»   » വിവാദങ്ങള്‍ കാറ്റില്‍ പറത്തി പത്മാവത് വാരിക്കൂട്ടിയത് കോടികള്‍! ആമിര്‍ ഖാന്റെ ദംഗല്‍ പിന്നിലാവും!!!

വിവാദങ്ങള്‍ കാറ്റില്‍ പറത്തി പത്മാവത് വാരിക്കൂട്ടിയത് കോടികള്‍! ആമിര്‍ ഖാന്റെ ദംഗല്‍ പിന്നിലാവും!!!

Posted By:
Subscribe to Filmibeat Malayalam

ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ വളരെയധികം വിവാദങ്ങളുണ്ടാക്കിയ സിനിമയായിരുന്നു പത്മാവത്. സഞ്ജയ് ലീല ബന്‍സാലിയുടെ സംവിധാനത്തിലെത്തിയ സിനിമ ജനുവരി 25 നായിരുന്നു റിലീസ് ചെയ്തിരുന്നത്. ദിപീക പദുക്കോണ്‍ നായികയായി അഭിനയിച്ച സിനിമ പ്രതിസന്ധിയിലായിരുന്നെങ്കിലും കളക്ഷന്റെ കാര്യത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്.

നിവിനും ജയസൂര്യയുമുണ്ട്, ഒപ്പം താരപുത്രന്റെ അരങ്ങേറ്റവും! ഫെബ്രുവരിയിലെത്തുന്നത് 7 സിനിമകള്‍!

നാല് സംസ്ഥാനങ്ങളില്‍ സിനിമയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. സെന്‍സര്‍ ബോര്‍ഡ് ഇടപ്പെട്ട് സിനിമയുടെ പേരടക്കം അഞ്ച് മാറ്റങ്ങളാണ് സിനിമയില്‍ വരുത്തിയിരിക്കുന്നത്. ശേഷമായിരുന്നു റിലീസിനെത്തിയത്. റിലീസിനെത്തി ഏഴ് ദിവസം കൊണ്ട് സിനിമയുടെ കളക്ഷന്‍ എത്രയാണെന്ന് അറിയാമോ?

പത്മാവതിന്റെ വിജയം

വലിയ വിവാദങ്ങളും വിമര്‍ശനങ്ങളുമായി എത്തിയ സിനിമയായിരുന്നു പത്മാവത്. സെന്‍സര്‍ ബോര്‍ഡിന്റെ കത്രീക കൊണ്ട് സിനിമയുടെ പേരടക്കം അഞ്ച് മാറ്റങ്ങളാണ് സിനിമയില്‍ വരുത്തിയിരിക്കുന്നത്. അതിന് ശേഷമാണ് സിനിമ റിലീസ് ചെയ്തത്.

സൂപ്പര്‍ ഹിറ്റ്


പ്രതിസന്ധി കരിനിഴല്‍ പരത്തിയെങ്കിലും റിലീസ് ചെയ്തതിന് ശേഷം സിനിമ സൂപ്പര്‍ ഹിറ്റാവുകയായിരുന്നു. റിലീസ് ചെയ്ത് ഏഴ് ദിവസം കൊണ്ട് കോടികള്‍ വാരിക്കൂട്ടി സിനിമ മറ്റ് സിനിമകളെ പിന്നിലാക്കാനുള്ള ജൈത്രയാത്രയിലാണ്.

കളക്ഷന്‍ ഇങ്ങനെ..

ഏഴ് ദിവസം കൊണ്ട് 143 കോടിയാണ് സിനിമയുടെ കളക്ഷന്‍. സിനിമ ചൈനയിലും പ്രദര്‍ശനത്തിനെത്തിയിരുന്നു. ആമിര്‍ ഖാന്റെ ദംഗലിനെ പിന്നിലാക്കി കൊണ്ടുള്ള യാത്രയാണ് പത്മാവത് ലക്ഷ്യം വെക്കുന്നത്.

പത്മാവത്

സഞ്ജയ് ലീല ബന്‍സാലിയുടെ സംവിധാനത്തിലെത്തിയ സിനിമയാണ് പത്മാവത്. റാണി പത്മിനിയുടെ കഥയെ ആസ്പദമാക്കി നിര്‍മ്മിക്കുന്ന സിനിമയില്‍ പത്മാവതി എന്ന വേഷം അവതരിപ്പിച്ചത് ദിപീക പദുക്കോണാണ്. ഒപ്പം രണ്‍വീര്‍ സിംഗ്, ഷാഹിദ് കപൂര്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ചത്.

സിനിമയുടെ ഇതിവൃത്തം

ഖില്‍ജി രാജവംശത്തിലെ ഭരണാധികാരിയായിരുന്ന അലാവുദ്ദീന്‍ ഖില്‍ജിയ്ക്ക് പത്മാവതിയോട് തോന്നുന്ന പ്രണയത്തെ ആസ്പദമാക്കിയാണ് സിനിമ നിര്‍മ്മിക്കുന്നത്. 160 കോടി മുതല്‍ മുടക്കിലെത്തുന്ന സിനിമയില്‍ പത്മിനിയെ മോശക്കാരിയായി ചിത്രീകരിച്ചെന്നായിരുന്നു ആരോപണം.

English summary
Padmaavat box office collection: All the records has broken so far

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam