ഇതാണ് പത്മാവതിയുടെ കഥ! ചിത്രത്തില്‍ പുറത്ത് വന്ന പോസ്റ്റര്‍ കണ്ടാലറിയാം സിനിമ ഞെട്ടിക്കുമെന്ന്!!!
ദിപീക പദുക്കോണ്‍ നായികയായ അഭിനയിക്കുന്ന ഏറ്റവും പുതിയ സിനിമയാണ് പത്മാവതി. സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന സിനിമ റിലീസിന് വേണ്ടി അണിയറയില്‍ ഒരുങ്ങി കൊണ്ടിരിക്കുകയാണ്. രാജകുമാരി പത്മിനിയുടെ ജീവചരിത്രം പറയുന്ന സിനിമ ആരാധകരെ ഞെട്ടിക്കാനുള്ള തയ്യാറെടുപ്പിലാണ്.

ദീപിക പദുക്കോണും രണ്‍വീര്‍ സിംഗും, ഷാഹിദ് കപൂറും ഒന്നിക്കുന്ന സിനിമയില്‍ നിന്നും പുതിയ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുകയാണ്. സിംഹാസനത്തിന് പുറത്തിരിക്കുന്ന രണ്‍വീര്‍ സിംഗിന്റെ ചിത്രമാണ് പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചിത്രത്തില്‍ നിന്നും പുറത്തിറക്കിയ ട്രെയിലര്‍ വൈറലായിരുന്നു.
160 കോടി മുതല്‍ മുടക്കിലെത്തുന്ന സിനിമ ഖില്‍ജി രാജവംശത്തിലെ ഭരണാധികാരിയായിരുന്ന അലാവുദ്ദീന്‍ ഖില്‍ജിയ്ക്ക് പത്മാവതിയോട് തോന്നുന്ന പ്രണയമാണ് ഇതിവൃത്തമാക്കിയിരിക്കുന്നത്. ഡിസംബര്‍ ഒന്നിനായിരിക്കും സിനിമ തിയറ്ററുകളില്‍ റിലീസിനെത്തുന്നത്.


Click it and Unblock the Notifications











