»   » ദേശസ്‌നേഹമുണര്‍ത്തുന്ന ചിത്രങ്ങള്‍

ദേശസ്‌നേഹമുണര്‍ത്തുന്ന ചിത്രങ്ങള്‍

Posted By:
Subscribe to Filmibeat Malayalam

ദേശസ്‌നേഹമുണര്‍ത്തുന്ന ഒട്ടേറെ ചിത്രങ്ങള്‍ പലകാലങ്ങളിലായി ബോളിവുഡില്‍ ഇറങ്ങിയിട്ടുണ്ട്. സൈനികവിഷയങ്ങള്‍ കൈകാര്യം ചെയ്ത ചിത്രങ്ങളും, സ്വാതന്ത്ര്യത്തിന് മുമ്പുള്ള ഇന്ത്യന്‍ ഗ്രാമങ്ങളുടെ ജീവിതകഥകള്‍ പറഞ്ഞ ചിത്രങ്ങളുമെല്ലാം ഇക്കൂട്ടത്തിലുണ്ട്. പലപ്പോഴും ഇത്തരം മികച്ച ചിത്രങ്ങള്‍ക്ക് നല്ല സ്വീകാര്യതയാണ് ഉണ്ടായിട്ടുള്ളത്. ബോളിവുഡിലെ മുന്‍നിര താരങ്ങള്‍ പലരും ഇത്തരം ദേശീയോദ്ഗ്രഥന ചിത്രങ്ങളില്‍ അഭിനയിച്ച് പേരെടുത്തിട്ടുണ്ട്.

1942 എ ലവ് സ്റ്റോറി, ലഗാന്‍, ചക് ദേ ഇന്ത്യ, സ്വദേശ്, ലക്ഷ്യ തുടങ്ങി ഒട്ടേറെ ചിത്രങ്ങളുണ്ട് ഈ ഗണത്തില്‍പ്പെടുന്ന, അവയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഇതാ.

ദേശസ്‌നേഹമുണര്‍ത്തുന്ന ചിത്രങ്ങള്‍

1994ല്‍ പുറത്തിറങ്ങിയ ചിത്രമാണിത്. അനില്‍ കപൂറും മനീഷ കൊയ്രാളയും ജാക്കി ഷ്രോഫും പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രത്തില്‍ ബ്രിട്ടീഷ് ഭരണത്തിന്റെ പ്രതാപം മങ്ങുന്ന കാലത്ത് നടന്ന കഥയാണ് പറയുന്നത്. ഈ സാമൂഹികാവസ്ഥയില്‍ പ്രണയബദ്ധരാകുന്ന നരേന്‍ സിങ്ങിന്റെയും രജ്ജോ പഥകിന്റെയും കഥയാണ് ചിത്രം പറയുന്നത്. ഗാഢമായ ഒരു ചുംബനസീനുണ്ടായിട്ടും എയു സര്‍ട്ടിഫിക്കേറ്റ് ലഭിച്ച ചിത്രമാണിത്. ചിത്രത്തിലെ സംഗീതം, ചിത്രസംയോജനം, സിനിമാറ്റോഗ്രഫി എന്നിവയെല്ലാം വലിയ പ്രശംസകള്‍ നേടിയിട്ടുണ്ട്. മനീഷയുടെ ചിത്രങ്ങളില്‍ ഏറ്റവും മികച്ചതൊന്നാണിത്.

ദേശസ്‌നേഹമുണര്‍ത്തുന്ന ചിത്രങ്ങള്‍

2004ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തില്‍ ഷാരൂഖ് ഖാനും ഗായത്രി ജോഷിയുമാണ് പ്രധാന കഥാപാത്രങ്ങളായി എത്തിയത്. അശുതോഷ് ഗൗരികര്‍ സംവിധാനം ചെയ്ത ഈ ചിത്രം അമേരിക്കയില്‍ പഠിച്ചുവളര്‍ന്ന മോഹന്‍ ഭാര്‍ഗവയെന്ന യുവാവ് ഇന്ത്യയിലെ സ്വന്തം ഗ്രാമത്തില്‍ മുത്തശ്ശിയെ കാണാനെത്തുന്നതുമായി ബന്ധപ്പെട്ടകഥയാണ് പറഞ്ഞത്. ഗ്രാമീണരുടെ ജീവിതം കണ്ടറിയുന്ന മോഹന്‍ അവര്‍ക്കൊപ്പം ഒരാളായി മാറുന്നതും അവിടെ നല്ല മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നതുമാണ് ചിത്രത്തിലുള്ളത്.

ദേശസ്‌നേഹമുണര്‍ത്തുന്ന ചിത്രങ്ങള്‍

ഫര്‍ഹാന്‍ അക്തര്‍ സംവിധാനം ചെയ്ത ഈ ചിത്രവും 2004ലാണ് പുറത്തിറങ്ങിയത്. ഹൃത്വിക് റോഷന്‍ പ്രീതി സിന്റ, അമിതാഭ് ബച്ചന്‍, ഓം പുരി, ബൊമന്‍ ഇറാനി എന്നിവര്‍ പ്രധാനവേഷത്തില്‍ എത്തിയ ഈ ചിത്രം വാര്‍ ഡ്രാമ ഗണത്തില്‍പ്പെടുന്ന ചിത്രമാണ്. ലെഫ്റ്റനന്റിന്റെ വേഷത്തിലാണ് ഹൃത്തിക് ഈ ചിത്രത്തില്‍ അഭിനയിച്ചത്. 1999ലെ കാര്‍ഗില്‍ യുദ്ധവുമായി ബന്ധപ്പെട്ട കഥയാണ് ചിത്രം പറയുന്നത്.

ദേശസ്‌നേഹമുണര്‍ത്തുന്ന ചിത്രങ്ങള്‍

1997ല്‍ പുറത്തിറങ്ങിയ ഈ ചിത്രം 1971ലെ ഇന്ത്യ പാക് യുദ്ധവുമായി ബന്ധപ്പെട്ടൊരു കഥയാണ് പറഞ്ഞത്. ജെപി ദത്ത സംവധാനം ചെയ്ത ചിത്രത്തില്‍ സണ്ണി ഡിയോള്‍, സുനില്‍ ഷെട്ടി, അക്ഷയ് ഖന്ന, ജാ്ക്ക് ഷ്രോഫ് എന്നിവരാണ് പ്രധാനവേഷത്തില്‍ എത്തിയത്.

ദേശസ്‌നേഹമുണര്‍ത്തുന്ന ചിത്രങ്ങള്‍

അജയ് ദേവ്ഗണ്‍ പ്രധാനവേഷത്തിലെത്തിയ ഈ ചിത്രം സ്വാതന്ത്ര സമര പോരാളിയായ ഭഗത് സിങ്ങിന്റെ ജീവികഥയാണ് പറയുന്നത്. രാജ്കുമാര്‍ സന്തോഷ് സംവിധാനം ചെയ്ത ഈ ചിത്രം രണ്ട് ദേശീയ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്.

ദേശസ്‌നേഹമുണര്‍ത്തുന്ന ചിത്രങ്ങള്‍

2007ല്‍ പുറത്തിറങ്ങിയ ഈ ചിത്രം ഹോക്കി പരിശീലകന്റെ കഥയാണ് പറയുന്നത്. ഇന്ത്യയുടെ ഹോക്കി ടീമിന്റെ മുന്‍ക്യാപ്റ്റനായിരുന്ന കബീര്‍ ഖാനായി എത്തിയത് ഷാരൂഖ് ഖാന്‍ ആണ്. പാകിസ്താനുമായുള്ള മത്സരത്തില്‍ ടീം തോറ്റതോടെ അരക്ഷിതനായി മാറുന്ന കബീര്‍ ഖാന്റെ തിരിച്ചുവരവിന്റെ കഥയാണ് ചിത്രത്തില്‍ പറയുന്നത്. ഇന്ത്യയുടെ വനിതാ ഹോക്കി ടീമിനെ പരിശീലിപ്പിച്ച് കബീര്‍ ഖാന്‍ തന്റെ കഴിവ് തെളിയിക്കുകയും രാജ്യസ്‌നേഹം ഉയര്‍ത്തിക്കാട്ടുകയുമാണ് ചെയ്യുന്നത്. ഏറെ പ്രശംസകള്‍ നേടിയ ഈ ചിത്രം ഷിമിത് അമിന്‍ ആണ് സംവിധാനം ചെയ്തത്.

ദേശസ്‌നേഹമുണര്‍ത്തുന്ന ചിത്രങ്ങള്‍

2001ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തില്‍ അമീര്‍ ഖാനാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ഗ്രാമീണ ക്രിക്കറ്റിന്റെയും ബ്രിട്ടീഷ് ഭരണത്തിന്റെയും കഥ പറഞ്ഞ ചിത്രം ഏറെ പുരസ്‌കാരങ്ങളും പ്രശംസകളും നേടിയിട്ടുണ്ട്. അശുതോഷ് ഗൗരികര്‍ സംവിധാനം ചെയ്ത ഈ ചിത്രം ഭുജിന് സമീപത്തെ ഗ്രാമത്തിലാണ് ചിത്രീകരിച്ചത്. ദേശീയോദ്ഗ്രഥന വിഭാഗത്തില്‍പ്പെടുന്ന ചിത്രങ്ങളില്‍ മികച്ചതെന്ന് വിശേഷിപ്പിക്കപ്പെട്ടചിത്രം കൂടിയാണിത്.

ദേശസ്‌നേഹമുണര്‍ത്തുന്ന ചിത്രങ്ങള്‍

2006ല്‍ പുറത്തിറങ്ങിയ ഈ ചിത്രം രാകേഷ് ഓംപ്രകാശ് മെഹ്‌റ സംവിധാനം ചെയ്ത ചിത്രമാണ്. അമീര്‍ ഖാന്‍, സിദ്ദാര്‍ത്ഥ് നാരായണ്‍, സോഹ അലി ഖാന്‍, കുനാല്‍ കപൂര്‍, മാധവന്‍, ശര്‍മ്മന്‍ ജോഷി, അതുല്‍ കുല്‍ക്കര്‍ണി എന്നിവരാണ് ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തിയത്. സ്വന്തം മുത്തശ്ശന്റെ ഡയറി വായിച്ച് ഇന്ത്യയിലെ സ്വാതന്ത്ര്യ സമര സേനാനികളെക്കുറിച്ച് ഡോക്യുമെന്ററില എടുക്കാനായി ഒരാള്‍ ത്തെുകയും അതിലഭിനിയക്കാന്‍ നാല് യുവാക്കളോട് ആവശ്യപ്പെടുകയുമാണ്. തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ വിഷയം. ഇന്ത്യയിലെ ഏറ്റവും വലിയ ശാപമായ അഴിമതിയെ തുറന്നുകാട്ടുന്ന ചിത്രമാണിത്.

English summary
8 Bollywood Film which will reflects patriotic feel in indians

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam