»   » ബോളിവുഡിലെ ഹോട്ട് താരസന്താനങ്ങള്‍

ബോളിവുഡിലെ ഹോട്ട് താരസന്താനങ്ങള്‍

Posted By:
Subscribe to Filmibeat Malayalam

താരസന്തതികളുടെ വാഴ്ച ബോളിവുഡിന്റെ പ്രത്യേകതയാണ്. ഇപ്പോള്‍ സിനിമയില്‍ മൂന്നോ നാലോ തലമുറകളുടെ പാരമ്പര്യവുമായിട്ടാണ് പലരും നിലനില്‍ക്കുന്നത്.

പലരും കുടുംബപരമായി സിനിമാക്കാരാണ്. അച്ഛനും മുത്തശ്ശനും സിനിമാക്കാരായിരുന്നു, അമ്മയും അമ്മാവനും സിനിമാക്കാരായിരുന്നു തുടങ്ങിയ പാരമ്പര്യവുമായി എത്തി യുവതാരങ്ങളായി തിളങ്ങുന്നവര്‍ ഏറെയാണ് ഹിന്ദിചലച്ചിത്രലോകത്ത്.

ഇതാ ബോളിവുഡിലെ ചില ഹോട്ട് താരസന്താനങ്ങള്‍

ബോളിവുഡിലെ ഹോട്ട് താരസന്താനങ്ങള്‍

കപൂര്‍ കുടുംബമെന്ന് കേള്‍ക്കുമ്പോള്‍ത്തന്നെ ബോളുവിഡാണ് ഓര്‍മ്മവരുക. കപൂര്‍ കുടുംബത്തില്‍ നിന്നും അത്രയും പേര്‍ സിനിമയില്‍ എത്തിയിട്ടുണ്ട്. ഇപ്പോള്‍ ഹിന്ദിയിലെ മുന്‍നിര നായികമാരില്‍ ഒരാളായ കരീന കപൂറാണ് കപൂര്‍ കുടുംബത്തില്‍ നിന്നും വന്ന് തിളങ്ങി നില്‍ക്കുന്ന ഒരു താരസന്തതി. മുന്‍കാല നടന്‍ രണ്‍ധീര്‍ കപൂറിന്റെയും ബബിതയുടെയും പുത്രിയാണ് കരീന.

ബോളിവുഡിലെ ഹോട്ട് താരസന്താനങ്ങള്‍

കപൂര്‍ കുടുംബത്തില്‍ നിന്നുള്ള മറ്റൊരു താരസന്തതിയാണ് രണ്‍ബീര്‍. പ്രമുഖ നടന്‍ ഋഷി കപൂറിന്റെയും നീതുവിന്റെയും മകനാണ് ബോളിവുഡിന്റെ ഈ ഹൃദയഭാജനം.

ബോളിവുഡിലെ ഹോട്ട് താരസന്താനങ്ങള്‍

സോനാക്ഷിയ്ക്കുമുണ്ട് അഭിനയകലയില്‍ പറയാന്‍ പാരമ്പര്യത്തിന്റെ പിന്‍ബലം. ശത്രുഘ്‌നന്‍ സിന്‍ഹയുടെയും പൂനം സിന്‍ഹയുടെയും മകളാണ് സോനാക്ഷി.

ബോളിവുഡിലെ ഹോട്ട് താരസന്താനങ്ങള്‍

ബോളുവിഡന്റെ നായകന്മാരില്‍ ഏറ്റവും സുന്ദരന്‍ ആരെന്ന് ചോദിച്ചാല്‍ ഒരുപക്ഷേ ഭൂരിഭാഗം പേരും പറയുന്ന പേര് ഋത്വിക്കിന്റേതായിരിക്കും. നടനും സംവിധായനുമായ രാകേഷ് റോഷന്റെ മകനാണ് ഋത്വിക്.

ബോളിവുഡിലെ ഹോട്ട് താരസന്താനങ്ങള്‍

കപൂര്‍ കുടുംബത്തിന്റെ മറ്റൊരു സംഭാവനയാണ് സോനം കപൂര്‍. പ്രമുഖ നടനായ അനില്‍ കപൂറിന്റെ മകളാണ് സോനം.

ബോളിവുഡിലെ ഹോട്ട് താരസന്താനങ്ങള്‍

ബോളിവുഡിലെ രാജകുമാരനാണ് സെയ്ഫ് എന്ന് പറഞ്ഞാല്‍ അതില്‍ തെറ്റില്ല. ക്രിക്കറ്റ് താരവും പട്ടൗഡി നവാബുമായിരുന്ന മന്‍സൂര്‍ അലി ഖാന്റെയും പ്രമുഖ നടി ഷര്‍മിള ടാഗോറിന്റെയും മകനാണ് സെയ്ഫ് അലി.

ബോളിവുഡിലെ ഹോട്ട് താരസന്താനങ്ങള്‍

ബോളിവുഡിലെ സൂപ്പര്‍നായികമാരില്‍ ഒരാളാണ് കാജല്‍. കാജലിന്റെ ഹിറ്റ് ചാര്‍ട്ടില്‍ ഒട്ടേറെ ചിത്രങ്ങളുമുണ്ട്. നടിയായിരുന്ന തനൂജയുടെ മകളാണ് കാജല്‍.

ബോളിവുഡിലെ ഹോട്ട് താരസന്താനങ്ങള്‍

ബോളിവുഡിന്റെ ആദ്യ സിനിമാ കുടുംബമെന്നാണ് ബച്ചന്‍ കുടുംബത്തെ വിളിയ്ക്കാറുള്ളത്. ഈ കുടുംബത്തിലെ ഇപ്പോഴത്തെ യുവനായകനാണ് അഭിഷേക്.

ബോളിവുഡിലെ ഹോട്ട് താരസന്താനങ്ങള്‍

സെയ്ഫ് അലി ഖാന്റെ സഹോദരിയായ സോഹ തീര്‍ച്ചയായും സിനിമാ പാരമ്പര്യത്തിനുടമയായിരിക്കുമല്ലോ.

ബോളിവുഡിലെ ഹോട്ട് താരസന്താനങ്ങള്‍

ബോളിവുഡിന്റെ മുന്‍കാല സൂപ്പര്‍താരം ധര്‍മേന്ദ്രയുടെ മകനാണ് ബോബി ഡിയോള്‍. ബോബിയുടെ സഹോദരന്‍ സണ്ണി ഡിയോളും ബോളുവിഡ് നടന്‍ തന്നെ.

ബോളിവുഡിലെ ഹോട്ട് താരസന്താനങ്ങള്‍

ബോളുവുഡിലെ പുതുമുഖമായ സാഷ ആഗ നടിയും ഗായികയുമായ സല്‍മ ആഗയുടെ മകളാണ്.

English summary
They are the most loved and most talked about actors. They made headline much before entering the dream of World of glamour

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam