»   » ആക്ഷന്‍ രംഗങ്ങളിലൂടെ ഫാന്റത്തിലെ ആദ്യ ഗാനം അഫ്ഗാന്‍ ജലേബി..

ആക്ഷന്‍ രംഗങ്ങളിലൂടെ ഫാന്റത്തിലെ ആദ്യ ഗാനം അഫ്ഗാന്‍ ജലേബി..

Posted By:
Subscribe to Filmibeat Malayalam

ആക്ഷന്‍ രംഗങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ഫാന്റത്തിലെ ആദ്യ ഗാനം 'അഫ്ഗാന്‍ ജലേബി' പുറത്തിറങ്ങി. മുംബൈ ആക്രമണത്തെ ആധാരമാക്കി നിര്‍ച്ചിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ ഇതിനോടകം ജനശ്രദ്ധ ആകര്‍ഷിച്ചു കഴിഞ്ഞു. ഗാനരംഗങ്ങളും പ്രേക്ഷകരെ ഹരം കൊള്ളിക്കുന്ന തരത്തിലാണ് ചിത്രീകരിച്ചിരിക്കുന്നത്.

സെയ്ദ് അസ്രര്‍ ഷായാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗായകന്‍ സയ്ദ് അസ്രര്‍ ഈ ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് പ്രീതമാണ്. അമിതാഭ് ബട്ടാചാര്യയാണ് ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നു.

katrina-kaif

കബീര്‍ ഖാന്‍ സംവിധാനം ചെയ്യുന്ന ഫാന്റം 2008ല്‍ മുംബൈയില്‍ നടന്ന തീവ്രവാദി ആക്രമണത്തെ ആധാരമാക്കിയാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഒരു ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണെന്ന് പറയാം. ചിത്രത്തില്‍ സെയ്ഫ് അലി ഖാനും, കത്രീന കെയ്ഫും മുഖ്യകഥാപാത്രത്തിലെത്തുന്നു.

കഴിഞ്ഞദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. മൂന്ന് ദിവസം കൊണ്ട് ഏകദേശം 24 ലക്ഷത്തിലധികം ആളുകളാണ് ട്രെയിലര്‍ യൂട്യൂബിലൂടെ മാത്രം കണ്ടത്. ചിത്രം ആഗസ്ത് 27ന് തിയറ്ററുകളിലെത്തും.

English summary
Pakistani singer Syed Asrar Shah's career has taken a new twist in the form of Bollywood debut in Kabir Khan's 'Afghan Jalebi'

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam