നഗ്നമേനി കാണിക്കാൻ ഭയന്നില്ല, ഇക്കാരണത്താൽ തെറ്റിദ്ധരിക്കപ്പെട്ടു! തെറ്റ് ചെയ്യാതെ വിമർശിക്കപ്പെട്ട നടിമാർ

ബഹിരാകാശം മുതല്‍ ലോകത്തെല്ലായിടത്തും സ്ത്രീകള്‍ അവരുടെ കഴിവുകള്‍ തെളിയിച്ച് കഴിഞ്ഞു. അന്താരാഷ്ട്ര വനിതാ ദിനത്തോട് അനുബന്ധിച്ച് ഉയരങ്ങള്‍ കീഴടക്കി സിംഗപ്പെണ്ണ് എന്ന വിശേഷണം സ്വന്തമാക്കിയവരുടെ കഥകളും തരംഗമാവുകയാണ്. എത്രയൊക്കെ ഉയരത്തിലെത്തിയാലും പെണ്ണ് എന്നും പെണ്ണ് തന്നെ എന്ന് പറഞ്ഞ് മാറ്റി നിര്‍ത്തുന്ന സ്ഥിതിയും നിലനില്‍ക്കുകയാണ് ഇപ്പോഴും.

അത്തരത്തില്‍ തെറ്റിദ്ധരിക്കപ്പെട്ട് പോയ ചില സ്ത്രീരത്‌നങ്ങളുടെ കഥ കൂടി വൈറലാവുകയാണ്. സ്ത്രീകള്‍ ജോലി ചെയ്യുന്നതില്‍ ഏറ്റവും വിമര്‍ശനം നേരിടുന്ന മേഖല അഭിനയമാണ്. ലക്ഷക്കണക്കിന് ആളുകള്‍ ആരാധിക്കാന്‍ ഉണ്ടെങ്കിലും ചെറിയൊരു പിഴവ് മതി ജീവിതകാലം മുഴുവന്‍ പഴി കേള്‍ക്കാന്‍. അത്തരത്തില്‍ സൂപ്പര്‍താരനിരയിലേക്ക് വളര്‍ന്ന ബോളിവുഡിലെ ചില നടിമാര്‍ക്കുണ്ടായ ദുരനുഭവത്തെ കുറിച്ച് വായിക്കാം...

actress

ജയ ബച്ചന്‍

ഇന്ത്യയിലെ ഏറ്റവും വലിയ താരകുടുംബത്തിലെ അംഗമാണ് ജയ ബച്ചന്‍. അമിതാഭ് ബച്ചന്റെ ഭാര്യയാകുന്നതിന് മുന്‍പേ ഇന്ത്യന്‍ സിനിമയിലെ മുന്‍നിര നായികമാരില്‍ ഒരാളായി വളര്‍ന്ന ജയ ഇന്ന് മറ്റ് പല ലേബലുകളിലാണ് അറിയപ്പെടുന്നത്. വലിയൊരു നടിയാണെന്ന തലക്കനം ഇവര്‍ക്ക് ആവശ്യത്തിലധികം ഉണ്ടെന്നാണ് ആരാധകര്‍ പോലും പറയാറുള്ളത്. പൊതുവിടങ്ങളില്‍ കാണിക്കേണ്ട മര്യാദ പോലും കാണിക്കാതെ അഹങ്കാരം കാണിക്കുന്നതിന്റെ പേരില്‍ ജയ പലപ്പോഴും വിമര്‍ശിക്കപ്പെടാറുണ്ട്.

സത്യത്തില്‍ അവരെ കുറിച്ച് ആളുകള്‍ തെറ്റിദ്ധരിച്ചിരിക്കുകയാണ്. എല്ലാ കാര്യത്തിലും കര്‍ശനമായ നിയന്ത്രണങ്ങളിലൂടെ ജീവിക്കുന്ന ആളാണ് ജയ ബച്ചന്‍. അവരുടെ ജീവിതത്തില്‍ അത് പിന്തുടരുകയും ചെയ്യുന്നുണ്ട്. അതാണ് പുറത്ത് കാണിക്കുന്നതും. ഇത് ആരാധകരടക്കം തെറ്റിദ്ധരിച്ചത് കൊണ്ടാണ് നടി വിമര്‍ശിക്കപ്പെടുന്നതെന്നാണ് റിപ്പോര്‍ട്ട്.

