ശ്രീദേവിയുടെ മകളായതിന്റെ പേരിൽ പരിഹാസം, അമ്മയേയും ചേച്ചിയേയും പോലെയല്ല ഞാൻ

താരങ്ങളെ പോലെ അവരുടെ മക്കളും സോഷ്യൽ മീഡിയയിലും സിനിമ കോളങ്ങളിലും ചർച്ച വിഷയമാകാറുണ്ട്. സിനിമ ഗോസിപ്പ് കോളങ്ങളിൽ ഏറ്റവും കൂടുതൽ ചർച്ച വിഷയമായ പേരായിരുന്നു നടി ശ്രീദേവിയുടേത്. ഭൂമിയിൽ നിന്ന് വിടപറഞ്ഞിട്ടു പോലും നടിയെ വെറുതെ വിടാൻ പാപ്പരാസികൾ തയ്യാറായിരുന്നില്ല. ശ്രീദേവി മാത്രമല്ല മക്കളായ ജാൻവിയും ഖുഷിയും പാപ്പരാസികളുടെ സ്ഥിരം ഇരയായിരുന്നു. ഇപ്പോഴിത ശ്രീദേവിയുടെ മകളായതിന്റെ പേരിൽ കേൾക്കേണ്ടി വന്ന പരിഹാസത്തെ കുറിച്ച് ഇളയമകൾ ഖുശി കപൂർ. ഇൻസ്റ്റഗ്രാം വീഡിയോയിലൂടെയാണ് താരപുത്രി ഇക്കാര്യം വെളിപ്പെടുത്തിയത്. കേൾക്കേണ്ടി വന്ന വിമർശനങ്ങൾ തന്നെ മാനസികമായും ശരീരികമായും ബാധിച്ചെന്ന് ഖുശി പറയുന്നു.

kushi-sridevi

താൻ 19 വയസ്സുള്ള ഒരു സാധാരണ പെൺകുട്ടിയാണെന്ന് പറഞ്ഞു കൊണ്ടാണ് വീ‍ഡിയോ ആരംഭിക്കുന്നത്. എന്റെ ആഗ്രഹത്തിനൊത്ത് ജീവിക്കാൻ ഇതുവരെ തനിയ്ക്ക് കഴിഞ്ഞിട്ടില്ല. എന്നാൽ താൻ വളർന്നു കൊണ്ടിരിക്കുകയാണ്. ജീവിതത്തിൽ ഇതുവരെ താൻ ഒന്നും ചെയ്തിട്ടില്ല. എന്നാൽ ചിലർ എന്നെ പ്രശംസിക്കുന്നുണ്ട്. ഇതിനെ ഞാൻ വലിയൊരു ബഹുമതിയായിട്ടാണ് കാണുന്നത് . മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ കഴിയുക എന്നത് ഏറ്റവും വിലമതിക്കുന്ന കാര്യമാണെന്നും ഖുശി പറയുന്നു.

എന്നാൽ പ്രശംസ മാത്രമല്ല കേൾക്കേണ്ടി വന്ന വിമർശനങ്ങളെ കുറിച്ചും താരപുത്രി പറയുന്നുണ്ട്. ഇത് തന്നെ മാനസികമായും ശരീരികമായും ബാധിച്ചിരുന്നു. എപ്പോഴും ആളുകൾ എന്നെ കളിയാക്കും. താൻ നാണം കുണുങ്ങിയും പരുങ്ങി നിൽക്കുന്നവളുമാണ് തീർച്ചയായും ചില അവസരങ്ങളിൽ ഇത് വെറുപ്പ് സൃഷ്ടിക്കും. പ്രത്യേകിച്ച് ചെറുപ്പകാലത്ത്. ഞാൻ എന്ന വ്യക്തിയെ എല്ലാവരും അറിയണം. അതാണ് ഞാൻ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നതും. എന്നാൽ അത് എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടതെന്ന് എനിയ്ക്ക് അറിയില്ല.

കുട്ടിക്കാലത്ത് മാതാപിതാക്കളോടുള്ള പെരുമാറ്റത്തിൽ ഇത് ബാധിച്ചിരുന്നു.ഞാൻ എന്റെ അമ്മയെപ്പോലേയും സഹോദരിയെ പോലേയും അല്ല. ഇത് പറഞ്ഞ് ആളുകൾ തന്നെ പരിഹസിക്കാറുണ്ടായിരുന്നു. ഞാൻ ശരീരം നോക്കുന്നവളായിരുന്നില്ല. അത് എന്റെ ഭക്ഷണത്തേയും വസ്ത്രങ്ങളേയും ബാധിച്ചിരുന്നു. പിന്നീട് ഞാൻ എന്നെ തന്നെ സ്നേഹിക്കാൻ പഠിക്കുകയായിരുന്നെന്ന് താരപുത്രി വീഡിയോയിൽ പറയുന്നു. അമ്മയേയും ചേച്ചിയേയും പോലെ സിനിമയിൽ ചുവട് വയ്ക്കാൻ തയ്യാറെടുക്കുകയാണ് ഖുശിയും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X