ബച്ചനൊപ്പം ആരാധ്യ മാത്രം, മറ്റ് കൊച്ചുമക്കളെ വെട്ടിമാറ്റി ഐശ്വര്യ, കുടുംബപ്രശ്നം കൂടിയോയെന്ന് ആരാധകർ‌!

കഴിഞ്ഞ ദിവസമായിരുന്നു ഇന്ത്യൻ സിനിമയിലെ ഇതിഹാസം സാക്ഷാൽ അമിതാഭ് ബച്ചന്റെ എൺപത്തിയൊന്നാം പിറന്നാൾ. സെലിബ്രിറ്റികളും ആരാധകരുമടക്കം നിരവധി പേരാണ് ബച്ചന് ആശംസകളുമായി എത്തിയത്.

താരത്തിന്റെ പ്രശസ്തമായ കഥാപാത്രങ്ങളുടെ വേഷമണിഞ്ഞാണ് ചില ആരാധകർ ജന്മദിനം ആഘോഷിക്കാൻ മുംബൈയിൽ ജൽസയിലെ അദ്ദേഹത്തിന്റെ വസതിക്ക് മുന്നിലെത്തിയത്. ബുധനാഴ്ച പുലർച്ചെ ഒട്ടേറെ ആരാധകരാണ് ബിഗ്ബിക്ക് നേരിട്ട് ആശംസകൾ നേരാൻ വീടിന് മുന്നിൽ തടിച്ചുകൂടിയത്. ഇവരെ നേരിട്ട് അഭിസംബോധന ചെയ്ത താരം ആശംസകൾക്ക് നന്ദിയും അറിയിച്ചു.

മരുമകൾ ഐശ്വര്യറായ്‍യും പേരക്കുട്ടി നവ്യ നന്ദയും ബച്ചനോടൊപ്പമുണ്ടായിരുന്നു. ഊൻചായാണ് ബച്ചന്റെ ഒടുവിലിറങ്ങിയ ചിത്രം. ദീപിക പദുകോണിനും പ്രഭാസിനുമൊപ്പമുള്ള പ്രോജക്ട് കെ, റിബു ദാസ്ഗുപ്ത സംവിധാനം ചെയ്യുന്ന സെക്‌ഷൻ 84 എന്നിവയാണ് താരത്തിന്റെ പ്രദർശനത്തിനൊരുങ്ങുന്ന ചിത്രങ്ങൾ.

Aishwarya Rai

32 വർഷത്തിനുശേഷം ബച്ചനും രജിനീകാന്തും ഒരുമിക്കുന്ന ടി.ജെ ജ്ഞാനവേൽ ചിത്രം തലൈവർ 170യാണ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു ചിത്രം. പിതാവ് ബച്ചനൊപ്പമുള്ള മനോഹര ചിത്രം പങ്കിട്ടായിരുന്നു അഭിഷേക് ബച്ചൻ ആശംസകൾ അറിയിച്ചത്.

എന്റെ വിഗ്രഹം, എന്റെ നായകൻ, എന്റെ പ്രചോദനം, എന്റെ ഉറ്റ സുഹൃത്ത്... എൺപത്തിയൊന്നാം ജന്മദിനാശംസകൾ പാ... നിങ്ങളെ സ്നേഹിക്കുകയും എപ്പോഴും നിങ്ങളുടെ പിൻതുണ നേടുകയും ചെയ്യുന്നു എന്നാണ് അഭിഷേക് കുറിച്ചത്. മരുമകൾ ഐശ്വര്യ റായിയും കുറച്ച് വൈകിയാണെങ്കിലും ബച്ചന് ആശംസകൾ നേർന്ന് എത്തിയിരുന്നു.

അമിതാഭ് ബച്ചനൊപ്പം നിൽക്കുന്ന മകൾ ആരാധ്യയുടെ ചിത്രം പങ്കിട്ടായിരുന്നു ഐശ്വര്യ ബച്ചന് ആശംസകൾ നേർന്നത്. എന്നും ദൈവം അനുഗ്രഹിക്കും എന്ന ക്യാപ്ഷന്‍ മാത്രമാണ് ചിത്രത്തിന് ഒപ്പം ഉണ്ടായിരുന്നത്. താരസുന്ദരിയുടെ പിറന്നാൾ ദിന പോസ്റ്റ് വളരെ വേ​ഗത്തിൽ ചർച്ചയായി. അതിന് കാരണം ഐശ്വര്യ പങ്കുവെച്ച ചിത്രം തന്നെയാണ്.

