ശ്രീനിഷിന്റെ കൈ പിടിച്ച് പേളി മാണി, ഒരു സന്തോഷവാർത്ത പങ്കുവെച്ച് താരം, ചെല്ലക്കണ്ണൻ ഉടൻ വരുന്നു
സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് ബിഗ് ബോസ് താരങ്ങളായ പേളി മാണിയും ശ്രീനീഷ് അരവിന്ദും. മിനിസ്ക്രീനിൽ സജീവമായ താരങ്ങൾ ബിഗ് ബോസ് ഷോയിൽ എത്തിയതിന് ശേഷമാണ് പ്രേക്ഷകരുടെ ഇടയിൽ കൂടുതൽ ചർച്ചയാകുന്നത്. താരങ്ങളുടെ സൗഹൃദവും പ്രണയവും പിണക്കവുമെല്ലാം പ്രേക്ഷകർ ലൈവായി കണ്ടതാണ്.
2019 ൽ ആയിരുന്നു പേളിയും ശ്രീനിഷും വിവാഹിതരാകുന്നത്. ഹിന്ദു- ക്രിസ്തീയ ആചാര വിധി പ്രകാരമായിരുന്നു ഇവരുടെ വിവാഹം. ഷോയിൽ നിൽക്കാൻ വേണ്ടിയുള്ള നാടകമായിരുന്നു പ്രണയം എന്ന വിധി എഴുത്ത് പൊളിച്ചു കൊണ്ടായിരുന്നു താരങ്ങൾ വിവാഹിതരായത്. മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരങ്ങളായത് കൊണ്ട് തന്നെ ഇവരുടെ വിവാഹം ആരാധകർ ആഘോഷമാക്കുകയായിരുന്നു.

സമൂഹമാധ്യമങ്ങളിൽ സജീവമായ താരങ്ങൾ തങ്ങളുടെ ചെറിയ വിശേഷങ്ങൾ പോലും സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് ശ്രീനിഷിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റാണ്. പേളിക്കൊപ്പം ബീച്ചിലൂടെ നടക്കുന്ന ചിത്രമാണ് നടൻ പങ്കുവെച്ചിരിക്കുന്നത്. ചിത്രം പോലെ തന്നെ നൽകിയിരിക്കുന്ന അടിക്കുറിപ്പും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിട്ടുണ്ട്.

നീല ചുരിദാറിൽ നിറ വയറുമായിട്ടാണ് പേളി ശ്രീനിഷിനോടൊപ്പം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കണ്ണട ധരിച്ച സിമ്പിൾ ലുക്കിലായിരുന്നു ശ്രീനിഷും. അമ്മയാകാൻ തയ്യാറെടുക്കുന്ന പേളിയുടെ ചെറിയ വിശേഷങ്ങൾ പോലും പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ച വിഷയമാണ്. പുതിയ അതിഥി എത്താൻ ഇനി വളരെ കുറച്ചു നളുകൾ മാത്രമാണുള്ളത്. താരങ്ങളെ പോലെ ആരാധകരും കുഞ്ഞിനെ കാണാൻ കാത്തിരിക്കുകയാണ്.

കുഞ്ഞ് അതിഥി എത്തുന്നതിന് മുൻപ് തന്നെ മറ്റൊരു സന്തോഷ വാർത്ത പങ്കുവെയ്ക്കുകയാണ് ശ്രീനിഷ്. താരങ്ങളുടെ പുതിയ ചിത്രത്തിനോടൊപ്പമാണ് ഈ വിവരം പങ്കുവെച്ചിരിക്കുന്നത്. പേളിയും ശ്രീനിഷും പ്രധാന കഥാപാത്രങ്ങളായി എത്തിയ വെബ് സീരീസായിരുന്നു പേളിഷ്. ലോക്ക് ഡൗൺ കാലത്ത് പുറത്തെത്തിയ സീരീസിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. സീരിസിലെ എൻ ചെല്ലക്കുട്ടിയേ... എന്ന് തുടങ്ങുന്ന ഗാനം സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. ഈ ഗാനത്തിന്റെ പുതിയ വെർഷൻ അധികം വൈകാതെ പുറത്തിറങ്ങുമെന്നാണ് താരങ്ങൾ പറയുന്നത്. പാട്ടിന്റെ ആദ്യ വരികൾ പങ്കുവെച്ച് കൊണ്ടാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
Recommended Video

എൻ ചെല്ലക്കുട്ടിയെ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ഫീമെയിൽ വെർഷനാണ് പുറത്തു വരുന്നത്. പുതിയ പാട്ടിനായി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ശ്രീനിഷിന്റെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. മികച്ച കമന്റുകളാണ് ലഭിക്കുന്നത്. പാട്ടിന്റെ റിലീസിനെ കുറിച്ചാണ് പ്രേക്ഷകർക്ക് അധികവും അറിയേണ്ടത്. ശ്രീനിഷിന്റെ പോസ്റ്റ് പേളിയും ഷെയർ ചെയ്തിട്ടുണ്ട്.


Click it and Unblock the Notifications