സിനിമയുടെ ജീവനെടുത്തെങ്കിലും 'പത്മാവത്' ഒടുവില്‍ റിലീസിനെത്തുന്നു! ഔദ്യോഗിക പ്രഖ്യാപനം കഴിഞ്ഞു...
വിവാദങ്ങള്‍ക്കൊടുവില്‍ സെന്‍സര്‍ ബോര്‍ഡിന്റെ കത്രീക കൊണ്ട് മുറിഞ്ഞ് 'പത്മാവത്' റിലീസിനെത്തുകയാണ്. സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത സിനിമ ഡിസംബര്‍ 1 ന് റിലീസ് തീരുമാനിച്ചിരുന്നെങ്കിലും ഏറെ ചര്‍ച്ചക്കള്‍ക്ക് ശേഷം സിനിമ ഈ ജനുവരി 25 ന് തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുകയാണ്.
പേരടക്കം അഞ്ച് മാറ്റങ്ങളാണ് സിനിമയില്‍ വരുത്തിയിരിക്കുന്നത്. പത്മാവതി എന്ന പേരില്‍ നിന്നും പത്മാവത് എന്ന പേരിലാണ് സിനിമ റിലീസ് ചെയ്യുന്നത്. സെന്‍സര്‍ബോര്‍ഡ് ആവശ്യപ്പെട്ട മാറ്റം വരുത്താന്‍ സംവിധായകന്‍ തയ്യാറായതോട് കൂടിയാണ് സിനിമ പ്രദര്‍ശിപ്പിക്കാനുള്ള സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്.

പത്മാവത്
സഞ്ജയ് ലീല ബ്ന്‍സാലിയുടെ സംവിധാനത്തില്‍ പിറന്ന ബിഗ് ബജറ്റ് സിനിമയാണ് പത്മാവതി. എന്നാല്‍ സിനിമയുടെ പേരിലുയര്‍ന്ന വിവാദങ്ങളെ തുടര്‍ന്ന് സിനിമ പത്മാവത് എന്ന പേരിലാണ് റിലീസിനെത്തുന്നത്.

റിലീസ് തീരുമാനിച്ചു..
സിനിമ റിലീസ് ചെയ്യുന്നതിനെതിരെ വധഭീഷണി വരെ ഉയര്‍ന്നിരുന്നു. ശേഷം ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ ഡിസംബറില്‍ റിലീസ് ചെയ്യാനിരുന്ന സിനിമ ജനുവരി 25 ന് റിലീസിനെത്തുകയാണ്. അതേ സമയം സിനിമ ഗുജറാത്തിലും രാജസ്ഥാനിലും പ്രദര്‍ശിപ്പിക്കില്ല.

അഞ്ച് മാറ്റങ്ങള്‍
പത്മാവതി എന്ന സിനിമയുടെ പേര് പത്മാവത് എന്നാക്കിയതടക്കം സെന്‍സര്‍ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് കിട്ടുന്നതിന് വേണ്ടി സിനിമയില്‍ നിന്ന് അഞ്ച് മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. ചിത്രത്തില്‍ റാണി പത്മിനിയെ മോശമായി കാണിക്കുന്ന ഒന്നുമില്ലെന്നാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നത്.

സിനിമയുടെ ഇതിവൃത്തം
ഖില്‍ജി രാജവംശത്തിലെ ഭരണാധികാരിയായിരുന്ന അലാവുദ്ദീന്‍ ഖില്‍ജിയ്ക്ക് പത്മാവതിയോട് തോന്നുന്ന പ്രണയത്തെ ആസ്പദമാക്കിയാണ് സിനിമ നിര്‍മ്മിക്കുന്നത്. 160 കോടി മുതല്‍ മുടക്കിലെത്തുന്ന സിനിമയില്‍ പത്മിനിയെ മോശക്കാരിയായി ചിത്രീകരിച്ചെന്നായിരുന്നു ആരോപണം.

കര്‍ണിസേനയുടെ ആരോപണം
റാണി പത്മിനിയെ മോശമാക്കി ചിത്രീകരിച്ചെന്ന ആരോപണവുമായി കര്‍ണിസേനാംഗങ്ങളായിരുന്നു രംഗത്തെത്തിയിരുന്നത്. സംവിധായകനും നായികയായി അഭിനയിച്ച ദീപിക പദുക്കോണിനും വധഭീഷണിയുണ്ടായിരുന്നു.

പ്രധാന കഥാപാത്രങ്ങള്‍
റാണി പത്മിനിയുടെ വേഷം അവതരിപ്പിക്കുന്നത് ദിപീക പദുക്കോണാണ്. ഒപ്പം രണ്‍വീര്‍ സിംഗ്, ഷാഹിദ് കപൂര്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമയില്‍ നിന്നും പുതിയൊരു ട്രെയിലര്‍ കൂടി പുറത്ത് വന്നിരിക്കുകയാണ്.


Click it and Unblock the Notifications











