മക്കള്‍ ആശുപത്രിയില്‍ ഉപേക്ഷിച്ച പ്രമുഖ നടി വൃദ്ധസദനത്തില്‍ അന്തരിച്ചു

By Rajesh Mc

മുംബൈ: ഒരു കാലത്ത് ബോളിവുഡിലെ താരത്തിളക്കത്താല്‍ ശോഭിതയായിരുന്ന പ്രശസ്ത നടി ഗീതാ കപൂര്‍(67) അന്തരിച്ചു. മുംബൈയിലെ കൂപ്പര്‍ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം എന്നാണ് റിപ്പോര്‍ട്ട്. മക്കള്‍ നടിയെ ആശുപത്രിയില്‍ ഉപേക്ഷിച്ച് കടന്നു കളഞ്ഞ സംഭവം കഴിഞ്ഞവര്‍ഷം ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.

ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇവരുടെ ഒന്നരലക്ഷത്തോളം രൂപയുടെ ബില്‍ നിര്‍മാതാവ് അശോക് പണ്ഡിറ്റ് ആണ് നല്‍കിയത്. പിന്നീടിവരെ വൃദ്ധസദനത്തിലാക്കുകയായിരുന്നു. അവിടെ അവര്‍ സന്തോഷവതിയായിരുന്നെന്ന് അശോക് പണ്ഡിറ്റ് പറഞ്ഞു. മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മക്കള്‍ വരികയാണെങ്കില്‍ വിട്ടുനല്‍കുമെന്നും അല്ലായെങ്കില്‍ സംസ്‌കരിക്കാനാണ് തീരുമാനമെന്നും അദ്ദേഹം അറിയിച്ചു.

geeta-kapoor

2017 മെയിലാണ് ഗീതയുടെ മകന്‍ രാജ അവരെ ആശുപത്രിയില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞത്. മകനില്‍നിന്നും പീഡനമേല്‍ക്കേണ്ടിവന്നെന്നും പണം തട്ടിയെടുത്തെന്നും ഗീത പിന്നീട് പറഞ്ഞിരുന്നു. ഗീതയെ ആശുപത്രിയില്‍ ഉപേക്ഷിച്ച വാര്‍ത്തയറിഞ്ഞ് പണ്ഡിറ്റ് അവടെയെത്തി അവരുടെ ബില്‍ അടച്ച് വൃദ്ധസദനത്തിലാക്കി. ഒരുവര്‍ഷത്തോളം ആശുപത്രിയില്‍ കഴിഞ്ഞശേഷമാണ് അവര്‍ വിടവാങ്ങിയത്.

ബോളിവുഡിലെ ആദ്യകാല നായികയായിരുന്ന ഗീതാ കപൂര്‍ കമല്‍ അംരോഹി സംവിധാനം ചെയ്ത് രാജ് കുമാര്‍ നായകനായി അഭിനയിച്ച പക്കീസയിലൂടെയാണ് പ്രശസ്തയായത്. പിന്നീട് പല സിനിമകളിലുടെയും ശ്രദ്ധിക്കപ്പെടുന്ന നടിയായി വളരുകയായിരുന്നു. നടിയുടെ മരണവാര്‍ത്തയറിഞ്ഞ് ബോളിവുഡിലെ പല പ്രമുഖരും ആശുപത്രിയിലെത്തി.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X