For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹത്തോടെ പേര്‍ളിയുടെ ഭാഗ്യം തെളിഞ്ഞു! അഭിഷേക് ബച്ചന്റെ നായികയായി പേര്‍ളി ബോളിവുഡിലേക്ക്

  |

  കേരളത്തിലെ ടെലിവിഷന്‍ അവതാരകമാരില്‍ മുന്‍നിരയിലുള്ള ആളാണ് പേര്‍ളി മാണി. ബിഗ് ബോസില്‍ മത്സരിക്കാന്‍ എത്തിയതോടെയാണ് പേര്‍ളിയ്ക്ക് ആരാധകരുടെ എണ്ണം വര്‍ദ്ധിച്ചത്. ബിഗ് ബോസില്‍ നിന്നും ശ്രീനിഷ് അരവിന്ദിനോടുണ്ടായ പേര്‍ളിയുടെ പ്രണയമായിരുന്നു ഏറ്റവുമധികം ചര്‍ച്ചയാകപ്പെട്ടത്. അടുത്തിടെ ഇരുവരും വിവാഹിതരായതിന്റെ വിശേഷങ്ങളാണ് ഈ ദിവസങ്ങൡലെല്ലാം സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നിന്നിരുന്നത്.

  വിവാഹത്തോടെ പേര്‍ളിയുടെ ഭാഗ്യം തെളിഞ്ഞെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാവുന്നത്. അവതാരക എന്നതിലപ്പുറം നായികയായി അഭിനയിക്കുന്ന പേര്‍ളി ബോളിവുഡിലേക്ക് അഭിനയിക്കാന്‍ പോവുകയാണ്. വമ്പന്‍ താരങ്ങള്‍ക്കൊപ്പമാണ് പേര്‍ളിയുടെ ബോളിവുഡിലേക്കുള്ള അരങ്ങേറ്റമെന്നുമെല്ലാം സൂചിപ്പിച്ച് കൊണ്ട് നടി തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ വാര്‍ത്ത പങ്കുവെച്ചിരിക്കുന്നത്.

  വിവാഹശേഷം സന്തോഷകരമായ ജീവിതം നയിക്കുന്നതിനിടെയാണ് പേര്‍ളി ബോളിവുഡ് സിനിമയിലേക്ക് അഭിനയിക്കാന്‍ പോവുകയാണെന്നുള്ള റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്. ചിത്രത്തില്‍ നായകനായിട്ടെത്തുന്നത് നടന്‍ അഭിഷേക് ബച്ചനാണ്. ആദിത്യ കപൂറാണ് മറ്റൊരു പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അനുരാദ് ബസു ആണ് സംവിധായകന്‍. ചിത്രത്തില്‍ വെല്ലുവിളി നിറഞ്ഞൊരു കഥാപാത്രത്തെയാണ് പേര്‍ളി അവതരിപ്പിക്കാന്‍ പോവുന്നതെന്നാണ് പുറത്ത് വന്ന റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാവുന്നത്.

  മുംബൈയില്‍ നിന്നും ചിത്രീകരണം ആരംഭിച്ച സിനിമയുടെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായിട്ടുണ്ടെന്നാണ് അറിയാന്‍ കഴിയുന്നത്. അടുത്ത ഷെഡ്യൂള്‍ ആഗസ്റ്റോട് കൂടി ഗോവയില്‍ നിന്നുമാണ് ആരംഭിക്കുന്നത്. അനുരാഗ് ബസു സംവിധാനം ചെയ്ത് 2007 ല്‍ റിലീസിനെത്തിയ ലൈഫ് ഇന്‍ എ മെട്രോ എന്ന സിനിമയുടെ രണ്ടാം ഭാഗമാണിതെന്നാണ് സൂചന. രണ്ടാം ഭാഗമായി ഒരുക്കുന്ന ചിത്രമല്ലെന്നും മറ്റൊരു പുതിയ സിനിമയായി നിര്‍മ്മിക്കാനാണ് ഉദ്ദേശിക്കുന്നതെന്നുമാണ് അറിയാന്‍ കഴിയുന്നത്.

  അഭിഷേക് ബച്ചന്‍, ആദിത്യ റോയി കപൂര്‍, പങ്കജ് തൃപ്തി, രാജ്കുമാര്‍ റാവൂ, സാനിയ മല്‍ഹോത്ര, സന ഷെയ്ഖ് ഫാത്തിമ, റോഹിത് ശരത്, എന്നിവരാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഡാര്‍ക്ക് കോമഡിയായി ഒരുക്കുന്ന സിനിമ അടുത്ത വര്‍ഷം തിയറ്ററുകളിലേക്ക് എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവര്‍ത്തകര്‍. പേര്‍ളിയുടെ കഥാപാത്രത്തെ കുറിച്ചോ മറ്റ് സിനിമയുടെ പ്രമേയം എന്താണെന്നതിനെ കുറിച്ചോ കൂടുതല്‍ വിവരങ്ങള്‍ ഇനിയും വന്നിട്ടില്ല.

  സൗബിന്‍ ഷാഹിറിന്റെ ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ വരുന്നു! റിലീസ് നവംബറില്‍?

  ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയാണ് പേര്‍ളി വലിയ ജനശ്രദ്ധ നേടുന്നത്. മലയാളം ബിഗ് ബോസ് സീസണ്‍ ഒന്ന് തരംഗമായതും പേര്‍ളിയുടെ പേരിലൂടെയായിരുന്നു. ഷോ യില്‍ വിജയിച്ച പേര്‍ളി രണ്ടാം സ്ഥാനത്തിന് അര്‍ഹയായിരുന്നു. മത്സരത്തില്‍ വിജയിച്ചത് മാത്രമല്ല ജീവിത പങ്കാളിയെ കണ്ടെത്താനും നടിയ്ക്ക് കഴിഞ്ഞത് ഇതിലൂടെയായിരുന്നു. മറ്റൊരു മത്സരാര്‍ത്ഥിയായ ശ്രീനിഷ് അരവിന്ദും പേര്‍ളിയും ഇക്കൊല്ലം മേയ് മാസത്തിലായിരുന്നു വിവാഹിതരായത്. വിവാഹശേഷം ഹണിമൂണ്‍ ആഘോഷങ്ങളുടെ തിരക്കിലായിരുന്നു താരദമ്പതികള്‍.

  ഇത് ആസിഫ് അലി തന്നെയാണോ!! പുതിയ ഗെറ്റപ്പ് കണ്ട് ഞെട്ടി ആരാധകർ, മോഷന്‍ പോസ്റ്റര്‍ കാണാം

  അവതാരക എന്നതിലപ്പുറം നിരവധി സിനിമകളില്‍ പേര്‍ളി അഭിനയിച്ചിരുന്നു. ഹൂ എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. ഈ സിനിമയുടെ രണ്ടാം ഭാഗം കൂടി വരാനിരിക്കുകയാണ്. ഇതിനൊപ്പമാണ് പേര്‍ളി മാണിയുടെ ബോളിവുഡ് അരങ്ങേറ്റ വാര്‍ത്ത തരംഗമാവുന്നത്. നടി പങ്കുവെച്ച പോസ്റ്റിന് താഴെ ആശംസകളുമായി ആരാധകര്‍ എത്തിയിരിക്കുകയാണ്. പേര്‍ളിഷ് ആര്‍മി എന്ന ഫാന്‍ ഗ്രൂപ്പുകളിലും ഇത് തന്നെയാണ് പ്രധാന ചര്‍ച്ച വിഷയം.

  ഞങ്ങൾ വളരെ അനുഗ്രഹീതരാണെന്ന് തോന്നുന്നു!! കുഞ്ഞിന്റെ പേര് പങ്കുവെച്ച് പ്രിയപ്പെട്ട താരം...

  English summary
  Pearle Maaney's bollywood Debut with Abhishek Bachan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X