ആമീര്‍ ഖാന്‍ ഞെട്ടിച്ചു, പികെയുടെ ടീസറെത്തി

By Aswathi

ആമീര്‍ ഖാന്‍ എന്ന നടന്‍ ഒരിക്കല്‍ കൂടെ പ്രേക്ഷകരെ ഞെട്ടിക്കുന്നു. പോസ്റ്ററിലെ നഗ്നതകൊണ്ട് ഇതിനകം വാര്‍ത്തയായ 'പികെ' എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയപ്പോള്‍ ആ നടനെ നമിക്കാതെ വയ്യ. ടീസറിലെ ഓരോ രംഗവും കണ്ണിമ തെറ്റാതെ നോക്കിയിരിക്കാന്‍ തോന്നും. പിന്നെ സിനിമയുടെ കാര്യം പറയാനുണ്ടോ.

ആമീറിന്റെ ലുക്കാണ് ടീസറിലെ മുഖ്യാകര്‍ഷണം. അതുവരെ ആരും ചോദിച്ചിട്ടില്ലാത്ത കുറെ ചോദ്യങ്ങളുമായി നഗരത്തിലേക്കെത്തിയ ഒരു അപരിചിതന്‍. അയാളുടെ കുറെ കൗതുകങ്ങളും സംശയങ്ങളും എന്ന മുഖവുരയോടെയാണ് രാജ്കുമാര്‍ ഹിറാനി സംവിധാനം ചെയ്ത പികെയുടെ ടീസര്‍ പ്രേക്ഷകരിലെത്തുന്നത്.

pk-teaser

സമാനതകളില്ലാത്ത രൂപഭാവപ്പകര്‍ച്ചകളിലാണ് ടീസറില്‍ ആമിര്‍ഖാനെ അവതരിപ്പിച്ചിരിക്കുന്നത്. അന്യഗ്രഹമനുഷ്യനാണ് ആമിര്‍ഖാന്‍ കഥാപാത്രമായ പികെ എന്ന അഭ്യൂഹത്തിന് കരുത്തേകുന്നതാണ് ടീസറില്‍ മിസ്റ്റര്‍ പെര്‍ഫെക്ഷനിസ്റ്റിന്റെ ലുക്ക്.

ബോളിവുഡിലെ വമ്പന്‍ഹിറ്റുകളിലൊന്നായ 'ത്രീ ഇഡിയറ്റ്‌സി'ന് ശേഷം ഹിറാനിയും ആമിര്‍ഖാനും കൈകോര്‍ക്കുന്ന ചിത്രം കൂടിയാണ് പി കെ. അനുഷ്‌കാ ശര്‍മ്മയാണ് നായിക. വിധുവിനോദ് ചോപ്രയും രാജ്കുമാര്‍ ഹിറാനിയും യുടിവിയുമായി സഹകരിച്ചാണ് ചിത്രം നിര്‍മിക്കുന്നത്.

സഞ്ജയ് ദത്ത്, ബൊമാന്‍ ഇറാനി, സൗരഭ് ശുകല്‍ എന്നിവരും ചിത്രത്തില്‍ കഥാപാത്രങ്ങളായി എത്തുന്നു. ഡിസംബര്‍ 19ന് പികെ തിയേറ്ററിലെത്തും. ഇപ്പോള്‍ ആ ടീസര്‍ കാണൂ...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X