For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സുതാര്യമായ വസ്ത്രം നല്‍കി ഫോട്ടോഷൂട്ടിന് നിര്‍ബന്ധിച്ചുവെന്ന് കങ്കണ!ആരോപണത്തിന് സംവിധായകന്റെ മറുപടി

  |

  ബോളിവുഡില്‍ കരുത്തുറ്റ സ്ത്രീ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയയായ താരമാണ് കങ്കണ റാവത്ത്. നടിയുടെ സിനിമകള്‍ക്കെല്ലാം മികച്ച സ്വീകാര്യതയാണ് ലഭിക്കാറുളളത്. ഇപ്പോഴും ബോളിവുഡില്‍ മുന്‍നിര നായികമാരില്‍ ഒരാളായിട്ടാണ് കങ്കണ മുന്നേറികൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് മുന്‍ ചെയര്‍മാനും സംവിധായകനുമായ പഹലജ് നിഹലാനിക്കെതിരെ കങ്കണ രംഗത്തുവന്നിരുന്നു.

  ആക്ഷനിലും ഗെറ്റപ്പിലും ആവേശമായി സ്റ്റീഫന്‍ നെടുമ്പളളി! തരംഗമായി ലൂസിഫര്‍ ട്രെയിലര്‍ മിക്‌സ്! കാണൂ

  പഹലജ് നിഹലാനിയുടെ സിനിമയുടെ ഫോട്ടോ ഷൂട്ടില്‍ അടിവസ്ത്രം ധരിക്കാതെ പോസ് ചെയ്യാന്‍ താന്‍ നിര്‍ബന്ധിതതയായി എന്നാണ് കങ്കണ റാവത്ത് ആരോപിച്ചിരുന്നത്. ഈ വാര്‍ത്ത മാധ്യമങ്ങള്‍ ഒന്നടങ്കം ഏറ്റെടുക്കുകയും ചെയ്തിരുന്നു. ഒരഭിമുഖത്തില്‍ വെച്ചായിരുന്നു കങ്കണയുടെ വെളിപ്പെടുത്തല്‍ ഉണ്ടായത്. അതേസമയം നടിയുടെ ആരോപണത്തിന് മറുപടിയുമായി സംവിധായകന്‍ തന്നെ രംഗത്തെത്തിയിരുന്നു.

  കങ്കണ റാവത്തിന്റെ ആരോപണം

  കങ്കണ റാവത്തിന്റെ ആരോപണം

  സിനിമയുടെ ചിത്രീകരണത്തിനിടെ സുതാര്യമായ വസ്ത്രം നല്‍കുകയും അടിവസ്ത്രം ധരിക്കാതെ ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ പഹലജ് നിഹലാനി ആവശ്യപ്പെടുവെന്നുമാണ് കങ്കണ ആരോപിച്ചത്. പഹലജ് സംവിധാനം ചെയ്ത ഐ ലവ് യൂ ബോസ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ആയിരുന്നു സംഭവം നടന്നത്. അടുത്തിടെ നടന്ന സിറ്റ് വിത്ത് ഹിറ്റ് ലിസ്റ്റ് ചാറ്റ് ഷോയില്‍ വെച്ചായിരുന്നു പഹലജ് നിഹലാനിക്കെതിരെ ഗുരുതര ആരോപണവുമായി കങ്കണ എത്തിയിരുന്നത്.

  കങ്കണ പറഞ്ഞത്

  കങ്കണ പറഞ്ഞത്

  തുടക്ക കാലത്ത് സഹായം വാഗ്ദാനം ചെയ്തവരും വഴിക്കാട്ടികളായവരും നിരവധി ഉണ്ടായിരുന്നെങ്കിലും അന്നൊക്കെ വീട്ടു തടങ്കലില്‍ ആയതു പോലെ തോന്നിയിരുന്നതെന്ന് കങ്കണ പറഞ്ഞു. ആ സമയത്താണ് ഐ ലവ് യൂ ബോസ് എന്ന ചിത്രത്തില്‍ അഭിനയിക്കാനായി പഹലജ് വിളിച്ചത്. സിനിമയില്‍ അഭിനയിക്കുന്നതിന് മുന്നോടിയായി ഒരു ഫോട്ടോഷൂട്ട് അന്ന് നടത്തിയിരുന്നു. ഫോട്ടോഷൂട്ടില്‍ ധരിക്കുന്നതിനായി ശരീരം മുഴുവന്‍ കാണത്തക്ക തരത്തിലുളള വസ്ത്രമാണ് അണിയറക്കാര്‍ നല്‍കിയത്.

  സോഫ്റ്റ് പോണ്‍ കഥാപാത്രമായിരുന്നു അത്

  സോഫ്റ്റ് പോണ്‍ കഥാപാത്രമായിരുന്നു അത്

  അടിവസ്ത്രം പോലുമുണ്ടായിരുന്നില്ല. വസ്ത്രം ധരിച്ച് കാല് കാണിച്ച് ഇരുട്ടില്‍നിന്ന് പുറത്തേക്ക് വരികയായിരുന്നു ഞാന്‍ ചെയ്യേണ്ടത്. സിനിമയില്‍ മധ്യ വയസ്‌കനായ ബോസിനെ പ്രണയിക്കുന്ന പെണ്‍കുട്ടിയുടെ കഥാപാത്രത്തെയായിരുന്നു അവതരിപ്പിക്കേണ്ടിയിരുന്നത്. ഒരു തരത്തില്‍ സോഫ്റ്റ് പോണ്‍ കഥാപാത്രമായിരുന്നു അത്. എനിക്ക് അത് ചെയ്യാന്‍ സാധിക്കില്ലെന്ന് മനസിലാക്കിയതോടെ സിനിമയില്‍ നിന്നും പിന്മാറുകയായിരുന്നു, തുടര്‍ന്ന് ഫോട്ടോഷൂട്ട് പൂര്‍ത്തിയാക്കി മൊബൈല്‍ നമ്പര്‍ മാറ്റി അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നുവെന്നും കങ്കണ പറഞ്ഞു.

  സംവിധായകന്റെ മറുപടി

  സംവിധായകന്റെ മറുപടി

  അതേസമയം തനിക്ക് എതിരെയുളള കങ്കണയുടെ ആരോപണത്തിന് മറുപടിയുമായി പഹലജ് നിഹലാനി എത്തിയിരുന്നു. എന്നോട് കളിക്കരുതെന്നും കളിക്കുന്നുണ്ടെങ്കില്‍ കുറെയെറെ കളികള്‍ തിരിച്ചും കളിക്കാനുണ്ടെന്നും നിഹലാനി തുറന്നടിച്ചു. ആ പരസ്യ ചിത്രത്തിനു വേണ്ടി ഒന്നരക്കോടി രൂപയോളം ചെലവഴിച്ചതാണെന്നും മൂന്നു പാട്ടുകളും അതിനായി ചിത്രീകരിച്ചുവെന്നും സംവിധായകന്‍ പറയുന്നു. കങ്കണയിതെല്ലാം അറിഞ്ഞിരുന്നു.

  മൂന്ന് സിനിമ ഒരുമിച്ച് ചെയ്യുമെന്ന ഡീല്‍

  മൂന്ന് സിനിമ ഒരുമിച്ച് ചെയ്യുമെന്ന ഡീല്‍

  തന്റെ പരസ്യ ചിത്രം കൊണ്ടാണ് കങ്കണയ്ക്ക് മഹേഷ് ഭട്ടിന്റെ ഗ്യാങ്‌സ്റ്ററിലേക്ക് അവസരം ലഭിച്ചത്. മൂന്ന് സിനിമ ഒരുമിച്ച് ചെയ്യുമെന്ന ഡീല്‍ ഞങ്ങള്‍ തമ്മില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഗ്യാങ്‌സ്റ്ററില്‍ തനിക്ക് അഭിനയിക്കണമെന്ന് അപേക്ഷിച്ച് എന്റെ പക്കല്‍ കങ്കണ വരികയായിരുന്നു.

  പോണ്‍ ചിത്രമല്ലായിരുന്നു

  പോണ്‍ ചിത്രമല്ലായിരുന്നു

  ആ ചിത്രത്തിനു വേണ്ടി അമിതാഭ് ബച്ചനെയും താന്‍ മുന്‍പ് സമീപിച്ചിരുന്നു. എന്നാല്‍ തിരക്കുകള്‍ കാരണം അദ്ദേഹത്തിന് അഭിനയിക്കാന്‍ സാധിച്ചില്ല. ഒരു പോണ്‍ ചിത്രമല്ലായിരുന്നു അതെന്നും അത്തരം ചിത്രങ്ങള്‍ ചെയ്യാന്‍ തനിക്ക് പണ്ടേ താല്‍പര്യമില്ലെന്നും പഹലജ് നിഹലാനി അഭിമുഖത്തില്‍ വ്യക്തമാക്കി.

  ലാലേട്ടനും മമ്മൂക്കയ്ക്കും പിന്നാലെ ദുല്‍ഖറും! ഒരു യമണ്ടന്‍ പ്രേമകഥയുടെ ടീസര്‍ റിലീസ് ഡേറ്റ് പുറത്ത്

  അര്‍ജന്റീന ഫാന്‍സ് കാട്ടുര്‍കടവിന് ലഭിച്ച ആദ്യ പ്രതികരണങ്ങളില്‍ അസ്വസ്ഥനായിരുന്നു: കാളിദാസ് ജയറാം

  English summary
  pahalaj nihalani's reply to kangana ranaut's allegations
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X