For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സൽമാൻ ഖാൻ തന്നോട് പ്രണയം പറഞ്ഞാൽ, വിവഹം കഴിക്കാൻ ആ​ഗ്രഹമുണ്ടെന്ന് നടി മീര

  |

  ബോളിവുഡ് ഇൻഡഡ്ട്രിയിലെ സൂപ്പർ സ്റ്റാറിൽ ഒരാളാണ് സൽമാൻ ഖാൻ. ലോകമെമ്പാടും സൽമാൻ ജനപ്രീതി നേടിയ താരം കൂടിയാണ്. എവിടെ ചെന്നാലും താരത്തിന് ഏവരുടേയും സ്നേഹം ലഭിക്കാറുമുണ്ട്. തൻ്റെ ആക്ടിം​ഗ് കരിയറിന് പുറമേ സൽമാൻ്റെ ലുക്കിലും താരം ചെയ്യുന്ന മറ്റ് പ്രവർത്തികളിലും ആരാധകർ വിസ്മയിക്കാറുണ്ട്. സൽമാൻ ഖാൻ നായകനായി റിലീസ് ചെയ്യന്ന ഓരോ സിനിമയും അദ്ദേഹത്തിന്റെ ആരാധകർ ആഘോഷമാക്കാറുണ്ട്.

  നടി സംഗീത ബിജ്‌ലാനി മുതൽ ഐശ്വര്യ റായി, കത്രീന കൈഫ് വരെ നിരവധി നടിമാരുമായി താരം പ്രണയത്തിലായിട്ടുണ്ടെങ്കിലും സൽമാൻ ഇന്നും അവിവാഹിതനായി തുടരുകയാണ്.

  വെള്ളം കുടിക്കാതെയും മൂത്രം ഒഴിക്കാതെയും അഭിനയിച്ചതിന് പ്രതിഫലം നൽകിയില്ല, അമ്മയുടെ മരണത്തിന് ശേഷം ആത്മീയതയിൽ

  താരത്തിൻ്റെ വനിതാ ആരാധകർ വിവാഹാഭ്യർത്ഥനയും താരത്തോട് നടത്താറുണ്ട്. ബോളിവുഡിലെ ഏറ്റവും സുന്ദരനും യോഗ്യതയുള്ളതുമായ ബാച്ചിലർ എന്ന ടാഗ് സൽമാൻ ഖാനാണ് നേടിയിരിക്കുന്നത്. സൽമാൻ ഖാനെ വിവാഹം കഴിക്കാൻ ആ​ഗ്രഹം പ്രകടിപ്പിച്ചിരിക്കുകയാണ് പാകിസ്ഥാൻ താരം മീര. നടിയുടെ ഒരു അഭിമുഖത്തിൽ അവതാരകർ ചോദിച്ച ചോദ്യത്തിന് മറുപടി നൽകിയപ്പോഴാണ് സൽമാൻ ഖാനോടുള്ള ഇഷ്ടം പറഞ്ഞതെന്ന് പാകിസ്ഥാൻ ഡെയ്ലി റിപ്പോർട്ട് ചെയ്തു.

  Salman Khan

  തൻ്റെ വിവാഹം കഴിഞ്ഞിട്ടില്ല, താൻ സിം​ഗിളാണെന്നും സൽമാൻ ഖാൻ തന്നോട് പ്രണയം പറഞ്ഞാൽ നോ പറയില്ലെന്ന് നടി അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. മാത്രമല്ല, ലോകത്തിലെ ഏറ്റവും വലിയ സൂപ്പർസ്റ്റാറുകളിൽ ഒരാളാണ് സൽമാനെന്ന് താരം പറഞ്ഞു. തന്നോട് വിവാഹാഭ്യർത്ഥന നടത്തിയാൽ അത് നിരസിക്കാൻ തനിക്ക് ശക്തിയില്ലെന്നും നടി പറഞ്ഞു.

  റോബിൻ കരഞ്ഞപ്പോൾ എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല, ഞാൻ അവൻ്റെ ചേച്ചിയാണെന്ന് എൽ പി

  കഭി ഈദ് കഭി ദീപാവലിയുടെ ഷൂട്ടിംഗ് തിരക്കിലാണ് സൽമാൻ ഖാൻ ഇപ്പോൾ. രാഘവ് ജുയൽ, സിദ്ധാർത്ഥ് നിഗം എന്നിവരോടൊപ്പം പൂജ ഹെഗ്‌ഡെ, ഷെഹ്‌നാസ് ഗിൽ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സൽമാൻ ഖാൻ നായകനാവുന്ന പുതിയ ചിത്രത്തിൽ ഷാരൂഖ് ഖാൻ അതിഥി വേഷത്തിലെത്തുത്തുന്നുണ്ട്. ഏക് ഥാ ടൈ​ഗർ എന്ന ചിത്രത്തിന്റെ മൂന്നാം ഭാ​ഗമായിരിക്കും ഇത്.

  പത്താൻ എന്ന ചിത്രത്തിലെ ഇതേ പേരിലുള്ള കഥാപാത്രമായിട്ടാകും ഷാരൂഖ് ടൈ​ഗർ 3 യിൽ എത്തുക. അതിഥി വേഷമായിരിക്കും ഇത്. ഇതേപോലെ പത്താനിൽ ടൈ​ഗറിലെ കഥാപാത്രമായി സൽമാനും കാമിയോ വേഷത്തിൽ എത്തുന്നുണ്ട്.

  ബി​ഗ് ബോസ് താരം ആര്യയുടെ സഹോദരിയുടെ ഹൽദി പരിപാടി ആഘോഷമാക്കി താരങ്ങൾ

  Recommended Video

  Dilsha Prasannan Dance | ഓ എന്താ ഒരു ചടുലത, പൊതുവേദിയിൽ ആദ്യമായി തകർത്താടി ദിൽഷ | *BiggBoss

  ഈ രണ്ടുസിനിമകൾക്കും ശേഷം രണ്ട് കഥാപാത്രങ്ങൾക്കും തുല്യപ്രാധാന്യം നൽകി ചിത്രമൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് ആദിത്യ ചോപ്ര എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. 2023 അവസാനത്തോടെ ചിത്രത്തിന്റെ ജോലികൾ ആരംഭിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഇന്ത്യയിലെ ആദ്യ സ്പൈ മൾട്ടി യൂണിവേഴ്സ് ചിത്രം എന്ന വിശേഷണത്തോടെയാകും ചിത്രം റിലീസാകുന്നത്.

  Read more about: salman khan
  English summary
  Pakistani Actress Meera Expressed Her Wish To Marry Salman Khan Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X