»   » പ്രസവ ശേഷം ഐശ്വര്യയെക്കുറിച്ച് പറഞ്ഞത് കേട്ട് തകര്‍ന്നുപോയെന്ന് അഭിഷേക് ബച്ചന്‍! മാനസികമായ തകര്‍ച്ച!

പ്രസവ ശേഷം ഐശ്വര്യയെക്കുറിച്ച് പറഞ്ഞത് കേട്ട് തകര്‍ന്നുപോയെന്ന് അഭിഷേക് ബച്ചന്‍! മാനസികമായ തകര്‍ച്ച!

Posted By:
Subscribe to Filmibeat Malayalam

ബോളിവുഡ് സിനിമാപ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് ഐശ്വര്യയും അഭിഷേക് ബച്ചനും. ഇന്ത്യന്‍ സിനിമയിലെ തന്നെ ശക്തമായ അഭിനേത്രിയും മുന്‍ ലോക സുന്ദരിയുമായ ഐശ്വര്യറായിയെ വിവാഹം കഴിച്ചതിന് ശേഷമുള്ള ജീവിതത്തെക്കുറിച്ച് തുറന്നു പറയുകയാണ് അഭിഷേക് ബച്ചന്‍.

ആരാധ്യയുടെ ജനനത്തിന് ശേഷം ഐശ്വര്യയെക്കുറിച്ച് പല തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. മാനസികമായി താന്‍ ഏറെ തളര്‍ന്നുപോയൊരു അവസരം കൂടിയായിരുന്നു അതെന്ന് താരപുത്രന്‍ പറയുന്നു. പാപ്പരാസികള്‍ വിടാതെ പിന്തുടരുന്ന താരദമ്പതികളിലൊരാളാണ് ഇവര്‍. എന്നാല്‍ അത്യപൂര്‍വ്വമായി മാത്രമേ അഭിഷേക് ബച്ചന്‍ ഇത്തരം വിവാദങ്ങളോട് പ്രതികരിക്കാറുള്ളൂ.

മാനസികമായി തകര്‍ന്നുപോയിരുന്നു

പ്രസവ ശേഷം ഐശ്വര്യയെക്കുറിച്ച് പല തരത്തിലുള്ള വാര്‍ത്തകളാണ് പാപ്പരാസികള്‍ പ്രചരിപ്പിച്ചത്. വോഗ് മാഗസിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം മനസ്സു തുറന്നത്.

അമ്മയെന്ന നിലയില്‍

അമ്മയെന്ന നിലയില്‍ ആഷിന് മുഴുവന്‍ മാര്‍ക്കും നല്‍കും. ആരാധ്യയുടെ കാര്യങ്ങളെല്ലാം കൃത്യമായി ഐശ്വര്യ നേക്കുന്നുണ്ട്. സൂപ്പര്‍ മം തന്നെയാണ് ഐശ്വര്യ.

പലതും പ്രചരിപ്പിച്ചു

ആരാധ്യയെ പ്രസവിച്ചതിന് ശേഷം ഐശ്വര്യ വണ്ണം വെച്ചിരുന്നു. അതിനെക്കുറിച്ച് പല തരത്തിലുള്ള കഥകളാണ് പ്രചരിച്ചത്. ഇത് തന്നെ വല്ലാതെ അസ്വസ്ഥമാക്കിയിരുന്നുവെന്ന് താരം പറയുന്നു.

ഐശ്വര്യ പറഞ്ഞത്

ഇത്തരം കാര്യങ്ങളെല്ലാം അവളും അറിയുന്നുണ്ടായിരുന്നു. അവളും തകര്‍ന്നു പോയിരുന്നു. ഒരു ദിവസം പോലും ജിമ്മില്‍ ചെലവഴിക്കാന്‍ അവള്‍ക്ക് കഴിയുമായിരുന്നില്ല.

ആദ്യമായി കണ്ടത്

ഒരു ഫോട്ടോ ഷൂട്ടിനിടയില്‍ വെച്ചാണ് അഭിഷേക് ബച്ചന്‍ ഐശ്വര്യയെ ആദ്യമായി കണ്ടത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ ഇവര്‍ ഒരുമിച്ച് അഭിനയിക്കുകയും ചെയ്തു. അതായിരുന്നു എല്ലാത്തിനും തുടക്കമായതെന്നും താരം പറയുന്നു.

17 വര്‍ഷത്തെ അടുപ്പം

17 വര്‍ഷമായി തനിക്ക് അവളെ കൃത്യമായി അറിയാം. വിവാഹത്തിന് ശേഷമുള്ള പത്ത് വര്‍ഷം ശരിക്കും മനോഹരമായിരുന്നു. ഇപ്പോഴും ജീവിതം ആസ്വദിക്കുകയാണ് തങ്ങളെന്നും താരം പറയുന്നു

മോഡലിങ്ങില്‍ നിന്നും സിനിമയിലേക്ക്

സിനിമയിലെത്തുന്നതിന് മുന്‍പേ തന്നെ മോഡലിങ്ങില്‍ സജീവമായിരുന്നു ഐശ്വര്യ. 18ാമത്തെ വയസ്സിലാണ് താരം മോഡലിങ്ങ് തുടങ്ങിയത്. പിന്നീട് സിനിമയിലേക്ക് പ്രവേശിക്കുകയായിരുന്നു.

എല്ലാം ഒഴിവാക്കി

മണിരത്‌നം ചിത്രത്തില്‍ ജോയിന്‍ ചെയ്യാന്‍ വന്ന ദിവസത്തെക്കുറിച്ച് ഇപ്പോഴും ഓര്‍മ്മയുണ്ട്. വന്നയുടനെ തന്നെ മേക്കപ്പ് ഒഴിവാക്കാനായിരുന്നു അദ്ദേഹം നിര്‍ദേശിച്ചത്. അനുസരണയോടെ തന്നെ ആഷ് അതു ചെയ്തിരുന്നു.

രാവണ്‍ ഷൂട്ടിങ്ങിനിടയില്‍

രാവണ്‍ സിനിമയില്‍ അഭിനയിക്കുന്ന സമയത്ത് നിരവധി വെല്ലുവിളികള്‍ നേരിട്ടിരുന്നു. ഹിന്ദിയിലും തമിഴിലുമായാണ് താരം അഭിനയിച്ചത്. ഏകദേശം ഒരേ സമയത്തായിരുന്നു ഇത് ചിത്രീകരിച്ചത്.

English summary
After Aaradhya was born, the media went at her about her weight gain. Nasty things were written, which really upset me.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X