»   » പ്ലാസ്റ്റിക് സര്‍ജറി ചെയ്ത സുന്ദരിയായ നടിക്ക് സംഭവിച്ചത് എന്താണെന്ന് അറിയണോ ?

പ്ലാസ്റ്റിക് സര്‍ജറി ചെയ്ത സുന്ദരിയായ നടിക്ക് സംഭവിച്ചത് എന്താണെന്ന് അറിയണോ ?

Posted By: Ambili
Subscribe to Filmibeat Malayalam

ഇന്ന് സാധാരണമായി പ്ലാസ്റ്റിക് സര്‍ജറി ജീവിതത്തിലേക്ക് കടന്നു വന്നിരിക്കുകയാണ്. സ്വാഭവികമായ ശരീര ഘടനയില്‍ മാറ്റം വരുത്തി. ഭംഗി കൂട്ടുന്നതിനു വേണ്ടിയാണ് പ്ലാസ്റ്റിക് സര്‍ജറി ഉപയോഗപ്പെടുത്തുന്നത്.

സിനിമ നടന്മാരും നടിമാരും കൂടുതലായി പ്ലാസ്റ്റിക് സര്‍ജറി ചെയ്യുന്നുണ്ട്. മുഖത്തിന്റെ രൂപം, നിറം, ശരീരത്തില്‍ അവയവങ്ങളുടെ വലിപ്പം, എന്നിങ്ങനെ സൗന്ദര്യം വര്‍ദ്ധിപ്പിക്കാനായി ചെയ്യുന്ന ഈ പ്രവൃത്തി ചിലപ്പോള്‍ വിചാരിച്ച ലുക്ക് കിട്ടിയെന്നു വരില്ല. അത്തരത്തില്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്ത് തിരിച്ചറിയാന്‍ കഴിയാത്ത രീതിയിലായിരിക്കുകയാണ് ബോളിവുഡ് നായിക ആയിഷ ടാക്കിയ.

പുതിയ ലുക്ക്

കഴിഞ്ഞ ദിവസം ഒരു പരിപാടിക്കെത്തിയപ്പോഴാണ് എല്ലാവരെയും ഞെട്ടിക്കുന്ന രൂപത്തില്‍ ആയിഷയെ കാണാന്‍ കഴിഞ്ഞത്. തിരിച്ചറിയാന്‍ കഴിയാത്ത രീതിയില്‍ ആയിഷയുടെ മുഖം മാറിയിരിക്കുകയാണ്. മുഖത്ത് വലിയ മാറ്റം വന്നിരിക്കുന്നതിന് പുറമെ നടിയുടെ ചുണ്ട് വീര്‍ത്ത് പൊങ്ങിയിരിക്കുകയാണ്.

ആയിഷയുടെ പുതിയ ചിത്രങ്ങള്‍

പുതിയ ലുക്കില്‍ ഇറങ്ങിയ ചിത്രം വൈറലായി മാറുകയാണ്. മാത്രമല്ല ഏവരെയും അത്ഭുതപ്പെടുത്തുകയാണ് ആയിഷയുടെ പുതിയ ലുക്കിലുള്ള ചിത്രങ്ങള്‍.

വിവാഹ ശേഷം ആദ്യമായി കാമറക്ക് മുന്നില്‍

എല്ലാം നന്നായി നടക്കുകയാണെന്നും വിവാഹ ശേഷം താരം ആദ്യമായി കാമറക്ക് മുന്നിലെത്തുന്നു എന്ന പ്രത്യേകത കൂടി ഇതിനുണ്ട്. മാത്രമല്ല ഉടന്‍ തന്നെ നടി പുതിയ സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങുകയാണ്.

സംഗീത ആല്‍ബം

ആയിഷ ടാക്കിയയുടെ സംഗീത ആല്‍ബത്തിനെ കുറിച്ച് ആര്‍ക്കും അത്ര അറിയില്ല. എന്നാല്‍ 2016 ഡിസംബറില്‍ ഷൂട്ട് ചെയ്ത അമിത് മിശ്രയുടെ സംഗീത ആല്‍ബം പുറത്തിറങ്ങാനിരിക്കുകയാണ്.

ആയിഷക്ക് നന്നായി കാര്യങ്ങള്‍ നല്ല രീതിയില്‍ ചെയ്യണം


ആയിഷയുടെ സംഗീത ആല്‍ബത്തിന്റെ സംവിധായകന്‍ പറയുന്നത് ആയിഷക്ക് ഗണ്യമായി വര്‍ക്കുകള്‍ ചെയ്യാന്‍ ആഗ്രഹമുണ്ടെന്നാണ്. അതിനായി പുതിയ ഓഫറുകള്‍ സ്വീകരിച്ചിരിക്കുകയാണ് താരം.

അമ്മയായ ആയിഷ

ആയിഷ ഇന്നൊരു അമ്മയാണ്. അവളെ സംബന്ധിച്ചിടത്തോളം അതാണ് വലുത്. എന്നാല്‍ ഞങ്ങളുടെ ഷൂട്ടിങ്ങിന്റെ ഭാഗമാവാന്‍ തയ്യാറായത് തന്നെ ഷൂട്ടിങ്ങ് രണ്ടു ദിവസം മാത്രം ഉള്ളതു കൊണ്ടാണെന്നും അദ്ദേഹം പറയുന്നു.

അവാര്‍ഡ്

ആദ്യമായി അഭിനയിച്ചത് ടാര്‍സന്റെ കൂടെയാണ്. 2004 ല്‍ ഫിലിം ഫെയറില്‍ മികച്ച പുതുമുഖ താരത്തിനുള്ള അവാര്‍ഡും താരത്തിന് ലഭിച്ചിരുന്നു

English summary
Ayesha Takia’s latest pictures will shock you to the core. She looks unrecognizable after the plastic surgery.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam