»   » ദീപികയും പ്രിയങ്കയും ഹോളിവുഡിലേയ്ക്ക് !പിന്നാലെ പരിണീതി ചോപ്രയും ?

ദീപികയും പ്രിയങ്കയും ഹോളിവുഡിലേയ്ക്ക് !പിന്നാലെ പരിണീതി ചോപ്രയും ?

Posted By: pratheeksha
Subscribe to Filmibeat Malayalam

ബോളിവുഡ് നടിമാരുടെ ഹോളിവുഡ് അരങ്ങേറ്റം പുതുമയുളള കാര്യമല്ല. ഐശ്വര്യാറായ് ബച്ചനടക്കമുള്ളവര്‍  വരെ ഹോളിവുഡില്‍ അരങ്ങേറ്റം കുറിച്ചവരാണ്. പ്രിയങ്ക ചോപ്രയും ദീപികയും അടുത്ത വര്‍ഷം പുറത്തിറങ്ങാനിരിക്കുന്ന ഹോളിവുഡ് ചിത്രങ്ങളില്‍ അഭിനയിക്കുന്നുണ്ട്.

ഇവരെ പിന്തുടര്‍ന്ന് പ്രിയങ്ക ചോപ്രയും ഹോളിവുഡില്‍ അരങ്ങേറ്റം കുറിക്കുമോ പരിണീതി പറയുന്നതു കേള്‍ക്കൂ...

Read more: ഞാനിത്ര തെളിഞ്ഞു ചിരിക്കാന്‍ കാരണം നീയാണ് , ബിപാഷയ്ക്ക് കരണിന്റെ ചുംബനങ്ങള്‍ !ചിത്രങ്ങള്‍ കാണൂ...

ബേ വാച്ച്

ബോളിവുഡിലെ മികച്ച നടിമാരിലൊരാളാണ് പ്രിയങ്ക ചോപ്ര. 2003 ല്‍ പുറത്തിറങ്ങിയ ദി ഹീറോ എന്ന സിനിമയിലൂടെയാണ് പ്രിയങ്ക ബോളവുഡില്‍ അരങ്ങേറ്റം കുറിച്ചത്. ബോളിവുഡില്‍ ഒട്ടേറെ ശ്രദ്ധേയ ചിത്രങ്ങളില്‍ പ്രിയങ്ക അഭിനയിച്ചു. സേത്ത് ഗോര്‍ഡന്‍ സംവിധാനം ചെയ്യുന്ന പ്രിയങ്കയുടെ ഹോളിവുഡ് അരങ്ങേറ്റ ചിത്രം ബേ വാച്ച് അടുത്ത വര്‍ഷം പുറത്തിറങ്ങും.

ഹംറാസ്

ബോളിവുഡിലെ മറ്റൊരു പ്രശസ്തനടിയായ ദീപിക പദുകോണിന്റെയും ഹോളിവുഡ് ചിത്രം അടുത്ത് പുറത്തിറങ്ങാനിരിക്കുകയാണ്.ദി റിട്ടേണ്‍ ഓഫ് ദി എക്‌സാണ്ടര്‍ കേജ് എന്ന ചിത്രത്തിലാണ് ദീപിക അഭിനയിക്കുന്നത്. 2002 ല്‍ ഹംറാസ് എന്ന ചിത്ത്രിലൂടെയാണ് ദീപിക ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്.

ആറു ചിത്രങ്ങള്‍

സഹ നടിമാരൊപ്പം പരിണീതിയും ഹോളിവുഡ് ചിത്രത്തില്‍ അഭിനയിക്കുമോ എന്ന ചോദ്യത്തിന് താരം മറുപടി പറഞ്ഞതിങ്ങനെയാണ്. താന്‍ ബോളിവുഡില്‍ പുതിയതാണ് .ഇതുവരെ ആറു ചിത്രങ്ങളില്‍ മാത്രമാണ് അഭിനയിച്ചത്.

ആദ്യം ബോളിവുഡ്

ആദ്യം ബോളിവുഡില്‍ നല്ല വേഷങ്ങള്‍ ചെയ്ത് പ്രേക്ഷകരുടെ ഹൃദയം കീഴടക്കണം. അതിനുശേഷം ഹോളിവുഡ് നോക്കിയാല്‍ പോരേ എന്നാണ് നടി ചോദിക്കുന്നത്. ഹോളിവുഡില്‍ മികച്ച അവസരം കിട്ടിയാല്‍ ഒഴിവാക്കില്ലെന്നും പരിണീതി പറയുന്നു.

പുതിയ ബോളിവുഡ് ചിത്രം

അക്ഷയ് റോയ് സംവിധാനം ചെയ്യുന്ന മേരി പ്യാരി ബിന്ദുവാണ് പരിണീതിയുടെതായി അടുത്തു പുറത്തിറങ്ങാനുള്ള ചിത്രം. അടുത്ത വര്‍ഷമാണ് റിലീസ് .

English summary
Deepika Padukone and Priyanka Chopra are all set to debut in Hollywood in 2017 through xXx sequel and Baywatch, respectively. Parineeti Chopra, who is currently shooting for the film Meri Pyaari Bindu, was asked if she would follow their footsteps and make an entry in Hollywood.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X