരവുമായ വിരാട് കോലിയും മികച്ച അഭിപ്രായം രേഖപ്പെടുത്തി രംഗത്തെത്തിയിരുന്നു. ഇപ്പോഴിത അനുഷ്കയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി എംഎൽഎ നന്ദകിഷോർ ഗുർജർ. താരത്തിന്റെ വെബ് സീരീസ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മിനിസ്റ്റര്‍ക്ക് കത്തയക്കുകയും ചെയ്തു. ഇതിനെല്ലാം പുറമേ വിരട് കോലിയ്ക്ക് ഒരു ഉപദേശവും നൽകിയിട്ടുണ്ട്.

മതസൗഹാർദം  തകർക്കുന്നു

അനുഷ്ക നിർമ്മിച്ച പതാൾ ലോക് മതസൗഹാർദ്ദത്തെ തകർക്കുന്നു എന്നാണ് എംഎൽഎ ആരോപിക്കുന്നത്. വെബ് സീരീസിലെ വില്ലൻ കഥാപാത്രമായ അനൂപ് ജോൾട്ട അവതരിപ്പിക്കുന്ന ബാലകൃഷ്ണ ബാജ്പേയി എന്ന കഥാപാത്രം ഒരു ദേശീയ പാത ഉദഘാടനം ചെയ്യുന്ന പത്ര പരസ്യംഒരു സീരീസിൽ കാണിക്കുന്നുണ്ട്. പത്രവാർത്തയിലെ ചിത്രത്തിൽ ഗുർജറുമുണ്ട്. യോഗി ആദിത്യനാഥിനോടൊപ്പം പങ്കെടുത്ത ഉദ്ഘാടന ദൃശ്യം മോർഫ് ചെയ്താണ് പാതാൾ ലോക്കിൽ ഉപയോഗിച്ചിരിക്കുന്നത്. 2018 മാർച്ച് 30 ന് എടുത്ത ചിത്രമായിരുന്നു അത്. ഇത് ബിജെ പിയുടെ പ്രതിച്ഛായ നശിപ്പിക്കുന്നതാണെന്നും എംഎൽ എ പറയുന്നു.

കോലിയ്ക്ക് ഉപദേശം

അനുഷ്കയ്ക്കെതിരെ രാജ്യദ്രോഹകുറ്റത്തിന് പരാതി നൽകുകയും ചെയ്തിട്ടുണ്ട്. തന്റെ അനുവാദം കൂടാതെയാണ് ഫേട്ടോ സീരീസിൽ ഉപയോഗിച്ചിരിക്കുന്നതെന്നും നന്ദകിഷോർ ഗുർജർ പറയുന്നു. കൂടാതെ വിരാട് കോലിയോട് അനുഷ്കയെ ഡിവോഴ്സ് ചെയ്യണമെന്നും എംഎൽഎ ആവശ്യപ്പെടുന്നുണ്ട്.

  കുറ്റാന്വേഷണ കഥ

ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത പതാൾ ഒരു കുറ്റാന്വേഷണ കഥയാണ്. മികച്ച പ്രതകരണമാണ് വെബ് സീരീസിന് ലഭിക്കുന്നത്. ഒമ്പത് എപ്പിസോഡുകളുള്ള ക്രൈം ത്രില്ലര്‍ ഗണത്തില്‍പ്പെട്ട വെബ് സീരിസാണ് പാതാള്‍ ലോക്.ജയ്ദീപ് അഹ്ലാവത്, അഭിഷേക് ബാനര്‍ജി, നീരജ് കാബി എന്നിവരാണ് ഇതില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഈ വെബ് സീരീസ് നിർമ്മിച്ച അനുഷ്കയെ പ്രശംസിച്ച് വിരാട് കോലി രംഗത്തെത്തുകയും ചെയ്തിരുന്നു

 നിന്നെയോര്‍ത്ത് ഞാന്‍ അഭിമാനിക്കുന്നു

നിന്നെയോര്‍ത്ത് ഞാന്‍ അഭിമാനിക്കുന്നുവെന്നായിരുന്നു കോലി കുറിച്ചത്. സീരീസ് കാണുന്ന ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു പ്രിയതമയെ കുറിച്ചുള്ള താരത്തിന്റെ കുറിപ്പ്. കോലിയുടെ കുറിപ്പ് വൈറലായിരുന്നു. നടിയെ പ്രശംസിച്ച് നിരവധി പേര്‌ രംഗത്തെത്തുകയും ചെയ്തിരുന്നു. ദിവസങ്ങൾക്ക് മുൻപാണ് താള്‍ ലോക്ആമസോണ്‍ പ്രൈമിൽ എത്തിയത്.. മികച്ച പ്രതികരണമാണ് സീരിസിന് എങ്ങു നിന്നും ലഭിക്കുന്നത്.

Read more about: anushka sharma virat kohli
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X