മുന്‍ഭര്‍ത്താവിനോട് പത്മപ്രിയ മഹാമനസ്‌കത കാണിയ്ക്കുന്നു, ഒരു സാധാരണ പെണ്ണല്ല ഇത്!!
വിവാഹത്തോടെ അഭിനയം നിര്‍ത്തി ഭര്‍ത്താവിനൊപ്പം വിദേശത്ത് പോയി സെറ്റില്‍ഡ് ആകുന്ന നായികമാരില്‍ വ്യത്യസ്താണ് പത്മപ്രിയ. തനിക്ക് പഠനവും ഗവേഷണവും എന്നത് പോലെ തന്നെയാണ് സിനിമാഭിനയവും എന്ന് പറഞ്ഞുകൊണ്ട് പത്മപ്രിയ തിരിച്ചെത്തി.
സിനിമകള്‍ വാരിവലിച്ചു ചെയ്യുന്ന കൂട്ടത്തില്ല പത്മപ്രിയ. ചെയ്യുന്ന കഥാപാത്രങ്ങള്‍ അത്രയേറെ ആകര്‍ഷിച്ചാല്‍ മാത്രമേ പത്മപ്രിയ ഒരു സിനിമ തിരഞ്ഞെടുക്കൂ. അങ്ങനെ ബോളിവുഡില്‍ ഇപ്പോള്‍ ചെയ്ത ചിത്രമാണ് 'ഷെഫ്'. ഭര്‍ത്താവിനോട് മഹാമനസ്‌കത കാണിക്കുന്ന രാധ മേനോന്‍ എന്ന കഥാപാത്രമായിട്ടാണ് താരം ചിത്രത്തിലെത്തിയത്.

ഷെഫ് എന്ന ചിത്രം
ഷെഫ് എന്ന അമേരിക്കന്‍ ചിത്രത്തിന്റെ റീമേക്കാണ് ഇതേ പേരില്‍ ബോളിവുഡില്‍ എത്തിയത്. രാജ് കൃഷ്ണ മേനോന്‍ സംവിധാനം ചെയ്തിരിയ്ക്കുന്ന ചിത്രത്തില്‍ സെയ്ഫ് അലി ഖാനാണ് നായകനായി എത്തി.

പത്മപ്രിയയുടെ വേഷം
സെയ്ഫ് അവതരിപ്പിയ്ക്കുന്ന റോഷന്‍ എന്ന കഥാപാത്രത്തിന്റെ ഭാര്യയായ രാധ മേനോന്‍ എന്ന ശക്തമായ സ്ത്രീകഥാപാത്രമായിട്ടാണ് പത്മപ്രിയ ചിത്രത്തിലെത്തിയത്. സെലിബ്രിറ്റി സ്റ്റാറ്റസുള്ള ഷെഫ് ആയ ഭര്‍ത്താവില്‍ നിന്നും വിവാഹ മോചനം നേടി, മകനൊപ്പം കൊച്ചിയില്‍ താമസിക്കുന്ന കോസ്‌മോപോളിറ്റന്‍ സ്ത്രീയാണ് രാധ.

രാധയുടെ വ്യക്തിത്വം പത്മപ്രിയയിലൂടെ
ഒരു അവസരത്തില്‍ ജോലി നഷ്ടപ്പെട്ട് മകനെ കാണാന്‍ കൊച്ചിയിലെത്തുന്ന ഭര്‍ത്താവിനോട് സ്‌നേഹത്തോടെ പെരുമാറന്‍ മനസ്സ് കാണിക്കുന്ന രാധ, ഭര്‍ത്താവിന്റെ കഴിവിനനുസരിച്ച് ഫുഡ് ട്രക്ക് തുടങ്ങാന്‍ പ്രേരിപ്പിയ്ക്കുന്നു. സങ്കീര്‍ണമായ ബന്ധങ്ങള്‍ക്കിടയിലും തന്റെ വ്യക്തിത്വം കാത്ത് സൂക്ഷിക്കാന്‍ പത്മപ്രിയയിലൂടെ രാധ മേനോന് കഴിയുന്നു.

പത്മപ്രിയയുടെ സ്ത്രീകഥാപാത്രങ്ങള്‍
തിരക്കഥയെക്കാള്‍ ചിത്രത്തിലെ തന്റെ കഥാപാത്രത്തിനാണ് പത്മപ്രിയ പ്രാധാന്യം നല്‍കുന്നത്. അതുകൊണ്ട് തന്നെ ശക്തമായ സ്ത്രീ കഥാപാത്രങ്ങള്‍ അവതരിപ്പിയ്ക്കാന്‍ പത്മപ്രിയയ്ക്ക് സാധിക്കുന്നു. കറുത്ത പക്ഷികള്‍, പഴശ്ശിരാജ, ഇയ്യോബിന്റെ പുസ്തകം തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ ശ്രദ്ധേയമാണ്.

ഇത് രണ്ടാമത്തെ ചിത്രം
ഷെഫ് പത്മപ്രിയയുടെ രണ്ടാമത്തെ ബോളിവുഡ് ചിത്രമാണ്. സ്‌ട്രൈക്കറാണ് ആദ്യ ബോളിവുഡ് ചിത്രം. മലയാളത്തിന് പുറമെ തമിഴിലും കന്നടയിലും, തെലുങ്കിലും, ബംഗാളിയിലും പത്മപ്രിയ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.


Click it and Unblock the Notifications