തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ മോദിയുടെ ബയോപിക്ക്! സിനിമ ഈ മാസം 24ന്
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം ആസ്പദമാക്കിയൊരുക്കിയ എറ്റവും പുതിയ ചിത്രമാണ് പിഎം നരേന്ദ്ര മോദി. ബോളിവുഡ് താരം വിവേക് ഒബ്‌റോയി മുഖ്യ വേഷത്തില്‍ എത്തുന്ന ചിത്രം ഒമങ് കുമാറാണ് സംവിധാനം ചെയ്തത്. സിനിമ നേരത്തെ പൂര്‍ത്തിയായെങ്കിലും തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിലക്ക് കാരണം റിലീസ് മാറ്റുകയായിരുന്നു.
എപ്രില്‍ 11ന് പിഎം നരേന്ദ്ര മോദി റിലീസ് ചെയ്യാനായിരുന്നു നിര്‍മ്മാതാക്കള്‍ ആദ്യം തീരുമാനിച്ചിരുന്നത്. ഇപ്പോഴിതാ സിനിമ ഈ മാസം 24ന് തിയ്യേറ്ററുകളിലേക്ക് എത്തുമെന്നാണ് അറിയുന്നത്. തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് പിന്നാലെയാണ് മോദിയുടെ ബയോപിക്ക് റിലീസ് ചെയ്യുവാന്‍ അണിയറക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

ചായക്കടക്കാരനില്‍ നിന്നും പ്രധാനമന്ത്രി പദവി വരെയെത്തിയ നരേന്ദ്ര മോദിയുടെ ജീവിതമാണ് സിനിമയില്‍ കാണിക്കുന്നത്. ഗുജറാത്ത്, ഉത്തരാഖണ്ഡ്, മുംബൈ തുടങ്ങിയവിടങ്ങളിലായിരുന്നു സിനിമ ചിത്രീകരിച്ചിരുന്നത്. 23 ഭാഷകളിലായാണ് സിനിമ പുറത്തിറങ്ങുന്നത്.


Click it and Unblock the Notifications











