ഒന്നിലധികം വിവാഹങ്ങളും പ്രണയവും, അച്ഛന്റെ പ്രണയത്തെ പിന്തുണയ്ക്കുന്ന മകൻ; ഉദിത് നാരായണിന്റെ ജീവിതം!

വേറിട്ട ശബ്ദത്തിലൂടെ ആരാധകരുടെ മനസ് കീഴടക്കിയ അതുല്യ പ്രതിഭയാണ് ഉദിത് നാരായണ്‍. തൊണ്ണൂറുകളില്‍ കൗമാരക്കാരുടെ ഹൃദയം കീഴടക്കിയ മിക്ക ഗാനങ്ങള്‍ക്കും ജീവന്‍ നല്‍കിയ ഉദിത് നാരായണന്റെ ശബ്ദത്തിലൂടെ പുറത്ത് വന്ന പല പ്രണയ ഗാനങ്ങളും അന്നത്തെ തലമുറയെ ഹരം കൊളളിക്കുന്നവയായിരുന്നു. അത്തരത്തിലാണ് ഓരോ ഗാനങ്ങളും യുവഹൃദയങ്ങളെ പിടിച്ചടക്കിയിരുന്നത്. തന്റെ ശബ്ദ സൗകുമാര്യം കൊണ്ട് നിരവധി ആരാധകരെ സൃഷ്ടിച്ച ഈ കലാകാരന് ഈ തലമുറയിലും ആരാധകര്‍ ഏറെയാണ്. തൊണ്ണൂറിനും രണ്ടായിരത്തിനും ഇടയില്‍ പുറത്തിറങ്ങിയ ഉദിത് നാരായണന്റെ എല്ലാ ഗാനങ്ങളും ഇന്നത്തെ തലമുറയുടെയും മനസ് കീഴടക്കിയവയാണ്.

മലയാളത്തിൽ മുന്തിരിപ്പാടം പൂത്ത് നിക്കണ, ചിലമ്പൊലിക്കാറ്റെ തുടങ്ങിയ ഹിറ്റ് ഗാനങ്ങളും ഉദിത് പാടിയിട്ടുണ്ട്. ഈ രണ്ട് ​ഗാനങ്ങളിലൂടെയാണ് മലയാളികൾ ഉദിത്തിനെ കൂടുതൽ സ്നേഹിച്ച് തുടങ്ങിയത്. പ്രണയത്തിന് ഉദിത്തിന്റെ പാട്ടിൽ മാത്രമല്ല സ്വകാര്യ ജീവിത്തതിലും വലിയ പ്രാധാന്യമുണ്ട്. രണ്ട് തവണ വിവാഹിതനായ താരത്തിന് അതുകൂടാതെ മറ്റൊരു പ്രണയം കൂടി ഇപ്പോഴുണ്ട്.

Udit Narayan

എന്നാൽ ഇത്തരം സാഹചര്യങ്ങളിൽ കുടുംബങ്ങളിൽ ഉണ്ടാകാറുള്ള പ്രശ്നങ്ങളൊന്നും ഉദിത്തിന് നേരിടേണ്ടി വന്നിട്ടില്ല. മകൻ ആദിത്യയടക്കം അച്ഛന്റെ പ്രണയത്തെ കുറിച്ച് ബോധവാനും അതിനെ അനുകൂലിക്കുകയും ചെയ്യുന്നുണ്ട്. ബീഹാർ സ്വദേശിയായ ഉദിത് സ്വന്തം നാട്ടുകാരിയായ രാഞ്ജനയെ വിവാഹം ചെയ്തത് 1984 ലാണ്.

ഉദിത് പ്രശസ്തനല്ലാതിരുന്ന കാലമായിരുന്നതിനാൽ ആ വിവാഹവും മാധ്യമങ്ങളുടെ ശ്രദ്ധയിൽ പെട്ടിരുന്നില്ല. പിന്നീട് പാട്ടിൽ ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയതോടെ മറ്റൊരു വിവാഹം കൂടി ഉദിത്തിന്റെ ജീവിതത്തിൽ സംഭവിച്ചു. ഉദിത്തിന്റെ ശബ്ദത്തോടും പാട്ടിനോടുമുള്ള പ്രണയം കൊണ്ടാണ് ദീപ 1985ൽ ​ഗായകനെ വിവാഹം ചെയ്തത്.

അപ്പോഴും ആദ്യ ഭാര്യ രാഞ്ജന ഉദിത്തിന്റെ രണ്ടാം ഭാര്യയെ കുറിച്ചോ അവരുടെ കുടുംബ ജീവിതത്തെ കുറിച്ചോ അറിഞ്ഞിരുന്നില്ല. താൻ നേരത്തെ തന്നെ ഒരു വിവാഹം ചെയ്തതാണെന്ന വിവരം ദീപയോട് ഉദിത്ത് പറഞ്ഞതുമില്ല.

2006ലാണ് അപ്രതീക്ഷിതമായി ആദ്യ ഭാ​ര്യ രാഞ്ജന പാറ്റ്നയിൽ ഒരു പരിപാടിക്ക് വന്ന ഉദിത്തിന്റെ ഹോട്ടൽ മുറിയിലേയ്ക്ക് സുരക്ഷാ വലയം ഭേദിച്ച് കൊണ്ട് കയറി ചെല്ലുകയും താൻ നേരിട്ട നീതി നിഷേധത്തെ കുറിച്ച് വെളിപ്പെടുത്തുകയും ചെയ്തത്. എന്നാൽ തുടക്കത്തിൽ ഉദിത് ആദ്യഭാര്യയെ അം​ഗീകരിക്കാൻ തയ്യാറായില്ല. തനിക്ക് ഇങ്ങനൊരു സ്ത്രീയെ അറിയില്ലെന്ന് ഉദിത് വാദിക്കാൻ തുടങ്ങി.

Udit Narayan

തനിക്ക് അവകാശപ്പെട്ട ജീവനാംശം തരണമെന്നാണ് രാഞ്ജന ആവശ്യപ്പെട്ടത്. പിന്നീട് വനിതാ കമ്മീഷൻ അടക്കം ഇടപെട്ടതോടെയാണ് രാഞ്ജന ഉദിത്തിന്റെ ആദ്യഭാര്യയാണെന്ന വിവരം പുറംലോകം അറിയുന്നത്. രണ്ടാം ഭാര്യ ദീപയിൽ ആദിത്യ എന്നൊരു മകനും ഉദിത്തിനുണ്ട്. അതേസമയം ഇപ്പോൾ താരം ​ഗായിക അൽക യാഗ്നിക്കുമായി പ്രണയത്തിലാണ്. രണ്ടാം ഭാര്യയും മകനുമെല്ലാം ഇരുവരുടെയും പ്രണയത്തെ ബഹുമാനിക്കുന്നുണ്ട്.

അച്ഛൻ പ്രണയത്തിലാണെന്നും അമ്മ കൂടി അംഗീകരിച്ച ബന്ധമാണെന്നും ഒരു ടെലിവിഷൻ ഷോയ്ക്കിടെ മകൻ ആദിത്യ പരസ്യപ്പെടുത്തിയപ്പോൾ ആരാധകരും അമ്പരന്നു. ഇപ്പോഴിതാ ഉദിത്തും അൽകയും വിധികർത്താക്കളായ ഒരു റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ എത്തിയപ്പോൾ ആദിത്യ ഉദിത്തിനോട് ചോദിച്ച ചോദ്യമാണ് ശ്രദ്ധനേടുന്നത്.

'അച്ഛാ... താങ്കൾക്ക് അൽക ജിയോടുള്ള പ്രണയം ഇപ്പോൾ വെളിപ്പെടുത്താനായി ഏതു ഗാനമാണ് പാടുകയെന്നായിരുന്നു', ആദിത്യയുടെ ചോദ്യം. ഉടൻ തന്നെ ഉദിത്തിന്റെ മറുപടി എത്തി. ഏത് ഗാനം പാടാനാണ് അൽക പറയുന്നത് താൻ ആ ഗാനം പാടാമെന്നാണ് ഉദിത് നാരായൺ മറുപടി നൽകിയത്.

ഉടനെ തന്നെ അൽക യാഗ്നിക് തും പാസ് ആയേ എന്ന എവർഗ്രീൻ ഹിറ്റ് ഗാനം പാടിത്തുടങ്ങുന്നതും വൈറൽ വീഡിയോയിൽ കാണാം. എല്ലാം തുറന്ന് പറഞ്ഞും പരസ്പരം അം​ഗീകരിച്ചുമുള്ള അച്ഛൻ-മകൻ ബന്ധം ആരാധകരെയും അത്ഭുതപ്പെടുത്തുകയാണ്.

Read more about: singer
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X