'അച്ഛനും മക്കളും... പെർഫെക്ട് ഫാമിലി പിക്'; സെയ്ഫ് അലി ഖാന്റെ കുടുംബചിത്രം ഏറ്റെടുത്ത് സോഷ്യൽമീഡിയ!

ബോളിവുഡിലെ സ്റ്റാർ കപ്പിൾസാണ് സെയ്ഫ് അലി ഖാനും കരീന കപൂറും. നീണ്ട നാളത്ത പ്രണയത്തിനും വിവാദങ്ങൾക്കും വിമർശനങ്ങൾക്കും ഒടുവിലായിരുന്നു ഇരുവരുടേയും വിവാഹം. അമൃത സിങിനെ ഡിവോഴ്സ് ചെയ്ത ശേഷമാണ് സെയ്ഫ് കരീന കപൂറിനെ വിവാഹം ചെയ്തത്. സെയ്ഫിന്റെ സിനിമാ ജീവിതത്തെക്കാൾ എല്ലാവർക്കും സുപരിചിതം അ​ദ്ദേഹത്തിന്റെ സ്വകാര്യ ജീവിതമാണ്. തന്നേക്കാൾ പത്ത് വയസ് മൂത്ത നടിയെ വിവാഹം ചെയ്തുവെന്ന പേരിലാണ് സെയ്ഫ് സിനിമയിലെ തുടക്കകാലത്ത് വാർത്തകളിൽ നിറഞ്ഞത്. ആ ബന്ധത്തിൽ സെയ്ഫിന് സാറാ ഇബ്രാഹിം എന്നിങ്ങനെ രണ്ട് മക്കളുമുണ്ട്. സാറാ ബോളിവുഡിലെ യുവനടിയായി തിളങ്ങുകയാണ്.

ദാമ്പത്യ ജീവിതം പതിമൂന്ന് വർഷം പിന്നിട്ടപ്പോഴാണ് ഇരുവരും പിരിയാൻ തീരുമാനിച്ചത്. നടിയായിരുന്ന അമൃത വിവാഹത്തോടെ അഭിനയം നിർത്തി കുടുംബിനിയായി. വിവാഹ ബന്ധം വേർപ്പെടുത്തിയ ശേഷ‌വും സിനിമായിലേക്ക് തിരികെ വരാൻ അമൃത തയ്യാറായിട്ടില്ല. ശേഷം സെയ്ഫ് കുറച്ച് നാൾ ഒറ്റയ്ക്ക് ജീവിതം മൂന്നോട്ട് കൊണ്ടുപോയി പിന്നീടാണ് കരീന കപൂറുമായി പ്രണയത്തിലായത്. അമൃതയെ പ്രണയിച്ചിരുന്ന സമയത്ത് സെയ്ഫ് കേട്ടിരുന്ന പ്രായത്തെ സംബന്ധിച്ചുള്ള വിമർശനങ്ങൾ സെയ്ഫിനെ കരീന പ്രണയിക്കാൻ തുടങ്ങിയപ്പോൾ കരീന കേൾക്കേണ്ടി വന്നു.

സെയ്ഫിന്റെ കുടുംബം

പ്രായം കൂടിയതും ഒരു തവണ വിവാഹിതനുമായ വ്യക്തിയുമായി എന്തിന് ബന്ധം കൊണ്ടുനടക്കുന്നുവെന്ന തരത്തിലായിരുന്നു കരീനയ്ക്ക് നേരെ ചോദ്യങ്ങൾ വന്നത്. പിന്നീട് വിമർശനങ്ങൾ കാറ്റിൽ പറത്തി കരീന സെയ്ഫിനെ 2012ൽ വിവാഹം ചെയ്തു. ഇപ്പോൾ ഇരുവർക്കും തൈമൂർ അലി ഖാൻ, ജെ​ഗാം​ഗീർ അലി ഖാൻ എന്നിങ്ങനെ രണ്ട് മക്കളാണുള്ളത്. അമ്മയുമായുള്ള ബന്ധം വേർപ്പെടുത്തി അച്ഛൻ പോയി എന്ന വെറുപ്പൊന്നും സൂക്ഷിക്കാതെയാണ് സാറയും ഇബ്രാഹിമും സെയ്ഫ് അലി ഖാനുമായി ഇപ്പോഴും സ്നേഹബന്ധം തുടരുന്നത്. കരീന കപൂറിന്റെ വീട്ടിൽ നടക്കുന്ന വിശേഷങ്ങളിലടക്കം സാറായും ഇബ്രാഹിമും സ്ഥിരം അതിഥികളായി എത്താറുണ്ട്. ഇന്ന് കരീനയുടേയും സെയ്ഫിന്റേയും രണ്ടാമത്തെ മകൻ ജെഹാം​ഗീറിന്റെ ഒന്നാം പിറന്നാൾ ആയിരുന്നു.

