»   » മൊയ്തീന്റെ നായിക ബോളിവുഡിലേക്ക്, ഇന്ത്യന്‍ സിനിമയിലെ മികച്ച നടന്റെ നായികയായി!

മൊയ്തീന്റെ നായിക ബോളിവുഡിലേക്ക്, ഇന്ത്യന്‍ സിനിമയിലെ മികച്ച നടന്റെ നായികയായി!

Posted By: Sanviya
Subscribe to Filmibeat Malayalam


സൗത്ത് ഇന്ത്യന്‍ സിനിമയില്‍ ഒരുപിടി നല്ല ചിത്രങ്ങളും മികച്ച പെര്‍ഫോമന്‍സും കാഴ്ച വെച്ച നടിയാണ് പാര്‍വ്വതി. എന്ന് നിന്റെ മൊയ്തീന്‍, ചാര്‍ലി, ബാംഗ്ലൂര്‍ ഡേയ്‌സ് എന്നീ ചിത്രങ്ങളിലെ പാര്‍വ്വതിയുടെ അഭിനയം പ്രേക്ഷകര്‍ ഒരിക്കലും മറക്കുകയില്ല. മലയാളത്തിന് പുറമെ കന്നട, തമിഴ് ചിത്രങ്ങളില്‍ അഭിനയിച്ച നടി ഇപ്പോള്‍ ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിയ്ക്കാന്‍ ഒരുങ്ങുകയാണ്.

ഇര്‍ഫാന്‍ ഖാന്‍ നായകനാകുന്ന റൊമാന്റിക് കോമഡി ചിത്രത്തിലാണ് പാര്‍വ്വതി നായികയായി എത്തുന്നത്. ചിത്രത്തിന് പേര് നിശ്ചയിച്ചിട്ടില്ല. തനൂജ ചന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ബിക്കാനീറില്‍ പുരോഗമിക്കുകയാണ്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് പാര്‍വ്വതി ഉടന്‍ തന്നെ ചിത്രത്തിന്റെ സെറ്റില്‍ ജോയിന്‍ ചെയ്യുമെന്നാണ് അറിയുന്നത്.

ചിത്രത്തെ കുറിച്ച്

അപരിചിതരായ യുവാവും യുവതിയും ഒരു വഴിയാത്രയില്‍ കണ്ടുമുട്ടുന്നതും പിന്നീട് ഇരുവരും പ്രണയത്തിലാകുന്നതുമാണ് ചിത്രം. ട്രാവല്‍ ലവ് സ്റ്റോറിയായ ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ ബിക്കാനീര്‍, റിഷികേഷ്, ഗങ്‌ടോക് എന്നിവടങ്ങളാണ്.

ഏറെ പ്രതീക്ഷ

ഏറെ പ്രതീക്ഷ നല്‍കുന്ന ഒരു ചിത്രം കൂടിയാണ് ഇതെന്നാണ് അറിയുന്നത്. കഥാപാത്രങ്ങളിലും ചിത്രത്തിന്റെ പ്രമേയവുമെല്ലാം വ്യത്യസ്തമാണ്. ചിത്രത്തിലെ മറ്റ് താരനിരകള്‍ ആരൊക്കെയാണെന്ന് പുറത്ത് വിട്ടിട്ടില്ല. അടുത്ത വര്‍ഷം തിയേറ്ററുകളില്‍ എത്തുന്ന ചിത്രം ബോളിവുഡും വമ്പന്‍ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.

സിനിമ തെരഞ്ഞെടുത്തത്

നായിക പ്രാധാന്യം കൂടുതലുള്ള ഒരു ചിത്രമാണിത്. ചിത്രത്തിലെ അഭിനയ സാധ്യത കണക്കിലെടുത്താണ് പാര്‍വ്വതി ചിത്രത്തില്‍ അഭിനയിക്കാന്‍ സമ്മതിച്ചതെന്നാണ് അറിയുന്നത്. എന്തായാലും പാര്‍വ്വതിയുടെ അഭിനയ ജീവിതത്തില്‍ ഈ കഥാപാത്രം പുതിയൊരു വഴിത്തിരിവാകുമെന്നാണ് പറയുന്നത്.

പാര്‍വ്വതി ഇത്തിരി തിരക്കിലാണ്

അതേ സമയം മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ടേക്ക് ഓഫ് എന്ന ചിത്രത്തിന്റെ തിരക്കിലാണിപ്പോള്‍ പാര്‍വ്വതി. യഥാര്‍ത്ഥ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ ഇന്റര്‍നെറ്റില്‍ വൈറലായിരുന്നു.

English summary
Parvathy to romance Irrfan Khan in her Bollywood debut.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam