For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നരേന്ദ്ര മോദിയുടെ കഥയും സിനിമയാവുന്നു! മോദിയാവാന്‍ തയ്യാറെടുക്കുന്നത് ഈ താരം, വെല്ലുവിളി തന്നെയാണ്..

  |
  നരേന്ദ്ര മോദിയുടെ കഥയും സിനിമയാവുന്നു | filmibeat Malayalam

  നരേന്ദ്ര മോദി ഇന്ത്യയുടെ പതിനാലാമത്തെ പ്രധാനമന്ത്രിയും ബിജെപിയുടെ ഇന്ത്യയിലെ പ്രധാന രാഷ്ട്രീയ നേതാവുമാണ്. അദ്ദേഹത്തെ കുറിച്ച് കൂടുതല്‍ പറയേണ്ട കാര്യമല്ല.. ഓരോ ദിവസം വാര്‍ത്തയില്‍ നിറഞ്ഞ് നില്‍ക്കുന്നതിനാല്‍ ചെറിയ കുട്ടികള്‍ക്ക് വരെ മോദിയെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും അറിയാം.

  ഈ വര്‍ഷം മമ്മൂട്ടി വലിയൊരു റെക്കോര്‍ഡ് നേടും! ആരാധകര്‍ക്ക് ആഘോഷിക്കാന്‍ പുതിയൊരു കാര്യം കൂടിയുണ്ട്..

  ഇപ്പോള്‍ പ്രമുഖരുടെ ബയോപിക്കുകള്‍ എടുക്കുന്ന സീസണ്‍ ആണ്. മലയാളത്തില്‍ നിന്നും എഴുത്തുകാരി മാധവിക്കുട്ടിയുടെയും ഫുട്‌ബോള്‍ താരം വിപി സത്യന്റെയും സിനിമകള്‍ വന്ന് കഴിഞ്ഞു. തെലുങ്കില്‍ നിന്ന് മുന്‍കാല നടി സാവിത്രിയുടെ കഥയും സിനിമയാക്കി. ബോളിവുഡില്‍ നിന്നും നടന്‍ സഞ്ജയ് ദത്തിന്റെ ജീവിതകഥയെ ആസ്പദമാക്കിയാണ് സിനിമ വരുന്നത്. അക്കൂട്ടത്തിലേക്ക് നരേന്ദ്ര മോദിയുടെ കഥയും സിനിമയാക്കുകയാണ്.

  ആരാധകര്‍ തമ്മില്‍ തര്‍ക്കം, ലാല്‍ ഫാന്‍സ് ക്ലബ്ബ് പിളര്‍ന്നു? പുതിയ സംഘടന ഇല്ലെന്ന് പത്രക്കുറിപ്പ്

  നരേന്ദ്ര മോദി

  നരേന്ദ്ര മോദി

  മൂന്ന് തവണ ഗുജറാത്തിന്റെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ആളാണ് നരേന്ദ്ര ദാമോദര്‍ദാസ് മോദി. 2001 ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായി അധികാരമേറ്റെടുത്ത മോദി അന്ന് മുതല്‍ തുടര്‍ച്ചയായി 2014 വരെയും ഭരണം നടത്തിയിരുന്നു. 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ദേശീയ ജനാധിപത്യ സഖ്യം മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തികാട്ടി പ്രചരണം നടത്തി. ഒടുവില്‍ 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ നിന്നും ഗുജറാത്തിലെ വാഡോദരയില്‍ നിന്നും മോദി പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. നിലവില്‍ ഇന്ത്യയുടെ പതിനാലാമത്തെ പ്രധാനമന്ത്രിമന്ത്രിയും ബിജെപിയുടെ ഇന്ത്യയിലെ പ്രധാന രാഷ്ട്രീയ നേതാവുമാണ് മോദി.

  സിനിമയാക്കുന്നു..

  സിനിമയാക്കുന്നു..

  മോദിയുടെ ജീവിതവും സിനിമയാക്കാന്‍ പോവുകയാണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. ബോളിവുഡ് താരം പരേഷ് റാവല്‍ ആണ് ഇക്കാര്യം പുറത്ത് വിട്ടത്. മോദിയായി അഭിനയിക്കുന്നതും പരേഷ് തന്നെയാണ്. തന്റെ കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രം ഇതായിരിക്കുമെന്നാണ് പരേഷ് പറയുന്നത്. മുന്‍പും മോദിയുടെ സിനിമ വരുമെന്ന് പറഞ്ഞിരുന്നെങ്കിലും അതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും വന്നിരുന്നില്ല. എന്നാല്‍ പരേഷ് റാവല്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

   ഉടന്‍ തന്നെ സിനിമ വരും..

  ഉടന്‍ തന്നെ സിനിമ വരും..

  കഴിഞ്ഞ വര്‍ഷം നരേന്ദ്ര മോദിയുടെ കഥ സിനിമയാക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ പിന്നീട് സിനിമയെ കുറിച്ച് കൂടുതല്‍ റിപ്പോര്‍ട്ടുകളൊന്നും വന്നില്ല. നിലവില്‍ കഥ പൂര്‍ത്തിയാക്കി കൊണ്ടിരിക്കുന്ന സിനിമ വരുന്ന മാസങ്ങളില്‍ തന്നെ ചിത്രീകരണം ആരംഭിക്കുമെന്നാണ് പരേഷ് റാവല്‍ പറയുന്നത്. സെപ്റ്റംബര്‍ അല്ലെങ്കില്‍ ഓക്ടോബറോട് കൂടി തന്നെ ഷൂട്ടിംഗ് ആരംഭിക്കും. ബിജെപി നേതാവും പാര്‍ലമെന്റ് അംഗവുമായി മാറാന്‍ പരേഷ് റാവല്‍ തയ്യാറായി കഴിഞ്ഞു. എന്നാല്‍ അത് അത്ര എളുപ്പമല്ലെന്നും വെല്ലുവിളി നിറഞ്ഞതാണെന്നുമാണ് താരം പറയുന്നത്. സിനിമയിലെ മോദിയായി വേഷം മാറിയെത്തുന്ന താരത്തിന്റെ ലുക്കിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഇന്ത്യൻ സിനിമാ ലോകം.

  സര്‍ദാര്‍ വല്ലഭായ് പട്ടേല്‍

  സര്‍ദാര്‍ വല്ലഭായ് പട്ടേല്‍

  സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ബയോപിക്കായി 1994 ല്‍ പുറത്തിറങ്ങിയ സിനിമയില്‍ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ആയി അഭിനയിച്ചത് പരേഷ് റാവല്‍ ആയിരുന്നു. നിലവില്‍ സഞ്ജയ് ദത്തിന്റെ കഥയെ ആസ്പദമാക്കി നിര്‍മ്മിക്കുന്ന സഞ്ജു എന്ന സിനിമയില്‍ സുനില്‍ ദത്തയുടെ വേഷത്തില്‍ അഭിനയിക്കുന്നതും പരേഷ് ആണ്. രണ്‍ബീര്‍ കപൂര്‍ നായകനായി അഭിനയിക്കുന്ന സിനിമ രാജ്കുമാര്‍ ഹിറാനിയാണ് സംവിധാനം ചെയ്യുന്നത്.

  നയന്‍താരക്ക് രണ്ട് അവാര്‍ഡ് കിട്ടി, അപ്പോള്‍ കാമുകന്‍ വിഘ്‌നേശ് ശിവനൊരു മോഹം! എന്നെങ്കിലും നടക്കുമോ?

  English summary
  Paresh Rawal confirms Narendra Modi's biopic
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X