പ്രിയങ്ക-നിക് വിവാഹ സൽക്കാരം അടിച്ചുപൊളിച്ച് താരങ്ങൾ!! ബോളിവുഡ് റിസപ്ഷൻ ചിത്രങ്ങൾ കാണാം..

ഡിസംബർ 1,2 തീയതികളിലായി രാജസ്ഥാനിലെ ജോധ്പൂരിൽ വെച്ചായിരുന്നു വിവാഹം.

2018 ബോളിവുഡിൽ വിവാഹങ്ങളുടെ വർഷമായിരുന്നു. വിവാഹ മാമാങ്കത്തിന് തുടക്കമിട്ടത് ബോളിവുഡ് താര സുന്ദരി സേനം കപൂറായിരുന്നു. സോനത്തിന്റേയും ആനന്ദ് അഹൂജയ്ക്ക് ശേഷം ബോളിവുഡിലെ ക്യൂട്ട് ആന്റ് ഹോട്ടസ്റ്റ് ജോഡികളായ ദീപികയുടേയും രൺവീറിന്റേയും ഊഴമായിരുന്നു. നവംബർ 14, 15 തീയതികളിൽ ഇറ്റലിയിലെ ലേക്ക് കോമോയിൽവെച്ചായിരുന്നു ഇവർ വിവാഹിതരായത്. ഇവർക്ക് തൊട്ട് പിന്നാലെ ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്ര ഹോളിവുഡിന്റെ മരുകളായി.

ഏറെ നാളത്തെ പ്രണയത്തിനു ശേഷമായിരുന്നു പ്രിയങ്കയും ഹോളിവുഡ് ഗായകൻ നിക്കും വിവാഹിതരായത്. ഡിസംബർ 1,2 തീയതികളിലായി രാജസ്ഥാനിലെ ജോധ്പൂരിൽ വെച്ചായിരുന്നു വിവാഹം. ബോളിവുഡിൽ നിന്ന് സൽമാൻഖാന്റെ സഹോദരി അർപ്പിത ഖാനും അംബാനി കുടുംബാംഗങ്ങൾക്കു മാത്രമാണ് വിവാഹത്തിന് ക്ഷണമുണ്ടായിരുന്നത്. തികച്ചും ഓഫിഷ്യലായിട്ടായിരുന്നു ഇവരുടെ വിവാഹം. എന്നാൽ ഇപ്പോൾ പ്രിയങ്ക- നിക് വിവാഹം അടിച്ചു പൊളിച്ച് ആഘോഷിച്ചിരിക്കുകയാണ് ബോളിവുഡ്. സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് സഹപ്രവർത്തകർക്കായി നവദമ്പതിമാർ ഒരുക്കിയ വിവാഹ സൽക്കാര ചടങ്ങുകളാണ്. ബോളിവുഡിലെ ഭൂരിഭാഗ താരങ്ങളും വിരുന്നിൽ പങ്കെടുത്തിരുന്നു.

 സൽക്കാരം മുംബൈയിൽ

സൽക്കാരം മുംബൈയിൽ

വിവാഹത്തിന് അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. സുഹൃത്തുക്കൾക്ക് വേണ്ടി ഗ്രാന്റ് പാർട്ടിയാണ് താരങ്ങൾ ഒരുക്കിയത്. കഴിഞ്ഞ ദിവസം അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും വേണ്ടി വിരുന്ന് സംഘടിപ്പിച്ചിരുന്നു. അതിനു പിന്നാലെയാണ് ബോളിവുഡ് താരങ്ങൾക്കായി മുബൈയിൽ സൽക്കാരം ഒരുക്കിയത്. ബോളിവുഡിലെ ഭൂരിഭാഗം താരങ്ങളുമായി മികച്ച സൗഹൃദം സൂക്ഷിക്കുന്ന താരമാണ് പ്രിയങ്ക. അതിനാൽ റിസപ്ഷന് ഭൂരിഭാഗം താരങ്ങളും പങ്കെടുത്തിരുന്നു.

 ദീപികയും  രൺവീറും

ദീപികയും രൺവീറും

പ്രിയങ്കയുടെ അടുത്ത സുഹൃത്താണ് രൺവീർ. വിവാഹ സൽക്കാരത്തിന് ദീപികയും രൺവീറും എത്തിയിരുന്നു. കറുത്ത നിറമുള്ള പാവാടയും ഹാഫ് സ്ലീവ് ഉടുപ്പുമായിരുന്നു ദീപികയുടെ വേഷം. കറുത്ത നിറത്തിലുളള കുർത്തയായിരുന്നു രൺവീറും ധരിച്ചിരുന്നത്. ദീപികയുടെ കഴുത്തിലെ മംഗൽ സൂത്ര ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിനും മുൻപ് ഇഷ അംബാനിയുടെ വിവാഹ ചടങ്ങുകളിൽ പങ്കെടുത്തപ്പോഴും ദീപിക മംഗൽ സൂത്ര അണിഞ്ഞാണ് എത്തിയത്.

