പി കെ ഇപ്പോഴും തിയറ്ററുകളിലുണ്ടോ?
രാജ്കുമാര്‍ ഹിറാനിയുടെ സംവിധാനത്തില്‍ ബോളിവുഡില്‍ നിറഞ്ഞാടിയ അമീര്‍ഖാന്റെ ചിത്രമായിരുന്നു പി കെ. പ്രേക്ഷകരെ ചിരിക്കാനും ചിന്തിപ്പിക്കാനും ഒരുപോലെ കഴിഞ്ഞ ചിത്രം. ചിന്തയുടെ തലങ്ങള്‍ക്ക് പുതിയ പരിവേഷം കൊടുത്തപ്പോള്‍ ചിത്രം കൊയ്തത് കോടിയുടെ ലാഭമാണ്. ഇന്ത്യയില്‍ മാത്രമല്ല ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ ഇന്നും പി കെ ഓടികൊണ്ടിരിക്കുന്നു എന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ.
അവസാനമായി ഹോങ് കോങില്‍ പ്രദര്‍ശനം കഴിഞ്ഞപ്പോള്‍ 651 കോടി രൂപയാണ് ചിത്രത്തിന്റെ കളക്ഷന്‍. ആദ്യാമയാണ് ഒരു ബോളിവുഡ് ചിത്രത്തിന് ലോക തിയ്യറ്ററുകളില്‍ ഇത്രയും കളക്ഷന്‍ വരുന്നത്.

ധൂം 3 എന്ന ചിത്രത്തില്‍ അമീറിന്റെ 540 കോടിയുടെ സ്വന്തം റെക്കോര്‍ഡാണ് പി കെ തകര്‍ത്തത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 19നായിരുന്നു ചിത്രം ഇന്ത്യയില്‍ റിലീസ് ചെയ്തത്. പിന്നീട് ചൈന, നോര്‍ത്ത് അമേരിക്ക, ഗള്‍ഫ്, ബ്രിട്ടന്‍, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലും പ്രദര്‍ശിപ്പിച്ചു. ഹോങ് കോങിലും സൗത്ത് കൊറിയയിലും ചിത്രം ഇപ്പോഴും പ്രദര്‍ശനത്തിന്റെ തിരക്കിലാണ്.
അനുഷ്‌ക ശര്‍മ്മയാണ് ചിത്രത്തില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിച്ചത്. മതവിശ്വാസങ്ങളെ ചോദ്യം ചെയ്ത ചിത്രം മനുഷ്യനെ വേറെരു തലത്തില്‍ ചിന്തിപ്പിക്കാന്‍ പഠിപ്പിച്ചു. മനുഷ്യനെയും ശാസ്ത്രത്തെയും ദൈവങ്ങളെയും കൂട്ടിയിണക്കി കൊണ്ടായിരുന്നു ചിത്രത്തിന്റെ ആവിഷ്‌ക്കാരം.


Click it and Unblock the Notifications











