ഇറുകി പിടിച്ച വസ്ത്രം ധരിച്ച് പരിനീതി ചോപ്ര, ഇതിന്റെ വല്ല ആവശ്യമുണ്ടോ, ട്രോളി സോഷ്യൽ മീഡിയ
. നടിയും അർജുൻ കപൂറും ഒരുമിക്കുന്ന ചിത്രമാണ് നമസ്തേ ഇംഗ്ലണ്ട്.
ബോളിവുഡ് താരസുന്ദരിമാർക്ക് എപ്പോഴും പണി കൊടുക്കുന്നത് അവരുടെ വസ്ത്രധാരണായിരിക്കും. പലപ്പോഴും വസ്ത്രധാരണത്തിന്റെ പേരിൽ ട്രോളന്മാരുടെ ഇരയാകാറുമുണ്ട്. ബീച്ചിൽ കുളിയ്ക്കുമ്പോൾ പോലും ഇവർക്ക് രക്ഷയില്ല. ബിച്ചിൽ ബിക്കിനി ധരിച്ചിരിക്കുന്ന നിരവധി താരങ്ങളാണ് വിമർശകരുടെ വിമർശനങ്ങൾക്ക് ഇരയാകുന്നത്.

ഇപ്പോഴിത വസ്ത്രധാരണത്തിന്റെ പേരിൽ ട്രോളന്മാർക്ക് ഇരയായിരിക്കുന്നത് നടി പരിനീതി ചോപ്രയാണ്. നടിയും അർജുൻ കപൂറും ഒരുമിക്കുന്ന ചിത്രമാണ് നമസ്തേ ഇംഗ്ലണ്ട്. ചിത്രത്തിന്റെ പ്രമോഷൻ പരിപാടിയിൽ പങ്കെടുക്കുന്നതിനായിഎത്തിയപ്പോൾ ധരിച്ചിരുന്ന വസ്ത്രമാണ് താരത്തിനെ പുലിവാല് പിടിപ്പിച്ചത്. ഇറുകിയ വസ്ത്രമായിരുന്നു താരം ധരിച്ചിരുന്നത്. കംഫർട്ടബിൾ അല്ലാത്ത വസ്ത്രം ധരിക്കുന്നതെന്തിനാണെന്നായിരുന്നു സോഷ്യൽ മീഡിയയിൽ നിന്ന് ഉയർന്നു വന്ന ചോദ്യങ്ങൾ.
ആകാശ നീല കളറിലുളള സ്ത്രമായിരുന്ന താരം ധരിച്ചത്. ഈ വസ്ത്രത്തിൽ ഒട്ടും ആത്മവിശ്വാസമില്ലാത്ത താരത്തെയാണ് കാണ്ടത്. ചിത്രങ്ങൾക്കായി പോസ് ചെയ്യുമ്പോളും പരിപാടിയിൽ ഉടനീളം വസ്ത്രത്തിൽ കോൺഷ്യസായ താരത്തിനെയാണ് കണ്ടത്. ഇത്തരത്തിൽ പരിനീതി ചോപ്രയെ ഇതുവര കണ്ടിട്ടില്ലെന്നും പ്രേക്ഷകർ പറയുന്നുണ്ട്.


Click it and Unblock the Notifications











