ഭര്‍ത്താവിനോട് ആ കാര്യത്തില്‍ പരാതിയുണ്ട്; ആദ്യം കാണുമ്പോള്‍ എനിക്ക് ആരാണെന്ന് അറിയില്ലായിരുന്നു: പരിണീതി
ഏറെ ആരാധകരുള്ള ബോളിവുഡ് നടിയാണ് പരിണീതി ചോപ്ര. ഇഷക്‌സാദേ, ഹസീത തോ ഫസീ തുടങ്ങി ഏറെ മകിച്ച ചിത്രങ്ങളില്‍ പരിണീതി ചോപ്ര അഭിനയിച്ചിട്ടുണ്ട്. ലേഡീസ് വേഴ്‌സസ് റിക്കി ഭാഹി എന്ന സിനിമയിലൂടെയാണ് പരിണീതി ചോപ്ര മലയാള സിനിമയിലേക്ക് എത്തുന്നത്.
ഈ വര്‍ഷം പുറത്തിറങ്ങുന്ന അമര്‍ സംഗ് ചംകീലയാണ് പരിണീതി ചോപ്രയുടെതായി പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം. ബോളിവുഡ് നടി പ്രിയങ്ക ചോപ്ര പരിണീതിയുടെ കസിന്‍ ആണ്. ബോളിവുഡ് നടി പരിണീതി ചോപ്ര വിവാഹം ചെയ്തത് രാഷ്ട്രീയ നേതാവ് രാഘവ് ചദ്ദയെയാണ്.

ആംആദ്മി പാര്‍ട്ടി എംപിയാണ് പരിണീതി ചോപ്രയുടെ ഭര്‍ത്താവ് രാഘവ്. കഴിഞ്ഞ വര്‍ഷമാണ് ഇരുവരും വിവാഹിതരായത്. എന്നാല്‍ ഇതുവരെ പരിണീതി തന്റെ പങ്കാളിയെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. ഇപ്പോഴിതാ ബോളിവുഡ് ഹങ്കാമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പരിണീതി രാഘവ് ചദ്ദയെക്കുറിച്ചും തങ്ങള്‍ കണ്ടു മുട്ടിയതിനെക്കുറിച്ചുമെല്ലാം പങ്കുവെക്കുകയാണ്.
താന്‍ വിവാഹ ശേഷം മാത്രമാണ് രാഷ്ട്രീയ കാര്യങ്ങളും മറ്റും സംസാരിക്കാന്‍ ആരംഭിച്ചത്. ഇപ്പോള്‍ താനും അത്തരത്തില്‍ രാഷ്ട്രീയ കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആരംഭിച്ചുവെന്നും പരിണീതി ചോപ്ര പറയുന്നു.
പക്ഷെ തന്റെ പരാതി എന്താണെന്ന് വെച്ചാല്‍ രാഘവ് ഒരിക്കലും എന്റര്‍ടൈന്‍മെന്റ് ഫോളോ ചെയ്യുന്ന ആളല്ല എന്നാണെന്ന് പരിണീതി ചോപ്ര പറയുന്നു. അദ്ദേഹം എതാണ് അവസാനമായി കണ്ട സിനിമ എന്ന് അദ്ദേഹത്തിനും പിന്നെ ദൈവത്തിനും മാത്രമേ അറിയുകയുള്ളു എന്നാണ്. അദ്ദേഹത്തിന് സിനിമയെക്കുറിച്ച് ഒന്നും അറിയില്ല.
സംഗീതത്തെക്കുറിച്ചൊക്കെ കുറച്ച് അറിയാമെങ്കിലും അത് തന്റെ സിനിമയിലെ ഗാനമാണോ എന്ന കാര്യത്തെക്കുറിച്ചൊന്നും അദ്ദേഹത്തിന് അറിയില്ല. രണ്ട് പേര്‍ക്കും അപ്പുറത്ത് നില്‍ക്കുന്ന ആളുടെ പ്രൊഫഷനെക്കുറിച്ച് അറിയാത്തതുകൊണ്ട് തന്നെ തങ്ങളുടെ സംസാരങ്ങള്‍ അധികവും ജീവിതത്തെക്കുറിച്ചാണ്. അത് തന്നെ സംബന്ധിച്ചിടത്തോളം പെര്‍ഫെക്ട് ആണെന്നും പരിണീതി ചോപ്ര പറയുന്നു.
താന്‍ ആദ്യം രാഘവിനെ കണ്ടതിനെക്കുറിച്ചും പരിണീതി പറയുന്നുണ്ട്. ആദ്യമായി താന്‍ രാഘവിനെ കാണുമ്പോള്‍ അദ്ദേഹം ആരാണെന്ന് തനിക്ക് അറിയില്ലായിരുന്നു. രാഷ്ട്രീയം ഒക്കെ ശ്രദ്ധിക്കുന്ന ആളുകള്‍ ഞാന്‍ രാഘവിനെ വിവാഹം കഴിക്കുന്നു എന്ന് കേട്ടപ്പോള്‍ ഞെട്ടാന്‍ സാധ്യതയുണ്ടെന്നും പരിണീതി പറയുന്നു.
'എനിക്ക് ഇപ്പോള്‍ അദ്ദേഹത്തെയും അദ്ദേഹത്തിന്റെ ജോലിയെയും അറിയാം. 35 വയസില്‍ ഇതുപോലെ ഒരു പാര്‍ട്ടിയുടെ ഏറ്റവും പ്രായം കുറഞ്ഞ എംപിയായി ഇരിക്കുക എന്ന് പറയുമ്പോള്‍ ഞാന്‍ ചിന്തിക്കാറുണ്ട് എങ്ങനെയാണ് അദ്ദേഹം ഇത് ചെയ്യുന്നതെന്ന്. നീ ഒരു കുട്ടിയല്ലേ, എങ്ങനെയാണ് നിന്നെ കൊണ്ട് ഇതൊക്കെ സാധിക്കുന്നത് എന്നും ചിന്തിക്കാറുണ്ട്,' പരിണീതി പറഞ്ഞു.

സിനിമയില്‍ നിന്നല്ലാത്ത ഒരാളെ വിവാഹം കഴിച്ചത് നന്നായെന്ന് തോന്നാറുണ്ട്. താന്‍ ഒരു സൂഫിയെ പോലെയാണ്. തനിക്ക് സിനിമയ്ക്ക് പുറത്തും ഒരു ജീവിതമുണ്ട്. തന്റെ ഭര്‍ത്താവും ഇതേ സിനിമാ സ്ഥലത്ത് നിന്ന് തന്നെ ആയിരുന്നെങ്കില്‍ ഭ്രാന്ത് പിടിച്ചു പോകുമായിരുന്നുവെന്നും പരിണീതി പറയുന്നു.
'അദ്ദേഹം എന്റെ ജീവിതം കുറച്ചുകൂടി സാധാരണമാക്കി മാറ്റി. എനിക്ക് എപ്പോഴും ഈ സാധാരണത്വം വേണമായിരുന്നു. ഞാന്‍ ഏറ്വും നല്ല ഒരു മനുഷ്യനെയാണ് വിവാഹം കഴിച്ചത് എന്നതിനാല്‍ തന്നെ ജീവിതം കൂടുതല്‍ മനോഹരവും സാധാരണവുമാണ്,' പരിണീതി പറയുന്നു.


Click it and Unblock the Notifications