കഴിവുകൊണ്ട് മറ്റൊരു ലോകം സൃഷ്ടിച്ച താരം! ഇര്‍ഫാന്‍ ഖാനൊപ്പമുളള ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി

By Prashant V R

അന്തരിച്ച ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാനുമൊത്തുളള ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് താരങ്ങള്‍. ബോളിവുഡില്‍ നിന്നും തെന്നിന്ത്യന്‍ സിനിമാ ലോകത്തുനിന്നും നടന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് നിരവധി പേര്‍ എത്തിയിരുന്നു. കൂട്ടത്തില്‍ നടി പാര്‍വതിയുടെതായി വന്ന ഫേസ്ബുക്ക് പോസ്റ്റും ശ്രദ്ധേയമായി മാറിയിരുന്നു. ഇര്‍ഫാന്‍ ഖാനൊപ്പം ബോളിവുഡില്‍ ഖരീബ് ഖരീബ് സിഗ്ലേ എന്ന ചിത്രത്തില്‍ ഒന്നിച്ചഭിനയിച്ച താരമാണ് പാര്‍വതി. പാര്‍വതിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു ഖരീബ് ഖരീബ് സിംഗ്ലേ.

parvathy-irfan khan

ഇര്‍ഫാനൊപ്പമുളള പഴയ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന് ആദരാഞ്ജികള്‍ നേര്‍ന്ന് പാര്‍വതി എത്തിയത്. നിങ്ങളുടെ കഴിവ് കൊണ്ട് തുടക്കം മുതലേ മറ്റൊരു ലോകം സൃഷ്ടിച്ചതിന്, അത്തരം സൃഷ്ടികളുടെ സന്തോഷത്തില്‍ എല്ലായ്‌പ്പോഴും നിങ്ങളുടെ സഹതാരങ്ങളെ ഉള്‍പ്പെടുത്തിയതിന്, മാനുഷികമായ തെറ്റുകളും സ്വത്വത്തിലെ ഔദാര്യവും സ്വന്തമാക്കിയതിന്, ഇത് തുടക്കമാണെന്ന് എപ്പോഴും വിശ്വസിച്ചതിന്, എന്നും ഓര്‍മ്മിക്കുന്നു ഇര്‍ഫാന്‍ എന്നാണ് പാര്‍വതി സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്. ഇര്‍ഫാനുമൊന്നിച്ചുളള മനോഹര നിമിഷങ്ങളുടെ ചിത്രങ്ങള്‍ പങ്കുവെച്ചായിരുന്നു നടിയുടെ അനുസ്മരണ കുറിപ്പ്.

2017ലാണ് ഇര്‍ഫാന്‍ ഖാനും പാര്‍വതിയും ഒന്നിച്ച ഖരീബ് ഖരീബ് സിഗ്ലേ പുറത്തിറങ്ങിയത്. തനൂജ് ചന്ദ്രയാണ് സിനിമ സംവിധാനം ചെയ്തിരുന്നത്. വ്യത്യസ്ത ധ്രുവങ്ങളില്‍ നില്‍ക്കുന്ന രണ്ട് വ്യക്തികള്‍ തമ്മിലുളള ബന്ധത്തിന്റെ കഥയാണ് സിനിമ പറഞ്ഞത്. മുപ്പതുകളുടെ മധ്യത്തിലുളള ജയ ശശിധരന്‍ എന്ന കഥാപാത്രമായി പാര്‍വതി എത്തിയപ്പോള്‍ യോഗി എന്ന കവിയുടെ വേഷത്തിലാണ് ഇര്‍ഫാന്‍ എത്തിയത്. മലയാള താരങ്ങളില്‍ ദുല്‍ഖര്‍ സല്‍മാനൊപ്പവും ഇര്‍ഫാന്‍ ഖാന്‍ വേഷമിട്ടിരുന്നു. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ കര്‍വാന്‍ എന്ന ചിത്രത്തിലാണ് ദുല്‍ഖറിനൊപ്പം ഇര്‍ഫാന്‍ ഖാന്‍ അഭിനയിച്ചത്.

ഇര്‍ഫാന്‍ ഖാനൊപ്പമുളള ഓര്‍മ്മകള്‍ പങ്കുവെച്ച് ദുല്‍ഖര്‍ സല്‍മാനും നേരത്തെ സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. വികാരനിര്‍ഭരമായ കുറിപ്പുമായിട്ടാണ് ദുല്‍ഖര്‍ എത്തിയത്. ഇന്ത്യന്‍ സിനിമയിലെ മികച്ച നടന്മാരില്‍ ഒരാളായ അദ്ദേഹത്തിന്റെ മരണം എല്ലാവരിലും വിഷമമുണ്ടാക്കിയിരുന്നു. നാച്ചുറല്‍ ആക്ടിങ്ങിലൂടെയാണ് ഇര്‍ഫാന്‍ ഖാന്‍ എല്ലാവരുടെയും പ്രിയങ്കരനായത്. നിരവധി ഹോളിവുഡ് സിനിമകളിലും ഇര്‍ഫാന്‍ ഖാന്‍ അഭിനയിച്ചിരുന്നു.

More from Filmibeat

Read more about: parvathy irfan khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X