രേഖ

അന്തരിച്ച പ്രമുഖ നടന്‍ ജെമിനി ഗണേശന്റെ മകള്‍ എന്നതിലുപരി ബോളിവുഡിലെ ഏറ്റവും ആരാധകരുള്ള നടിയാണ് രേഖ. ഇന്നത്തെ പല നടന്മാരും സ്വപ്‌നനായികയായി മനസില്‍ ആരാധിച്ചിരുന്ന രേഖ ഇപ്പോഴും സജീവമായി അഭിനയ രംഗത്തുണ്ട്. അമിതാഭ് ബച്ചനടക്കം പലരുമായിട്ടും പ്രണയത്തിലായെന്ന കാരണത്താല്‍ നടി പരിഹാസങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. എന്നാല്‍ വിവാഹിതയായി അധികം വൈകും മുന്‍പ് ഭര്‍ത്താവ് മുകേഷ് അഗര്‍വാള്‍ ആത്മഹത്യ ചെയ്തതാണ് രേഖയുടെ ജീവിതത്തെ വല്ലാതെ ബാധിച്ചത്.

സിനിമയില്‍ അത്രയും വിജയിച്ച് നില്‍ക്കുന്ന സമയത്താണ് രേഖ മുകേഷുമായി വിവാഹിതയാവുന്നത്. ദാമ്പത്യം അത്ര വിജയകരമായിരുന്നില്ല. നടി സിനിമയുടെ ഷൂട്ടിങ്ങിനോ മറ്റോ വിദേശത്ത് ആയിരിക്കുമ്പോഴാണ് ഭര്‍ത്താവ് ആത്മഹത്യ ചെയ്യുന്നത്. അവരുടെ വിവാഹം കഴിഞ്ഞ് അഞ്ചോ ആറോ മാസങ്ങളെ അപ്പോള്‍ ആയിട്ടുള്ളു. ഇതോടെ ഭര്‍ത്താവിനെ നടി കൊന്നതാണെന്നും അവര്‍ ദുഷ്ടയാണെന്നും തുടങ്ങി വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നു. ഇടയ്ക്ക് കടുത്ത വിഷാദത്തിലേക്ക് വരെ പോയ നടി ഇപ്പോഴും സിംഗിളായി ജീവിക്കുകയാണ്.

പര്‍വീണ്‍ ബാബി

ഒരു കാലത്ത് ബോളിവുഡ് സിനിമാലോകത്ത് ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട പേരാണ് പര്‍വീണ്‍ ബാബി. കാലത്തിന് മുന്‍പേ സഞ്ചരിച്ച വ്യക്തിത്വം എന്ന് പറയുന്നത് പര്‍വീണിനെ പോലെയുള്ളവരെയാണ്. ഗ്ലാമറസായി അഭിനയിച്ചതിന്റെ പേരില്‍ സെക്‌സ് ബോംബ് എന്ന പേരിലാണ് നടി മുദ്രകുത്തപ്പെട്ടത്. അക്കാലത്തെ നായകന്മാരെ പോലും പിന്നിലാക്കി മുന്നേറാന്‍ പര്‍വീണ്‍ ബാബിയ്ക്ക് സാധിച്ചു. അതുവരെ ഉണ്ടായിരുന്ന നായിക സങ്കല്‍പ്പങ്ങളൊക്കെ പൊളിച്ചെഴുതിയ നടി മദ്യപിക്കുകയും പുകവലിയ്ക്കുകയുമൊക്കെ ചെയ്തു.

അശ്ലീല ചിത്രങ്ങളില്‍ അഭിനയിക്കാനും അവര്‍ മടി കാണിച്ചില്ല. മഹേഷ് ഭട്ട്, കബീര്‍ ബേദി തുടങ്ങി പ്രമുഖരായ പലരുമായിട്ടും പര്‍വീണ്‍ പ്രണയത്തിലായിരുന്നു. എന്നാല്‍ മാനസിക സംഘര്‍ഷങ്ങളും അമിതമായ മദ്യപാനവും നടിയുടെ ജീവിതം തകര്‍ത്തു. അമ്പത് വയസുള്ളപ്പോഴാണ് നടിയെ മരണപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്. പട്ടിണി കിടന്നാണ് അവര്‍ മരണപ്പെട്ടതെന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.

actress

റിയ ചക്രബര്‍ത്തി

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇന്ത്യന്‍ സിനിമയെ പിടിച്ചുകുലുക്കിയ വിവാദമായിരുന്നു നടന്‍ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണം. യുവനടനായി തിളങ്ങി നില്‍ക്കുന്നതിനിടയില്‍ സുശാന്ത് ആത്മഹത്യ ചെയ്തു എന്നത് ആരും വിശ്വസിച്ചില്ല. നടനെ കൊന്നതാണെന്ന് തുടങ്ങി ആരോപണം വന്നു. ഇതോടെ അന്ന് സുശാന്തിന്റെ കാമുകിയായിരുന്ന റിയയും കേസില്‍ കുടുങ്ങി. മയക്ക് മരുന്നും മറ്റും കൊടുത്ത് റിയയാണ് നടനെ കൊന്നതെന്ന് വരെ ആരോപിക്കപ്പെട്ടു. ഇതോടെ വലിയ തെറ്റിദ്ധാരണകളാണ് നടിയ്ക്ക് നേരിടേണ്ടി വന്നത്.

മീന കുമാരി

സൗഭാഗ്യങ്ങളൊത്തിരി ഉണ്ടെങ്കിലും ദുരന്ത നായിക എന്ന വിശേഷണം സ്വന്തമാക്കിയ താരമാണ് മീന കുമാരി. സിനിമയില്‍ വലിയ ഉയരങ്ങളെത്തിയെങ്കിലും 38-ാമത്തെ വയസിലാണ് നടി മരണപ്പെടുന്നത്. സംവിധായകന്‍ കമല്‍ അംരോഹിയുമായിട്ടുള്ള വിവാഹജീവിതമാണ് മീനയുടെ ജീവിതം നരകമാക്കിയത്. നേരത്തെ വിവാഹിതനും നാല് മക്കളുടെ പിതാവുമായിരുന്ന കമലുമായി മീന കടുത്ത പ്രണയത്തിലായിരുന്നു. എന്നാല്‍ ഭാര്യയാണെന്ന യാതൊരു പരിഗണനയും നടിയ്ക്ക് തിരികെ ലഭിച്ചില്ല.

സിനിമയില്‍ അഭിനയിക്കുന്നതിന് അടക്കം കര്‍ശന നിബന്ധനകള്‍ മുന്നോട്ട് വെച്ച കമല്‍ ഭാര്യയെ വിഷാദത്തിലേക്ക് എത്തിച്ചു. കടുത്ത മദ്യപാനത്തിന് അടിമയായ മീനയ്ക്ക് ഒരു കുഞ്ഞിനെ ജന്മം കൊടുക്കാനുള്ള അവസരം പോലും അദ്ദേഹം നിഷേധിച്ചു. ശാരീരികമായ ഉപദ്രവങ്ങളും അവര്‍ക്ക് നേരിടേണ്ടി വന്നു. ബന്ധുക്കളെല്ലാം അവരുടെ സ്വത്ത് പോലുംസ്വന്തമാക്കിയതോടെ മരണശേഷം ആശുപത്രി ബില്ലടക്കാന്‍ പോലും സാധിക്കാതെ വന്ന കഥകളുമുണ്ട്.

More from Filmibeat

Read more about: parveen babi rekha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X