ഹോളിവുഡിലെത്തിയപ്പോൾ ബന്ധുക്കളെ വേണ്ടേ?; പരിനീതി പിണക്കത്തിൽ; അന്ന് മുന്നിൽ നിന്നത് ഓർത്തില്ലെന്ന് ആരാധകർ
ഹോളിവുഡിലേക്ക് ചേക്കേറിയതോടെ ബോളിവുഡ് കരിയറിലുള്ള പ്രിയങ്ക ചോപ്രയുടെ ശ്രദ്ധ ഇല്ലാതായെന്നത് വാസ്തവമാണ്. അമേരിക്കയിൽ കരിയറും പുതിയൊരു ജീവിതവും കെട്ടിപ്പടുത്തപ്പോൾ പ്രിയങ്കയ്ക്ക് വേണ്ടെന്ന് വെക്കേണ്ടി വന്നത് സൂപ്പർ ഹിറ്റ് ഹിന്ദി സിനിമകളാണ്. പ്രിയങ്ക വഴിമാറി കൊടുത്തത് ദീപിക പദുകോൺ, കത്രീന കൈഫ്, അനുഷ്ക ശർമ തുടങ്ങിയ നടിമാർക്ക് കരിയറിൽ വളരെയധികം ഗുണം ചെയ്തിട്ടുണ്ട്. ഇവർക്ക് ലഭിച്ച പല സിനിമകളും പ്രിയങ്കയുടെ കൈയിലെത്തേണ്ടതായിരുന്നെന്ന് ആരാധകർ വാദിക്കുന്നു.
കരിയർ മാത്രമല്ല മുംബൈയിലെ സൗഹൃദഹങ്ങളും ഒരു പരിധി വരെ പ്രിയങ്കയ്ക്ക് നഷ്‌ടമായിട്ടുണ്ട്. മുംബൈയെ സംബന്ധിച്ച് പ്രിയങ്ക ഇന്ന് ആഘോഷ ദിവസങ്ങളിലോ മറ്റോ വരുന്ന അതിഥിയെ പോലെയാണ്. ലോസ് ആഞ്ചലസിലാണ് പ്രിയങ്ക ചോപ്ര ഭർത്താവ് നിക് ജോനാസിനും മകൾക്കുമൊപ്പം താമസിക്കുന്നത്. സഹോദരൻ വിവാഹമുറപ്പിക്കൽ ചടങ്ങിന്റെ ഭാഗമായി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രിയങ്ക ഇന്ത്യയിലുണ്ട്. ഭർത്താവിനും മകൾക്കുമൊപ്പം ഹോളി ആഘോഷിച്ചതും ഇവിടെ വെച്ചാണ്.

സഹോദരന്റെ രോക ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ പ്രിയങ്ക പങ്കുവെച്ചിട്ടുണ്ട്. കസിൻ മന്നാര ചോപ്രയുൾപ്പെടെയുള്ള ബന്ധുക്കൾ ചടങ്ങിൽ പങ്കെടുത്തു. എന്നാൽ ആരാധകർ ശ്രദ്ധിച്ചത് പ്രിയങ്കയുടെ മറ്റൊരു കസിനായ പരിനീതി ചോപ്രയുടെ അഭാവമാണ്. പൊതുവെ പ്രിയങ്ക ഇന്ത്യയിൽ വരുമ്പോഴെല്ലാം പരിനീതി എത്താറുണ്ടായിരുന്നു. എന്നാൽ ഇത്തവണ പരിനീതിയെ കാണാനില്ല. പ്രിയങ്കയുമായി പരിനീതി പിണക്കത്തിലാണെന്ന് സൂചനയുണ്ട്.
അടുത്തിടെയാണ് പരിനീതിയും രാഷ്ട്രീയ പ്രവർത്തകൻ രാഘവ് ചന്ദയും തമ്മിലുള്ള വിവാഹം ആഘോഷ പൂർവം നടന്നത്. എന്നാൽ പ്രൊഫഷണൽ തിരക്കുകൾ കാരണം പ്രിയങ്ക എത്തിയില്ല. 2018 ൽ പ്രിയങ്ക വിവാഹത്തിന് സജീവമായി പരിനീതി ഉണ്ടായിരുന്നു. ദിവസങ്ങൾ നീണ്ട ആഘോഷങ്ങളിൽ പരിനീതി പങ്കെടുത്തു. പ്രിയങ്കയ്ക്ക് പ്രിയപ്പെട്ട കസിനാണ് പരിനീതി. എന്നിട്ടും തന്റെ വിവാഹത്തിന് പ്രിയങ്ക എത്തിയില്ലെന്ന പരിഭവം പരിനീതിക്കുണ്ടെന്ന് ബി ടൗണിൽ അഭ്യൂഹമുണ്ട്.

ഇതേക്കുറിച്ച് താരങ്ങൾ പ്രതികരിച്ചിട്ടില്ല. പ്രിയങ്ക ചോപ്രയുടെ പാത പിന്തുടർന്നാമ് പരിനീതചി ചോപ്ര ബോളിവുഡിലേക്ക് കടന്ന് വരുന്നത്. തുടക്ക കാലത്ത് നിരവധി ശ്രദ്ധേയ സിനിമകളുടെ ഭാഗമാകാൻ പരിനീതിക്ക് കഴിഞ്ഞു. എന്നാൽ പിന്നീട് ചില പാളിച്ചകളും പരിനീതിയുടെ കരിയറിലുണ്ടായി. പരാജയങ്ങളെ തരണം ചെയ്ത പരിനീത് കരിയറിൽ ഇപ്പോഴും സജീവമാണ്.
മറുവശത്ത് പ്രിയങ്ക ചോപ്ര ഏറെക്കാലമായി ബോളിവുഡിൽ നിന്നും മാറി നിൽക്കുകയാണ്. ജീ ലേ സര ആണ് നടിയുടെ ഒടുവിൽ പ്രഖ്യാപിച്ച ഹിന്ദി സിനിമ. സിനിമയുടെ ചിത്രീകരണം തുടങ്ങിയിട്ടില്ല. നടി എന്നതിനൊപ്പം നിർമാതാവും ബിസിനസ് സംരഭകയുമാണ് പ്രിയങ്കയിന്ന്. ഒന്നിലേറെ ബ്രാൻഡുകൾ പ്രിയങ്കയ്ക്ക് ഇന്നുണ്ട്. മറുവശത്ത് ഭർത്താവ് നിക് ജോനാസും മ്യൂസിക് ഷോകളും മറ്റുമായി തിരക്കിലാണ്. കരിയറിനൊപ്പം കുടുംബ ജീവിതത്തിനും പ്രിയങ്കയിന്ന് പ്രാധാന്യം നൽകുന്നു. മകൾ പിറന്ന ശേഷം കൂടുതലും മകൾക്കൊപ്പം സമയം ചെലവഴിക്കാൻ നടി ശ്രദ്ധിക്കാറുണ്ട്.


Click it and Unblock the Notifications











