പികു റെക്കോര്‍ഡ് കലക്ഷനിലേക്ക്
ഇന്ത്യയ്ക്ക് പുറമേ വിദേശത്തും വന്‍ വിജയമായി മാറുകയാണ് പികു. ആദ്യ ദിവസത്തെ കളക്ഷനില്‍ റെക്കോര്‍ഡിട്ട ചിത്രം ഓപ്പണിംഗ് വീക്കെന്‍ഡ് കളക്ഷനിലും റെക്കോര്‍ഡിടുകയാണ്.
മൂന്ന് ദിവസം കൊണ്ട് വിദേശമാര്‍ക്കറ്റില്‍ പികു നേടിയത് 12.23 കോടിയാണ്. അമേരിക്ക, കാനഡ, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളിലാണ് ചിത്രത്തിന് ഏറ്റവും കൂടുതല്‍ കളക്ഷന്‍. സിംഗപ്പൂരിലും ചിത്രം ഹൗസ്ഫുള്ളാണ്.

ഈ വര്‍ഷത്തെ റോക്കാര്‍ഡ് കലക്ഷനുമായി എത്തിയ ഗബ്ബര്‍ ഈസ് ബാക്ക്, റോയ്, ബേബി എന്നീ ചിത്രങ്ങളുടെ വിദേശ കളക്ഷനാണ് പികു മറികടന്നത്. ഇന്ത്യയില്‍ ചിത്രം ഇതിനകം 25 കോടിയിലധികം കളക്ഷന്‍ പിന്നിട്ടു.
ഷൂജിത് സര്‍ക്കാര്‍ സംവിധാനം ചെയ്ത പികു വെള്ളിയാഴ്ചയാണ് തീയറ്ററുകളിലെത്തിയത്. അമിതാഭ് ബച്ചന്‍, ദിപിക പദുക്കോണ്‍, ഇര്‍ഫാന്‍ ഖാന്‍ , മൗഷുമി ചാറ്റര്‍ജി, ജിഷു സെന്‍ഗുപ്ത എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.


Click it and Unblock the Notifications