സോഷ്യൽമീഡിയയിൽ മുമ്പൊരിക്കൽ വൈറലായിട്ടുള്ള ഒരു ​ഗ്രൂപ്പ് ഫോട്ടോയിൽ നിന്നുമാണ് ആരാധ്യയും ബച്ചനും നിൽക്കുന്ന ഭാ​ഗം മാത്രം വെട്ടിയെടുത്ത് ഐശ്വര്യ പിറന്നാൾ ആശംസിക്കാൻ പങ്കുവെച്ചത്. ആ ഫോട്ടോയടെ പൂര്‍ണ രൂപം ബച്ചന്റെ മകള്‍ ശ്വേത ബച്ചന്‍ നന്ദ അച്ഛന് പിറന്നാള്‍ ആശംസകള്‍ അറിയിച്ചുകൊണ്ട് അന്നേ ദിവസം പങ്കുവെച്ചിരുന്നു.

Aishwarya Rai

യഥാര്‍ത്ഥ ഫോട്ടോയില്‍ ബച്ചന്റെ കൊച്ചുമക്കളായ നവ്യ നവേലി നന്ദയും സഹോദരന്‍ അഗസത്യയും അമ്മൂമ്മ ജയ ബച്ചനും ആരാധ്യയ്ക്ക് പുറമെ ഉണ്ടായിരുന്നു. എന്നാല്‍ ഐശ്വര്യ ആരാധ്യയുടെയും ബച്ചന്റെയും ഫോട്ടോ മാത്രം വെട്ടിയെടുത്ത് പോസ്റ്റ് ചെയ്തു.

ഇത് ചെയ്തത് എന്തിനാണ് എന്നതാണ് ഐശ്വര്യയോട് ആരാധകർ ചോദിക്കുന്നത്. മകളും മുത്തച്ഛനും ഒറ്റയ്ക്കുള്ള ഫോട്ടോകൾ വേറെയില്ലേ കയ്യിൽ എന്നായിരുന്നു ചിലരുടെ ​ചോ​ദ്യം. ആരാധ്യയ്‌ക്കൊപ്പമുള്ള ബച്ചന്റെ ഫോട്ടോയാണ് ഐശ്വര്യയ്ക്ക് പങ്കുവെയ്ക്കാന്‍ താൽപര്യം എങ്കില്‍ ഇരുവരും തനിച്ചുള്ള എത്രയോ ഫോട്ടോകള്‍ ഉണ്ട്.

അതെല്ലാം ഒഴിവാക്കി മനപൂര്‍വ്വം ഈ ഫോട്ടോ വെട്ടിയെടുത്തതിന് പിന്നില്‍ മറ്റെന്തെങ്കിലും കാരണമുണ്ടോ എന്നും കമന്റുകളുണ്ട്. ഫോട്ടോയിൽ നിന്നും മറ്റുള്ളവരെ വെട്ടിമാറ്റിയത് മോശം പ്രവൃത്തിയായിപ്പോയെന്നും കമന്റുകളുണ്ട്. ഐശ്വര്യയുടെ പുതിയ പോസ്റ്റ് കൂടി ചർച്ചയായതോടെ അഭിഷേകിന്റെ കുടുംബാം​ഗങ്ങളും ഐശ്വര്യയും തമ്മിൽ പ്രശ്നങ്ങളുണ്ടോയെന്ന സംശയവും ആരാധകർക്കുണ്ട്.

ബച്ചന്‍ കുടുംബവുമായി ഐശ്വര്യ അകന്ന് കഴിയുകയാണെന്ന് അടുത്തിടെ ചില റിപ്പോർട്ടുകൾ വന്നിരുന്നു. അതേസമയം അടുത്തിടെ നടന്ന പാരിസ് ഫാഷൻ വീക്കിൽ ഐശ്വര്യയെ പോലെ തന്നെ ശ്വേതയുടെ മകൾ നവ്യയും റാംപ് വാക്ക് ചെയ്തിരുന്നു. നവ്യ ആദ്യമായാണ് പാരിസ് ഫാഷൻ വീക്കിൽ പങ്കെടുക്കുന്നത്.

Read more about: aishwarya rai
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X