സിനിമാ സെറ്റ് പ്ലാസ്റ്റിക്ക് വിമുക്തമാക്കിയതിന് കൂലി നമ്പര്‍ 1 ടീമിനെ പ്രശംസിച്ച് പ്രധാനമന്ത്രി
സിനിമാ സെറ്റ് പ്ലാസ്റ്റിക്ക് വിമുക്തമാക്കിയതിന് കൂലി നമ്പര്‍ വണ്‍ ടീമിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞയാഴ്ച ബോളിവുഡ് താരം വരുണ്‍ ധവാന്റെതായി വന്ന ട്വീറ്റീന് മറുപടിയുമായിട്ടാണ് പ്രധാനമന്ത്രി എത്തിയിരുന്നത്. നല്ല പ്രവൃത്തിയാണ് സിനിമയുടെ അണിയറക്കാരില്‍ നിന്നുണ്ടായതെന്ന് മോദി ട്വിറ്ററില്‍ കുറിച്ചു.

സിംഗിള്‍ യൂസ് പ്ലാസ്റ്റിക്കില്‍ നിന്ന് ഇന്ത്യയെ മോചിപ്പിക്കുന്നതിന് സിനിമാ ലോകം സംഭാവന ചെയ്യുന്നതില്‍ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ ഒന്നിനായിരുന്നു ഞങ്ങളുടെ സെറ്റില്‍ ഇനി സ്റ്റീല്‍ ബോട്ടിലുകള്‍ മാത്രമേ ഉപയോഗിക്കൂളളുവെന്ന് വരുണ്‍ ധവാന്‍ ട്വിറ്ററിലൂടെ അറിയിച്ചിരുന്നത്.
പ്ലാസ്റ്റിക് വിമുക്ത രാഷ്ട്രമെന്നത് ഈ സമയത്തെ ആവശ്യമാണെന്നും ഇതിനായി പ്രധാനമന്ത്രിയടക്കമുളളവര്‍ മുന്‍കൈ എടുക്കുന്നത് എല്ലാവര്‍ക്കും പ്രചോദനമാണെന്നും വരുണ്‍ ധവാന്‍ കുറിച്ചു. ചെറിയ മാറ്റങ്ങള്‍ വരുത്തി നമുക്കെല്ലാവര്‍ക്കും ഇത് ചെയ്യാന്‍ കഴിയും. ഞങ്ങളുടെ സെറ്റുകള്‍ ഇപ്പോള്‍ സ്റ്റീല്‍ ബോട്ടിലുകള്‍ മാത്രമേ ഉപയോഗിക്കുന്നുളളു. വരുണ്‍ ധവാന്‍ ട്വിറ്ററില്‍ കുറിച്ചു.
അതേസമയം വരുണിന്റെ പിതാവ് ഡേവിഡ് ധവാനാണ് കൂലി നമ്പര്‍ വണ്‍ സംവിധാനം ചെയ്യുന്നത്. സെയ്ഫ് അലി ഖാന്റ മകള്‍ സാറാ അലി ഖാന്‍ ചിത്രത്തില്‍ നായികയായി എത്തുന്നു. അടുത്ത വര്‍ഷം മേയിലാണ് സിനിമ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.


Click it and Unblock the Notifications











