twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അക്ഷയ്കുമാറിന്റെ ബേബിക്ക് നിരോധനം

    By Sruthi K M
    |

    അക്ഷയ്കുമാറിന്റെ പുതിയ ചിത്രമായ ബേബി പാകിസ്ഥാനില്‍ റിലീസ് ചെയ്യുന്നതില്‍ വിലക്ക്. മുസ്ലീംങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്നതാണ് ചിത്രത്തിലെ പ്രമേയമെന്നാണ് ആരോപണം. ഇതില്‍ പ്രതിഷേധിച്ച് പാകിസ്ഥാന്‍ സെന്‍സര്‍ ബോര്‍ഡ് ബേബിക്കെതിരെ നടപടിയെടുത്തു. ചിത്രത്തിന്റെ എല്ലാ സിഡികളും ഡിവിഡികളും നിരോധിച്ചു.

    വെള്ളിയാഴ്ചയായിരുന്നു ബേബി റിലീസ് ചെയ്യേണ്ടിയിരുന്നത്. തീവ്രവാദി ആക്രമണം നടത്തുന്ന സംഘത്തെ നേരിടുന്ന കഥയാണ് ചിത്രത്തിലൂടെ പറയുന്നത്. ചിത്രത്തില്‍ തീവ്രവാദികളായി ജാവേദ്, തൗഫീഖ് ബിലാല്‍ എന്നീ പേരുകള്‍ ഉപയോഗിച്ചത് മതവികാരം മുറിപ്പെടുത്തുന്നതാണെന്നാണ് പാക് സെന്‍സര്‍ ബോര്‍ഡ് ആരോപിക്കുന്നത്.

    baby

    നീരജ് പാണ്ഡേ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അക്ഷയ് കുമാര്‍, അനുപം ഖേര്‍,റാന ദഗുപതി, തപസി പന്നു തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. നീരജ് പാണ്ഡേ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ടി സിരീസ് നിര്‍മ്മാണ കമ്പനിയാണ് ബേബിയെ തിയറ്ററുകളില്‍ എത്തിക്കുന്നത്. അക്ഷയ് കുമാര്‍ ഒരു ആക്ഷന്‍ റോളിലാണ് ചിത്രത്തില്‍ എത്തുന്നത്.

    English summary
    Censor boards in Islamabad and Karachi have decided to ban the baby film because it portrays a negative image of Muslims and the negative characters in the film also have Muslim names
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X