പാകിസ്താനില്‍ നിന്ന് ഷാരൂഖിനൊരു നായിക!
ഇന്ത്യയും പാക്കിസ്താനും ബദ്ധ ശത്രുക്കളാണെങ്കിലും സിനിമാഭിനയത്തിന്റെ കാര്യത്തില്‍ അങ്ങനെയൊന്നുമില്ല. അങ്ങനെ അല്ലായിരുന്നെങ്കില്‍ മീരയും വീണാ മാലിക്കും നര്‍ഗീസ് ഫക്രിയുമൊക്കെ പാക് അതിര്‍ത്തി കടന്ന് ബോളിവുഡ് സിനിമയില്‍ മിന്നിത്തിളങ്ങുമായിരുന്നോ. ആ നിരയിലേക്കിതാ ഒരാള്‍ കൂടെ.
ഈ വര്ഷത്തെ മികച്ച നടനും നടിയും ആര്, സിനിമ ഏത്??
മഹിറ ഖാന്‍ എന്ന സുന്ദരിയാണ് ഷാരൂഖ് ഖാന്റെ നായികയായി ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്. ഷാരൂഖും നവാസുദ്ദീന്‍ സിദ്ദിഖിയും നായകന്മാരാകുന്ന 'റായീസ്' എന്ന ചിത്രത്തില്‍ ബോളിവുഡ് സൂപ്പര്‍ സുന്ദരികളായ സോനം കപൂറിനെയും കൃതി സാനനേയുമൊക്കെ വെട്ടിയാണ് മഹിറ നായികയായത്. ഇരുവരുമായി ബന്ധപ്പെട്ട് നേരത്തേ പുറത്ത് വന്ന വാര്‍ത്ത തെറ്റാണെന്ന് സംവിധായകന്‍ രാഹുല്‍ ധോലാക്യ തന്നെ ട്വീറ്റ് ചെയ്തു.

കറാച്ചി സ്വദേശിയായ മഹിറ ഷോയ്ബ് മന്‍സൂര്‍ സംവിധാനം ചെയ്ത 'ബോല്‍' എന്ന സിനിമയിലാണ് ഒടുവില്‍ അഭിനയിച്ചത്. വീഡിയോ ജോക്കിയും പാകിസ്ഥാനിലെ ടെലിവിഷന്‍ പരമ്പരകളില്‍ നിത്യസാന്നിദ്ധ്യവുമാണ് മഹിറ ഖാന്‍ വിവാഹിതയും ഒരുകുഞ്ഞിന്റെ അമ്മയുമാണ്. സീ സിന്ദഗി ചാനലില്‍ സംപ്രേഷണം ചെയ്ത് ഹംസഫര്‍ എന്ന പാകിസ്ഥാന്‍ നാടകത്തിലൂടെ ഇന്ത്യാക്കാര്‍ക്കും പരിചിതയാണ് മഹിറ.
യാഷ് രാജ് ഫിലിംസിന്റെ 'ഫാന്‍' എന്ന സിനിമയുമായി തിരക്കിലാണ് ഇപ്പോള്‍ ഷാരൂഖ്. അത് കഴിഞ്ഞാല്‍ ഉടന്‍ റായീസിലേക്ക് തിരിക്കും. 2015 ഈദ് ദിനത്തില്‍ ചിത്രം തീയറ്ററില്‍ എത്തിക്കാനാണ് സംവിധായകന്റെ പദ്ധതി. 2011 ല്‍ പുറത്ത് വന്ന പാകിസ്താന്‍ ചിത്രമായ 'ബോലി'ലെ തകര്‍പ്പന്‍ പ്രകടനമാണ് മഹിറയ്ക്ക് ഈ സിനിമയിലേക്ക് വഴി തുറന്നത്


Click it and Unblock the Notifications











