»   » ജയസൂര്യയുടെ നായികയോ ഇത്, സ്‌മോക്ക് ചെയ്യും, തോന്ന്യാസം കാണിക്കും, സോഷ്യല്‍ മീഡിയയിലെ ചിത്രങ്ങള്‍!!

ജയസൂര്യയുടെ നായികയോ ഇത്, സ്‌മോക്ക് ചെയ്യും, തോന്ന്യാസം കാണിക്കും, സോഷ്യല്‍ മീഡിയയിലെ ചിത്രങ്ങള്‍!!

Posted By: സാൻവിയ
Subscribe to Filmibeat Malayalam

മോഡലും നടിയുമായ പിയ ബാജ്‌പേയ് യെ മലയാളി പ്രേക്ഷകര്‍ക്കും നന്നായി അറിയാം. പൃഥ്വിരാജിന്റെ മാസ്റ്റേഴ്‌സ്, ജയസൂര്യ നായകനായ ആമയും മുയലും എന്നീ ചിത്രങ്ങളില്‍ പിയ ബാജ്‌പേയ് യെ മലയാളികള്‍ കണ്ടിട്ടുണ്ട്. ബോളിവുഡില്‍ ചിത്രങ്ങളില്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന പിയ തമിഴ്, തെലുങ്ക് സിനിമാ ഇന്‍ഡസ്ട്രിയിലെ സജീവ സാന്നിധ്യമാണ്.

വങ്കട് പ്രഭു സംവിധാനം ചെയ്ത ഗോവ എന്ന ചിത്രത്തിലെ രോഷ്ണി എന്ന കഥാപാത്രവും കെവി ആനന്ദ് സംവിധാനം ചെയ്ത കോ എന്ന തമിഴ് സിനിമയിലെ സരോ കഥാപാത്രത്തിലൂടെയാണ് നടി തെന്നിന്ത്യന്‍ സിനിമയില്‍ അറിയപ്പെടുന്നത്. ഇപ്പോഴിതാ ബോളിവുഡ് അരങ്ങേറ്റത്തിന് ശേഷം നടിയുടെ ഏറ്റവും ഹോട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ചിത്രങ്ങള്‍ കാണാം...

പിയ ബാജ്‌പേയ്

തെന്നിന്ത്യന്‍ താരവും മോഡലുമായ പിയ ബാജിന്റെ ഹോട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. നടി തന്നെയാണ് ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പുറത്ത് വിട്ടത്.

തമിഴിലേക്ക്

പോയ് സൊല്ല പൊരം എന്ന തമിഴ് ചിത്രത്തിലൂടെയാണ് നടി സിനിമയില്‍ എത്തിയത്. എഎല്‍ വിജയ് സംവിധാനം ചെയ്ത ചിത്രത്തില്‍ അമൃത എന്ന കഥാപാത്രത്തെയാണ് പിയ അവതരിപ്പിച്ചത്. കാര്‍ത്തിക് കുമാര്‍, നെടുമുടി വേണു, നാസര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

കഠിനാധ്വാനത്തിലൂടെ

കഠിനാധ്വാനത്തിലൂടെയാണ് നടി പിയ സിനിമയില്‍ ചുവടുറപ്പിച്ചത്. ഇപ്പോള്‍ തെന്നിന്ത്യന്‍ സിനിമയിലെ സജീവ സാന്നിധ്യമായി മാറിയിരിക്കുകയാണ്.

ആര്‍ക്കും ലഭിക്കാത്ത ഭാഗ്യം

മുംബൈ ദില്ലി മുംബൈ എന്ന ചിത്രത്തിലൂടെയാണ് പിയ ബോളിവുഡില്‍ എത്തിയത്. വളരെ പെട്ടെന്ന് തന്നെ ബോളിവുഡിലും ശ്രദ്ധ പിടിച്ചുപറ്റി. ബോളിവുഡില്‍ ചുവടുറപ്പിക്കാന്‍ ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് നടിയുടെ ഈ വളര്‍ച്ച.

വലിയ പ്രതീക്ഷ

ബോളിവുഡില്‍ നടിയുടെ ഭാവിയില്‍ വലിയ പ്രതീക്ഷയാണെന്ന് സിനിമാ ലോകം പറയുന്നു. ലാല്‍ രംഗ്, മിര്‍സിയ ജൂലിയറ്റ് എന്നീ ചിത്രങ്ങളിലെല്ലാം പിയ നായിക വേഷമിട്ടിരുന്നു.

ബോക്‌സോഫീസില്‍ തകര്‍ന്നു

കരിയറില്‍ നടിയുടെ രണ്ട് ചിത്രങ്ങള്‍ ബോക്‌സോഫീസ് പരാജയമായിരുന്നു.

ബോളിവുഡില്‍ ഉറപ്പുണ്ട്

ബോളിവുഡിലേക്ക് അരങ്ങേറ്റം നടത്തിയതോടെ നടിക്കും പ്രതീക്ഷ ഏറെയാണ്. ബി ടൗണില്‍ തിളങ്ങാന്‍ തനിക്ക് നന്നായി കഴിയുമെന്ന് തന്നെയാണ് നടി പറയുന്നത്.

ഇംഗ്ലീഷ് ചിത്രം

2015ല്‍ പുറത്തിറങ്ങിയ എക്‌സ് ഈ പ്രസന്റ് എന്ന ഇംഗ്ലീഷ് ചിത്രത്തിലും പിയ പ്രധാനം വേഷം ചെയ്തിരുന്നു. ഷിറീന്‍ എന്ന കഥാപാത്രത്തെയാണ് പിയ ചിത്രത്തില്‍ അവതരിപ്പിച്ചത്.

മലയാളത്തില്‍

പൃഥ്വിരാജിന്റെ മാസ്റ്റേഴ്‌സ് എന്ന ചിത്രത്തില്‍ ദക്ഷ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ജയസൂര്യ നായകനായ ആമയും മുയലും എന്ന ചിത്രത്തില്‍ താമര എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് പിയയാണ്.

തിരക്കിലാണ്

എസ് എ ചന്ദ്രശേഖരന്‍ സംവിധാനം ചെയ്യുന്ന ലവേഴ്‌സ് തോ പേട്ടുകൊവത് എന്ന ചിത്രത്തിലാണ് പിയ ഇപ്പോള്‍ അഭിനയിക്കുന്നത്. മഹേഷാണ് ചിത്രത്തിലെ നായക വേഷം അവതരിപ്പിക്കുന്നത്.

English summary
Pia Bajpai's Latest Pictures Are Too Hot To Be Missed!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam