'എന്തൊരു വൃത്തികെട്ട മുഖമാണ്, ‌കാമുകനാകാനൊന്നും ഈ രൂപം കൊണ്ട് പറ്റില്ല'; കളിയാക്കലുകളെ കുറിച്ച് ഷാരൂഖ് ഖാൻ!

ബോളിവുഡിലെ ബാദ്ഷാ എന്നറിയപ്പെടുന്ന ഷാരൂഖ് ഖാൻ ബോളിവുഡ് കിം​ഗ്, കിംഗ് ഖാൻ, എസ്ആർകെ എന്നിങ്ങനെയുള്ള പേരുകളിലും ആരാധകർക്ക് പ്രിയപ്പെട്ടവനാണ്. 1989ൽ പുറത്തിറങ്ങിയ ഫൗജി എന്ന സീരിയലിൽ അഭിനയിച്ചുകൊണ്ട് ടെലിവിഷനിലൂടെയാണ് കലാരംഗത്തെ തന്റെ അരങ്ങേറ്റം ഷാരൂഖ് കുറിച്ചത്. 1992ൽ പുറത്തിറങ്ങിയ ദീവാന എന്ന സിനിമാണ് ഷാരൂഖിനെ വെള്ളിത്തിരയിൽ എത്തിച്ചത്. ബോളിവുഡിലെ ഏറ്റവും മികച്ച റൊമാന്റിക് നായകന്മാരിൽ ഒരാളായാണ് ഷാരൂഖ് അറിയപ്പെടുന്നത്.

ബോളിവുഡ് സുന്ദരികളായ കാജോൾ, മാധുരി ദീക്ഷിത്, കരിഷ്മ കപൂർ, ജൂഹി ചൗള, ദീപിക പദുക്കോൺ, ആലിയ ഭട്ട്, സുസ്മിത സെൻ, കരീന കപൂർ, ഐശ്വര്യ റായ് ബച്ചൻ തുടങ്ങിയ നായികമാർക്കൊപ്പമെല്ലാം അഭിനയിച്ച് നിരവധി ബോക്‌സ് ഓഫീസ് ഹിറ്റുകൾ ഷാരൂഖ് ബോളിവുഡിന് സമ്മാനിച്ചിട്ടുണ്ട്. തന്റെ തനതായ അഭിനയശൈലി കൊണ്ട് ഇന്ത്യയിൽ മാത്രമല്ല ലോകമെമ്പാടും ഷാരൂഖിന് നിരവധി ആരാധകരുണ്ട്. ഷാരൂഖിന്റെ റൊമാന്റിക് സിനിമകൾക്കാണ് ആരാധകർ ഏറെയുള്ളത്.

ബോളിവുഡ് ബാദ്ഷ

ദിൽവാലേ ദുൽഹനിയ ലേ ജായേംഗെ, ദിൽ തോ പാഗൽ ഹേ‌, കുച്ച് കുച്ച് ഹോത്താ ഹേ, ദിൽ സേ, ദേവദാസ്, ചക് ദേ ഇന്ത്യ, ബാസിഗർ, ദർ, മൈ നെയിം ഈസ് ഖാൻ, ബാദ്‌ഷാ, മൊഹബത്തേൻ, അഞ്ജാം, കൊയ്‌ല, കരൺ അർജുൻ, ഡോൺ, ഡോൺ 2, ചെന്നൈ എക്‌സ്‌പ്രസ്, ഓം ശാന്തി ഓം, ഹാപ്പി ന്യൂ ഇയർ, പഹേലി തുടങ്ങി ഒരുപിടി ചിത്രങ്ങളാണ് ഷാരൂഖിനെ ബോളിവുഡ് ബാദ്ഷയാക്കി മാറ്റുന്നതിൽ പ്രധാന പങ്ക് വഹിച്ച സിനിമകൾ. ഒരു ​ഗോഡ്ഫാദറിന്റേയും സഹായമില്ലാതെയാണ് ഷാരൂ‌ഖ് ബോളിവുഡിൽ എത്തിയതും പിടിച്ച് നിന്നതും കിങ് ഖാൻ ആയതും. പെട്ടന്ന് ഒരു ദിവസം ഷാരൂഖിന് ചുറ്റും പൊട്ടിമുളച്ച് ഉണ്ടായതായിരുന്നില്ല പണവും പ്രശസ്തിയും ഇന്ന് കാണുന്ന കോടിക്കണക്കിന് ആരാധകരും. അന്നും ഇന്നും ഷാരൂഖ് സിനിമയോടും അഭിനയത്തോടും കാണിക്കുന്ന അഭിനിവേശമാണ് അതിന് പിന്നിൽ.

മുഖത്തെ വൃത്തിക്കെട്ടതും ഭം​ഗിയില്ലാത്തതുമാണെന്ന് വിശേഷിപ്പിച്ചു

തുടക്കകാലത്ത് പലരും തന്റെ മുഖത്തെ വൃത്തിക്കെട്ടതും ഭം​ഗിയില്ലാത്തതുമാണെന്ന് വിശേഷിപ്പിച്ചിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഒരു പൊതുപരിപായിൽ പങ്കെടുക്കവെ ഷാരൂഖ് ഖാൻ. മനുഷ്യത്വം, പ്രശസ്തി, സ്നേഹം എന്നിവയെക്കുറിച്ചുള്ള ചിന്തകൾ എന്ന തലക്കെട്ടിൽ നടന് പരിപാടിക്കിടെയായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ. തന്റെ ജീവിതയാത്രയെ കുറിച്ചും അദ്ദേഹം പ്രേക്ഷകർക്ക് മുന്നിൽ തുറന്ന് പറഞ്ഞു. ഒരു സ്വാതന്ത്ര്യ സമര സേനാനിയുടെ മകൻ എങ്ങനെയാണ് രാജ്യത്തെ പ്രണയത്തിന്റെ രാജാവായതെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഒപ്പം താൻ നേരിട്ട വെല്ലുവിളികളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. എന്റെ മുഖത്തെ വൃത്തികെട്ടതും വിചിത്രവും, ചോക്ലേറ്റ് ലുക്കുള്ളതുമല്ലെന്ന് പലരും പണ്ട് അഭിപ്രായപ്പെട്ടിരുന്നുവെന്നാണ് ഷാരൂഖ് പറയുന്നത്.

വൈറലായി ഷാരൂഖ് വീഡിയോ

'ഞാൻ വളർന്ന ഭൂമി വിവരണാതീതവും എന്നാൽ വളരെ ലളിതവും ആത്മീയതയുടെ ഉറവിടമായിരുന്നു. മുസ്ലീമായ ഒരു സ്വാതന്ത്ര്യ സമര സേനാനിയുടെ മകനാണ് ഞാൻ. ആ ഞാൻ ഇന്ന് അറിയപ്പെടുന്നത് പ്രണയത്തിന്റെ നായകനെന്നാണ്. ഭാവിയിലെ നിങ്ങൾ പൂർണ്ണമായും സ്വയം പ്രണയത്തിലായ ഒരു ലോകം ഉണ്ടാക്കിയെടുക്കാൻ പരിശ്രമിക്കണം' ഷാരൂഖ് ഖാൻ പറഞ്ഞു. കഴിഞ്ഞ രണ്ട് ദിവസമായി വാർത്തകളിൽ നിറയുന്നത് ഷാരൂഖാനാണ്. അന്തരിച്ച ​ഗായിക ലതാ മങ്കേഷ്കറിന് ആദരാജ്ഞലി അർപ്പിക്കാൻ ഷാരൂഖ് ഖാനും എത്തിയിരുന്നു. എന്നാൽ ആദരാഞ്ജലി അർപ്പിക്കാനെത്തിയ ഷാരൂഖ് ലതാ മങ്കേഷ്കറുടെ ഭൗതിക ശരീരത്തോട് അനാദരവ് കാണിച്ചുവെന്ന് ആരോപിച്ച് അദ്ദേഹത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ സൈബർ ആക്രമണം നടന്നിരുന്നു. താരം ലതാ മങ്കേഷ്കറുടെ ഭൗതിക ശരീരത്തിൽ തുപ്പിയെന്ന് ആരോപിച്ചാണ് ആക്രമണം നടന്നത്. ലതാ മങ്കേഷ്കറിന്റെ ഭൗതിക ശരീരത്തിന് മുന്നിൽ നിന്ന് ഷാരുഖ് ഖാൻ ആദരമർപ്പിക്കുന്ന വീഡിയോ ഭൗതിക ശരീരത്തിൽ തുപ്പി എന്ന പ്രചരണത്തിനൊപ്പം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

More from Filmibeat

Read more about: shah rukh khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X