ജെഹാം​ഗീറിന്റെ ഒന്നാം പിറന്നാൾ

താര കുടുംബം ആഘോഷമായിട്ടാണ് പിറന്നാൾ കൊണ്ടാടിയത്. ജെഹാം​ഗീറിനെ മകനെപ്പോലെയാണ് സാറാ കൊണ്ടുനടക്കുന്നത്. അതിനാൽ തന്നെ തന്റെ കുഞ്ഞനിയന്റെ ഒന്നാം പിറന്നാൾ ആഘോഷമാക്കാൻ സാറയും ഇബ്രാഹിമും എത്തിയിരുന്നു. പിറന്നാൾ ആഘോഷത്തിനിടെ പകർത്തിയ ഒരു കുടുംബ ചിത്രം സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ് സാറാ അലി ഖാൻ. സെയ്ഫിനൊപ്പം സാറയും ഇബ്രാഹിമും തൈമൂറും ജെഹാം​ഗീറും നിൽക്കുന്നതാണ് ചിത്രം. ജെഹാം​ഗീറിന് മനോഹരമായ പിറന്നാൾ‌ ആശംസയും ചിത്രം പങ്കുവെച്ച് സാറ നേർന്നിട്ടുണ്ട്. ചിത്രത്തിൽ സാറയാണ് കരയുന്ന ജെഹാം​ഗീറിനെ എടുത്തിരിക്കുന്നത്. ഇബ്രഹിമിന്റെ തോളത്താണ് തൈമൂർ ഇരിക്കുന്നത്. കുടുംബ ചിത്രം വൈറലായതോടെ ചിലർ കരീന കപൂർ എവിടെയെന്നും കമന്റുകളിലൂടെ തിരക്കുന്നുണ്ടായിരുന്നു. സാറാ പങ്കുവെച്ച കുടുംബ ചിത്രം ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച് ആൽബത്തിലേക്ക് ഒരു ചിത്രം കൂടി എന്നാണ് കരീന കുറിച്ചത്.

നാല് മക്കൾക്കൊപ്പം സെയ്ഫ് അലി ഖാൻ

സെയ്ഫ് അലി ഖാന്റേയും കരീനയുടേയും ഇളയപുത്രന് ബോളിവുഡ് സെലിബ്രിറ്റികളടക്കം നിരവധി പേരാണ് ആശംസകൾ നേർന്നത്. അതേസമയം കരീനയുടെ പുതിയ ചില ദൃശ്യങ്ങൾ കണ്ടതോടെ നടി മൂന്നാമതും ഗർഭിണിയാണോ എന്ന് സംശയമാണ് ചില പാപ്പരാസികൾ ചോദിക്കുന്നത്. ആരാധകർക്കിടയിൽ അത്തരമൊരു സംശയമുണ്ടാക്കിയ വീഡിയോ സോഷ്യൽ മീഡിയയിലൂടെ വൈറൽ ആകുന്നുമുണ്ട്. കരീന എല്ലാ കാര്യത്തിലും വിട്ടുവീഴ്ച വരുത്താൻ തുടങ്ങിയെന്നാണ് ആരാധകരുടെ ആരോപണം. ഇത് ചൂണ്ടി കാണിച്ച് ചിലർ നടിയെ കളിയാക്കുകയും പരിഹസിക്കുകയും ചെയ്യുന്നുണ്ട്.

Read more about: saif ali khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X