സാരിയിൽ തിളങ്ങി താര റാണിമാർ

സാരിയിൽ തിളങ്ങി താര റാണിമാർ

ബോളിവുഡിലെ മൂന്നാം തലമുറയിലുളള താരമാണ് പ്രിയങ്ക. ഐശ്വര്യ റായ്, കങ്കണ, കജോൾ, കരീന , കരീഷ്മ എന്നിവരായിരുന്നു താരത്തിന്റെ സകകാലികർ. സുഹൃത്തിന്റെ സന്തോഷത്തിൽ പങ്കുചേരാൻ ഈ താര സുന്ദരിമാരും എത്തിയിരുന്നു. സാരിയിൽ മറ്റൊരു ഗെറ്റപ്പിലായിരുന്നു താരങ്ങളുടെ എൻട്രി. അനുഷ്ക ശർമ, കജോൾ, ഹേമമാലിനി, കത്രീന കൈഫ്, കങ്കണ എന്നിവർ സാരിയിൽ അതിമനോഹരമായ ഗെറ്റപ്പിലായിരുന്നു എത്തിയത്.

 സാനിയയും സൈനയും

സാനിയയും സൈനയും

ഇന്ത്യയുടെ സ്പോർട്സ് താരങ്ങളായ സാനിയ മിർസയും സൈനയും ഭർത്താവും എത്തിയിരുന്നു. സൈന ഭർത്താവിനോടൊപ്പമാണ് വിവാഹത്തിന് എത്തിയത്. ഇവരുടെ വിവാഹം കഴിഞ്ഞിട്ട് അധിക ദിവസമായിട്ടില്ലായിരുന്നു. അധികം വിവാഹ സൽക്കാരങ്ങളിൽ സാനിയ മിർസയെ കാണാൻ സാധിക്കാറില്ല. പ്രിയങ്ക നിക് വിവാഹ സൽക്കാരത്തിന് സാനിയ എത്തിയിരുന്നു. ഗോൾഡൻ നിറമുളള ലെഹങ്ക ധരിച്ചായിരുന്നു സാനിയയും സൈനയും എത്തിയത്.

സൽമാൻ ഖാൻ

സൽമാൻ ഖാൻ

പ്രിയങ്കയുടെ ഏറ്റവും അടുത്ത സുഹൃത്താണ് സൽമാൻഖാൻ. ഇരു കുടുംബങ്ങളും തമ്മിലും നസല്ല ബന്ധമാണ്. പ്രിയങ്കയുടെ വിവാഹത്തിന് സൽമാന്റെ സഹോദരി അർപ്പിത ഖാനിനു മാത്രമായിരുന്നു ക്ഷണമുണ്ടായിരുന്നത്. പ്രിയ സുഹൃത്തിന്റെ റിസപ്ഷന് നില നിറത്തിലുളള സ്യൂട്ട് ധരിച്ചായിരുന്നു സല്ലു പങ്കെടുത്തത്. അനിൽ കപൂറും റിസപ്ഷനിൽ പങ്കെടുത്തിരുന്നു

  ആഘോഷമാക്കി ബോളിവുഡിലെ  ന്യൂജനറേഷൻ

ആഘോഷമാക്കി ബോളിവുഡിലെ ന്യൂജനറേഷൻ

പ്രിയങ്കയുടെ വിവാഹ സൽക്കാരത്തിന് ബോളിവുഡിലെ എല്ലാ ജനറേഷനിലുമുളള താരങ്ങളുണ്ടായിരുന്നു. ബോളിവുഡിലെ ന്യൂ ജെൻ താരങ്ങളായ ഇഷൻ ഖട്ടറും ശ്രീദേവിയുടെ മകൾ ജാൻവി കപൂറും സെയ്ഫ് അലിഖാന്റെ മകൾ സാറാ അലിഖാനും പങ്കെടുത്തിരുന്നു. ജാൻവി നില നിറമുളള ലെഹങ്കയായിരുന്നു ധരിച്ചിരുന്നത്. അതുപോലെ വിവാഹ റിസപ്ഷന്റെ മറ്റൊരു ഹൈലൈറ്റായിരുന്നു പ്രിയങ്കയുടെ സഹോദരി പനീരി ചോപ്ര. ഗോൾഡൻ നിറമുള്ള ലെഹങ്ക ധരിച്ച് അതിമനോഹരമായ ഗെററപ്പിലായിരുന്നു താരമെത്തിയത്. ഷാഹിദ് കപൂറും ഭാര്യ മീരയും സൽക്കാരത്തിന് എത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X